റിയാദ്: കോവിഡ് കാലത്ത് ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള കുടിയേറ്റത്തില്‍ കുറവ് രേഖപ്പെടുത്തി. സഊദിയില്‍ കോവിഡ്കാലത്ത് 30ശതമാനത്തിന്റെ കുറവുണ്ടായതായി കണക്കുകള്‍ വ്യക്തമാക്കുന്നു. 2019-20 ഇടയില്‍ 20ലക്ഷം കുടിയേറ്റക്കാരുടെ ഇടിവ് രേഖപ്പെടുത്തി. നിലവില്‍ ലോകത്ത് കുടിയേറ്റങ്ങളില്‍ മൂന്നാംസ്ഥാനത്താണ് സഊദി അറേബ്യ. ഒന്നാംസ്ഥാനത്ത് അമേരിയ്ക്കയും രണ്ടാമത് ജര്‍മനിയുമാണ്.

അതേസമയം, ഗള്‍ഫ് രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ ഇന്ത്യക്കാരുള്ളത് യുഎഇയിലാണ്. 35ലക്ഷം ഇന്ത്യക്കാരാണ് ഇവിടെയുള്ളത്. 25ലക്ഷത്തിലേറെ ഇന്ത്യക്കാരാണ് സഊദിയിലുള്ളത്. കുടിയേറ്റത്തില്‍ ഒന്നാമതുള്ള അമേരിക്കയില്‍ 51ദശലക്ഷം ഇന്ത്യക്കാരാണുള്ളത്. ്2020 അവസാനത്തോടെ സ്വന്തം രാജ്യത്തിന് പുറത്ത് താമസിക്കുന്നവരുടെ എണ്ണം 281 ദശലക്ഷമായെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.