kerala

547 സ്ഥാപനങ്ങളില്‍ പരിശോധന; 48 എണ്ണം അടപ്പിച്ച് ഭക്ഷ്യ സുരക്ഷാ വകുപ്പ്

By webdesk13

January 04, 2023

തിരുവനന്തപുരം- ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിന്റെ സംസ്ഥാനത്ത് നടത്തിയ പരിശോധനയില്‍ 48 സ്ഥാപനങ്ങള്‍ക്ക് പൂട്ടിട്ടു. 547 സ്ഥാപനങ്ങളിലാണ് ഇന്ന് പരിശോധന നടന്നത്. ഇതില്‍ വൃത്തിഹീനമായി പ്രവര്‍ത്തിച്ചെന്ന് കണ്ടെത്തിയ 18 സ്ഥാപനങ്ങള്‍ക്കും ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിച്ച 30 സ്ഥാപനങ്ങള്‍ക്കും നോട്ടീസ് നല്‍കി. കഴിഞ്ഞ ദിവസങ്ങളിലും വകുപ്പിന്റെ കീഴില്‍ നിരവധി ഇടങ്ങളില്‍ പരിശോധന നടത്തിയിരുന്നു.