X

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് നിയന്ത്രിക്കാന്‍ ഇനി ഇന്ത്യന്‍ വംശജനും

 ചരിത്രത്തിൽ ആദ്യമായി ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗ് നിയന്ത്രിക്കാൻ ഇന്ത്യൻ വംശജനായ റഫറിയെത്തുന്നു. മാർച്ച് ഒമ്പത് ശനിയാഴ്ച നടക്കുന്ന ക്രിസ്റ്റൽ പാലസും ലൂട്ടൺ ടൗണും തമ്മിലുള്ള മത്സരമാണ് സണ്ണി സിംഗ് ഗിൽ നിയന്ത്രിക്കുക. ഇതാദ്യമായി ഒരു ബ്രിട്ടീഷ് ദക്ഷിണേഷ്യൻ പ്രതിനിധി ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗ് നിയന്ത്രിക്കാൻ പോകുന്നുവെന്ന് അധികൃതർ അറിയിച്ചു.

സണ്ണി സിം​ഗിന്റെ പിതാവ് ചെറുപ്പത്തിൽ തന്നെ ഇം​ഗ്ലണ്ടിലേക്ക് കുടിയേറിയതാണ്. സണ്ണി സിം​ഗിന്റെ സഹോദരൻ ഭൂപീന്ദർ സിം​ഗ് ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗിൽ അസിസ്റ്റന്റ് റഫറിയായിട്ടുണ്ട്. ഭൂപീന്ദർ ആണ് ആദ്യമായി ഒരു സിക്ക് പഞ്ചാബി വംശജൻ ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗിന്റെ അസിസ്റ്റന്റ് റഫറിയായത്.
ഫുട്ബോൾ തനിക്കും കുടുംബത്തിനും ഏറെ ഇഷ്ടമുള്ള വിനോദമാണെന്ന് സണ്ണി സിം​ഗ് മുമ്പൊരിക്കൽ പറഞ്ഞിട്ടുണ്ട്. എന്നാൽ തന്റെ കുടുംബത്തിന് ഫുട്ബോളിനോട് ഇഷ്ടം വ്യത്യസ്തമാണ്. താൻ സ്കൂളിൽ പഠിക്കുന്ന കാലത്ത് തന്റെ പിതാവ് ഫുട്ബോൾ മത്സരങ്ങളിൽ റഫറി ആയിരുന്നു. ഇതാണ് തന്നെ ഫുട്ബോളിലേക്ക് അടുപ്പിച്ചതെന്നും സണ്ണി സിംഗ് വ്യക്തമാക്കി.

webdesk13: