കടല്‍ കടന്നെത്തുന്ന ഒരു അഭയാര്‍ത്ഥിയെയും രാജ്യത്ത് കാലുകുത്താന്‍ അനുവദിക്കില്ലെന്ന് ഇറ്റാലിയന്‍ ആഭ്യന്തര മന്ത്രി മാറ്റിയോ സാല്‍വനി. ഒട്ടേറെ അഭയാര്‍ത്ഥികളാണ് ഇറ്റലിയിലേക്ക് കടല്‍ മാര്‍ഗം എത്തുന്നത്. ഇനി ഒരു കാരണവശാലും അഭയാര്‍ത്ഥികളെ സ്വീകരിക്കില്ല. സ്ത്രീകളുടെയും കുട്ടികളുടെയും പേരില്‍ അഭയാര്‍ത്ഥികളെ സ്വീകരിക്കാന്‍ പലരും പ്രേരിപ്പിക്കുകയാണ്. ഇത് അനുവദിക്കില്ല. ഇറ്റലിയിലേക്ക് വരണമെന്നാഗ്രഹിക്കുന്നവര്‍ക്ക് ആകാശ മാര്‍ഗം എത്താം. ഞങ്ങള്‍ അതിനെ സ്വാഗതം ചെയ്യുന്നു. 2014ന് ശേഷം 6.4 ലക്ഷം പേരാണ് കടല്‍ മാര്‍ഗം രാജ്യത്തെത്തിയത്. മുന്‍പും കുടിയേറ്റത്തെ മാറ്റിയോ എതിര്‍ത്തിരുന്നു. ഇറ്റലിയിലെ തുറമുഖങ്ങളില്‍ അഭയാര്‍ത്ഥികളെ രക്ഷിക്കാനായി ഇറക്കിയ ബോട്ട് പിന്‍വലിച്ചിരുന്നു.