X

കൂടിച്ചേരലുകളിലൂടെ സാമൂഹിക നന്മയുടെ പുതിയ വാതായനങ്ങള്‍ തുറക്കാനാവും: അന്‍വര്‍ നഹ

അബുദാബി: കൂടിച്ചേരലുകളിലൂടെ സാമൂഹിക നന്മയുടെ പുതിയ വാതായനങ്ങള്‍ തുറക്കാനാകുമെന്ന് കെഎംസിസി യുഎഇ നാഷണല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി പികെ അന്‍വര്‍ നഹ അഭിപ്രായപ്പെട്ടു. അബുദാബി കടപ്പുറം പഞ്ചായത്ത് കെഎംസിസി ഒരുക്കിയ ‘കടപ്പുറം ഗാല’ ഉല്‍ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പരസ്പരം നേരില്‍ കാണാനും കൂടിയിരിക്കാനും ഒരുക്കുന്ന ഇത്തരം പരിപാടികള്‍ ശ്ലാഘനീയമാണ്. പ്രാദേശിക തലത്തിലായാലും അന്താരാഷ്ട്ര തലത്തിലായാലും ഇത്തരം കൂടിയിരിക്കുന്നതിലൂടെ ഉരുത്തിരിയുന്ന ആശയങ്ങളും അഭിപ്രായങ്ങളും സമൂഹത്തിന് മികച്ച സേവനം നല്‍കുന്നതിന് ഗുണകരമായിമാറും. മാത്രമല്ല, സൗഹൃദവും സ്‌നേഹവും ഊട്ടിയുറപ്പിക്കുന്നതിനും ഇത്തരം കൂടിച്ചേരലുകള്‍ക്ക് വലിയ പങ്ക് വഹിക്കാനാവും.

മുസ്ലിംലീഗിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തി പകര്‍ന്നതും ഇതുപോലെയുള്ള കൂടിച്ചേരലുകളാണ്. അബുദാബി കടപ്പുറം കെഎംസിസി യുടെ പ്രവർത്തനം മാതൃകാപരമാണെന്ന് അദ്ദേഹം പറഞ്ഞു.

മുസ്ലിംലീഗ് അധികാരത്തിലുണ്ടായിരുന്ന ഓരോ കാലത്തും കാലഘട്ടത്തിനനുസൃതമായി വിദ്യാഭ്യാസ രംഗത്ത് മാറ്റങ്ങളും സമുദായത്തിന് ഗുണകരമായ നേട്ടങ്ങളും ഉണ്ടാക്കിക്കൊണ്ടിരുന്നതായി അന്‍വര്‍ നഹ വ്യക്തമാക്കി.
എല്‍പി സ്‌കൂളുകളിലൂടെ ആരംഭിച്ച മുസ്ലിംലീഗിന്റെ വിദ്യാഭ്യാസ മുന്നേറ്റ പ്രയാണം ഹൈസ്‌കുളൂകളും പ്ലസ്ടു കോഴുസുകളുമായി മാറി. കാലം പിന്നെയും കടന്നുപോയപ്പോള്‍ കോളേജുകളും കടന്നു യൂനിവേഴ്സിറ്റികള്‍ അനുവദിക്കുന്ന സംവിധാനമാണ് മുസ്ലിംലീഗ് ഭരണനാളുകളില്‍ ചെയ്തത്.

അത്തരം പ്രവര്‍ത്തനങ്ങളുടെ പരിണിതഫലമാണ് ഇന്ന് കേരളത്തില്‍ മുസ്ലിംസമുദായത്തിന്റെ വിദ്യാഭ്യാസ മുന്നേറ്റത്തിന് കാരണമായിത്തീര്‍ന്നത്.
സിഎച്ച് മുഹമ്മദ്കോയയെപ്പോലെയുള്ള ദീര്‍ഘവീക്ഷണമുള്ള ഭരണാധികാരികളുടെ പാത പിന്തുടര്‍ന്ന് പിന്നീട് വന്ന മന്ത്രിമാരും ഈ മേഖലയില്‍ ശക്തമായ നിലപാടുകളുമായാണ് മുന്നോട്ട് പോയത്. മുസ്ലിംസമുദായത്തിന്റെ പുരോഗതിയില്‍ അസൂയ പൂണ്ട് പലരും അനാവശ്യവിവാദങ്ങളും എതിര്‍പ്പുകളും കൊണ്ടുവന്നുവെങ്കിലും മുസ്ലിംലീഗ് അവയെല്ലാം തരണം ചെയ്തുമുന്നോട്ട് പോകുകയാണെന്ന് അദ്ദേഹം പറഞ്ഞു.

പ്രസിഡന്റ്‌ കെ.എസ് നഹാസിന്റെ അധ്യക്ഷതയില്‍ നടന്ന പരിപാടിയില്‍ കെഎംസിസി സംസ്ഥാന ജനറൽ സെക്രട്ടറി സി. യൂസുഫ് മുഖ്യാതിഥിയായിരുന്നു,

അബുദാബി സംസ്ഥാന കെഎംസിസി വൈസ് പ്രസിഡന്റ്റുമാരായ കോയ തിരുവത്ര, റഷീദ് പട്ടാമ്പി, മുൻ സംസ്ഥാന വൈസ് പ്രസിഡന്റ്‌ റസാഖ് ഒരുമനയൂർ, ജില്ലാ കെഎംസിസി പ്രസിഡന്റ്‌ മുഹമ്മദ്‌ അൻവർ, ജന:സെക്രട്ടറി പി.വി. ജലാലുദ്ധീൻ, വൈസ് പ്രസിഡന്റ് പി.വി.നസീർ, തൃശൂർ ജില്ലാ വനിതാ കെഎംസിസി പ്രസിഡന്റ്‌ സബിത, സെയ്തുമുഹമ്മദ്, പുളിക്കൽ അലി, മണ്ഡലം പ്രസിഡന്റ്‌ ഫൈസൽ കടവിൽ, ജന: സെക്രട്ടറി കബീർ, ട്രഷറർ താരീഖ്, വൈസ് പ്രസിഡന്റ്റുമാരായ സെയ്തുമുഹമ്മദ് പുത്തൻപുരയിൽ, വി. പി.ഉസ്മാൻ, സെക്രട്ടറി സി. കെ.ജലാൽ ആശംസാ പ്രസംഗം നടത്തി.
സി.കെ.അലിയമുണ്ണി,ആലുങ്ങൽ നവാസ്, ശിഹാബ് കരീം അറക്കൽ, ചാലിൽ റഷീദ്, മുനീർ ബിൻ ഈസ, പി.എം. ഇക്ബാൽ, നാസർ കൊച്ചിക്കാരൻ, നിശാഖ് കടവിൽ, കുന്നത്ത് റസാഖ്‌, എന്നിവര്‍ പരിപാടിക്ക് നേതൃത്വം നൽകി.

“നമ്മൾ പ്രവാസിക്കൾക്കായി ഭാവിയിലേക്കൊരു കരുതൽ” എന്ന വിഷയത്തിൽ നിർമൽ തോമസും പ്രവാസികളുടെ ആരോഗ്യപ്രശ്നങ്ങൾ എന്ന വിഷയത്തിൽ ഡോക്ടർ ഷാസിയ അൻസാറും സംസാരിച്ചു. വിവിധ മേഖലകളില്‍ മികവ് പുലര്‍ത്തിയ പി. എം. റഫീഖ് തൊട്ടാപ്പ്, നൗഫൽ പുത്തൻ പുരയിൽ, എൻ.പി റിഷാo, ലിപ്സാന ഹംസ, ഷക്കീബ് ഹംസ, എന്നീവരെ ആദരിച്ചു, ജന: സെക്രട്ടറി ആർ. വി ഹാഷിം സ്വാഗതവും ട്രഷറർ സി.ബി.നാസർ നന്ദിയും അർപ്പിച്ചു.

webdesk13: