Connect with us

News

സര്‍ക്കാരിനെതിരെ വാര്‍ത്ത നല്‍കി; ഇറാനില്‍ മാധ്യമ പ്രവര്‍ത്തകനെ തൂക്കിക്കൊന്നു

രാജ്യത്ത് വന്‍ പ്രതിഷേധത്തിന് കാരണമായ വാര്‍ത്ത നല്‍കിയതിന് നാടുകടത്തിയ മാധ്യമപ്രവര്‍ത്തകന്‍ റൂഹൊല്ല സാമിനെയാണ് തൂക്കിലേറ്റിയത്

Published

on

ടെഹ്‌റാന്‍: രാജ്യവ്യാപകമായ പ്രതിഷേധങ്ങള്‍ക്ക് വഴിവച്ച വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് ഇറാനില്‍ മാധ്യമ പ്രവര്‍ത്തകനെ വധശിക്ഷക്ക് വിധേയനാക്കി. രാജ്യത്ത് വന്‍ പ്രതിഷേധത്തിന് കാരണമായ വാര്‍ത്ത നല്‍കിയതിന് നാടുകടത്തിയ മാധ്യമപ്രവര്‍ത്തകന്‍ റൂഹൊല്ല സാമിനെയാണ് തൂക്കിലേറ്റിയത്.

ഇറാന്‍ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിച്ചെന്നും ചാരപ്രവര്‍ത്തനം നടത്തിയെന്നും കാണിച്ച് കഴിഞ്ഞ ജൂണിലാണ് റൂഹൊല്ലയെ വധശിക്ഷക്ക് വിധിച്ചത്. 2017ല്‍ റൂഹൊല്ല ഓണ്‍ലൈനില്‍ നല്‍കിയ വാര്‍ത്ത രാജ്യത്തെങ്ങും പ്രതിഷേധം അലയടിക്കുന്നതിന് കാരണമായിരുന്നു. തുടര്‍ന്നാണ് ഇയാളെ നാടുകടത്തിയത്.

നാടുകടത്തിയ ഇദ്ദേഹത്തെ 2019ല്‍ വീണ്ടും പിടികൂടുകയായിരുന്നു. ഇതോടെ ഇറാന്‍ സുപ്രീംകോടതി റൂഹൊല്ലയുടെ വധശിക്ഷ ശരിവച്ചു. ടെലഗ്രാം ആപ്പിലൂടെയാണ് സാമിന്റെ വെബ്‌സൈറ്റ് അമദ് ന്യൂസ് സര്‍ക്കാരിനെതിരെയുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടിരുന്നത്. ഇത് സര്‍ക്കാരിന് വലിയ തരത്തില്‍ ദോഷം ചെയ്തു.

columns

സഹകരണ ജനാധിപത്യത്തിനുമീതെ പറക്കുന്ന പരുന്തുകള്‍

ഒരു സാധാരണക്കാരനിങ്ങനെ വിശ്വിസിച്ചിരിക്കുമ്പോള്‍ സി.പി.എം ഒളിച്ചുകടത്തുന്നത് തങ്ങള്‍ക്ക് സ്വന്തമായി അഥവാ പാര്‍ട്ടിക്ക് മാത്രമായൊരു ബാങ്കെന്ന ലക്ഷ്യം മാത്രമാണ്. സഹകരണ വകുപ്പിന്റെയും സര്‍ക്കാറിന്റെയും പുതിയ നീക്കങ്ങളുടെ പരിണിത ഫലമെന്തെന്ന് ചോദിച്ചാല്‍ ലാഭത്തിലുള്ള മലപ്പുറം ജില്ലാ സഹകരണ ബാങ്കും ശതകോടികളുടെ നഷ്ടത്തില്‍ ലയിച്ചില്ലാതാവുമെന്നതാണ്.

Published

on

ഇസ്മയില്‍ പി മൂത്തേടം

സംസ്ഥാന സഹകരണ ബാങ്കെന്ന നഷ്ടക്കെണിയിലേക്ക് 13 ജില്ലാ ബാങ്കുകള്‍ക്ക് പിന്നാലെ മലപ്പുറം ജില്ലാ സഹകരണ ബാങ്കിനെക്കൂടി വലിച്ചിടുകവഴി ജനന്മയെക്കരുതി വലിയൊരു തീരുമാനം നടപ്പിലാക്കിയെന്ന് സര്‍ക്കാര്‍ വരുത്തിതീര്‍ക്കുകയാണ്; കേരളത്തിന് സ്വന്തമായൊരു ബാങ്ക് ‘കേരള ബാങ്ക്’ എന്ന സ്വപ്‌നമിതാ സമ്പൂര്‍ണമായിരിക്കുന്നു. ഒരു സാധാരണക്കാരനിങ്ങനെ വിശ്വിസിച്ചിരിക്കുമ്പോള്‍ സി.പി.എം ഒളിച്ചുകടത്തുന്നത് തങ്ങള്‍ക്ക് സ്വന്തമായി അഥവാ പാര്‍ട്ടിക്ക് മാത്രമായൊരു ബാങ്കെന്ന ലക്ഷ്യം മാത്രമാണ്. സഹകരണ വകുപ്പിന്റെയും സര്‍ക്കാറിന്റെയും പുതിയ നീക്കങ്ങളുടെ പരിണിത ഫലമെന്തെന്ന് ചോദിച്ചാല്‍ ലാഭത്തിലുള്ള മലപ്പുറം ജില്ലാ സഹകരണ ബാങ്കും ശതകോടികളുടെ നഷ്ടത്തില്‍ ലയിച്ചില്ലാതാവുമെന്നതാണ്.

വരുതിയിലാക്കി നിയന്ത്രിക്കുക, ഇല്ലെങ്കില്‍ ഏതു വിധേനയും പിടിച്ചെടുക്കുക എന്ന കമ്യൂണിസ്റ്റ് കുതന്ത്രം സഹകരണ മേഖലയിലേക്ക്കൂടി കടന്നുകയറുമ്പോള്‍ അത് സാധാരണക്കാരായ ജനങ്ങളെ നേരിട്ടു ബാധിക്കുന്ന വിഷയമാകുമെന്നതാണ് സത്യം. ഈ യാഥാര്‍ത്ഥ്യ ബോധ്യത്തില്‍നിന്നുകൊണ്ടുതന്നെയാണ് മലപ്പുറം ജില്ലാ സഹകരണ ബാങ്കിനെ സംസ്ഥാന സഹകരണ ബാങ്കില്‍ ലയിപ്പിക്കുന്നതിനുള്ള സര്‍ക്കാര്‍ നടപടിയെ പരമോന്നത കോടതിയില്‍ ചോദ്യം ചെയ്യുകയെന്ന തീരുമാനത്തിലേക്ക് യു.ഡി. എഫിനെയും സഹകരണ സെല്ലിനെയും എത്തിച്ചത്.
ജനറല്‍ ബോഡികളാല്‍ ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട ഭരണസമിതികളാണ് ഓരോ സഹകരണ സ്ഥാപങ്ങളുടെയും ഭരണം നടത്തേണ്ടത്. ഈ സ്വയംഭരണാധികാരത്തില്‍ സര്‍ക്കാര്‍ കൈകടത്തുന്നു; ചൊല്‍പ്പടിക്കാരായ ഉദ്യോഗസ്ഥരാല്‍ നിയന്ത്രിക്കപ്പെടുന്ന സ്ഥാപനങ്ങള്‍ മാത്രമാക്കി മാറ്റപ്പെടുന്നു. സഹകരണ മേഖലയില്‍ ഒന്നും രണ്ടും പിണറായി സര്‍ക്കാര്‍ കേരളത്തില്‍ നടപ്പിലാക്കികൊണ്ടിരിക്കുന്നത് ഇതുതന്നെയാണ്. സഹകരണ സ്ഥാപനങ്ങള്‍ പലതും ഇന്ന് ഉദ്യോഗസ്ഥ നിയന്ത്രിത സ്ഥാപനങ്ങളാക്കപ്പെട്ടിട്ടുണ്ട്. ഇതില്‍ ഏറ്റവും വിനാശകരമായ തീരുമാനമായി മാറാന്‍ പോകുന്നതാണ് സഹകരണ ബാങ്കിങ് മേഖലയിലെ തിത്രല സംവിധാനം തകര്‍ത്ത് ദ്വിതല സംവിധാനത്തിലേക്ക് മാറ്റിയെന്നത്. ജില്ലാ സഹകരണ ബാങ്കുകളെ അസ്ഥിരപ്പെടുത്തുക. ഇതുവഴി സഹകരണ ബാങ്കിങ് സംവിധാനം സമ്പൂര്‍ണമായി സി.പി.എം നിയന്ത്രണത്തിലാക്കുക. ഇതൊന്നു മാത്രമാണ് തീരുമാനത്തില്‍ പിന്നില്‍.

2017 ഏപ്രില്‍ ഒന്നുമുതല്‍ സംസ്ഥാനത്തുണ്ടായിരുന്ന 14 ജില്ലാ ബാങ്കുകളിലെയും ഭരണസമിതികള്‍ പിരിച്ചുവിടുന്നു. ഈ ബാങ്കുകളുടെ ഭരണം ഉദ്യോഗസ്ഥര്‍ക്ക് കൈമാറുന്നു. മാസങ്ങളെടുത്ത കരുനീക്കത്തിലൂടെ 14 ജില്ലാബാങ്കുകളിലും സംസ്ഥാന സഹകരണ ബാങ്കില്‍ ലയിപ്പിക്കുന്നതിനുള്ള പ്രമേയം കൊണ്ടുവരുന്നു. 2019 ല്‍ ഈ നീക്കത്തിന്റെ വിജയത്തിനായി സഹകരണ നിയമത്തില്‍ 14 എ ഭേദഗതി കൊണ്ടുവരുന്നു. ജില്ലാ സഹകരണ ബാങ്കുകളുടെ ലയനത്തിന് മൂന്നില്‍രണ്ട് ഭൂരിപക്ഷം വേണമെന്നത് കേവല ഭൂരിപക്ഷം എന്നാക്കി മാറ്റുന്നതിനുള്ളതാണ് നിയമത്തിലെ ഒരു തിരുത്ത്. എങ്കില്‍ മാത്രമേ സര്‍ക്കാരിന് ഉദ്ദിഷ്ട കാര്യം സാധിച്ചെടുക്കാനാകുമായിരുന്നുള്ളൂ. 2019 മാര്‍ച്ച് ഏഴിന് ജില്ലാ ബാങ്കുകളില്‍ അഡ്മിനിസ്‌ട്രേറ്റര്‍മാര്‍ വിളിച്ചുചേര്‍ത്ത ജനറല്‍ ബോഡി മീറ്റിങുകളില്‍ 13 ജില്ലാ ബാങ്കുകളിലും ലയന പ്രമേയം പാസ്സായി. പക്ഷേ മലപ്പുറം പ്രമേയത്തെ തള്ളി. 2019 നവംബറില്‍ 13 ബാങ്കുകളുടെ ലയനം നടപ്പാക്കി ഉത്തരവുമിറക്കി. അങ്ങനെ 13 ജില്ലാ ബാങ്കുകളെയും സംസ്ഥാന സഹകരണ ബാങ്കില്‍ ലയിപ്പിച്ച് പുതിയൊരു പേരു നല്‍കി. ആര്‍.ബി.ഐ ഇന്നും അറിയാത്ത ‘കേരള ബാങ്ക്’ ഉണ്ടായതിങ്ങനെയാണ്. ഈ ബാങ്കില്‍ തിരഞ്ഞെടുപ്പ് നടത്തി സി.പി.എമ്മുകാരനായ പ്രസിഡന്റിനെ കുടിയിരുത്തി. സംസ്ഥാന സഹകരണ ബാങ്കിന് ‘കേരള ബാങ്ക്’ എന്ന പേരു നല്‍കിയത് ഭരണസമിതി മാത്രമാണ്. ഇങ്ങനെ പേര് നല്‍കാന്‍ ആര്‍ക്കും അനുമതി നല്‍കിയിട്ടില്ലെന്ന് ആര്‍.ബി.ഐ വിവരാവകാശ നിയമപ്രകാരം നേരത്തെതന്നെ മറുപടി നല്‍കിയത് വാര്‍ത്തയായിരുന്നു. അവിഹിത മാര്‍ഗത്തിലെങ്കിലും അവതരിപ്പിക്കപ്പെട്ട പ്രമേയം 13 ജില്ലാ സഹകരണ ബാങ്കുകള്‍ അംഗീകരിച്ചിട്ടുണ്ടെന്ന ന്യായം അംഗീകരിക്കാം. പക്ഷേ 132 അംഗങ്ങളില്‍ വോട്ടു ചെയ്ത 129 പ്രാഥമിക സംഘങ്ങളില്‍ 97 അംഗങ്ങളും തള്ളിയ പ്രമേയം എങ്ങിനെ മലപ്പുറം ജില്ലാ സഹകരണ ബാങ്കില്‍ അടിച്ചേല്‍പ്പിക്കുമെന്ന ചോദ്യത്തിനാണ് ഉത്തരം കിട്ടേണ്ടത്. ജനാധിപത്യപരമായി തീരുമാനമെടുക്കാനും സ്വതന്ത്രമായി നിലനില്‍ക്കാനുമുള്ള സ്ഥാപനത്തിന്റെ ജനറല്‍ബോഡി തീരുമാനത്തെ ഒരു തരത്തിലും
അംഗീകരിക്കില്ലെന്ന മനോവൈകൃതം തന്നെയാണ് തുടര്‍ന്നുള്ള സര്‍ക്കാറിന്റെ നീഗൂഢമായ ലയന നടപടികളുടെ തുടര്‍ക്കഥ.

ഒരു ജില്ലാ ബാങ്ക് ലയനം നടപ്പാക്കിയില്ലെങ്കിലും അംഗ സംഘങ്ങള്‍ക്ക് നോട്ടീസ് മാത്രം നല്‍കി ലയിപ്പിച്ചെടുക്കാനും ആസ്തി ബാധ്യതകള്‍ കൈമാറാനും സഹകരണ രജിസ്ട്രാര്‍ക്ക് അധികാരം നല്‍കുന്ന നിയമഭേദഗതി 2021 ല്‍ പിണറായി സര്‍ക്കാര്‍ കൊണ്ടുവരുന്നു. അധികാരമുണ്ടെങ്കില്‍ എത്ര വിചിത്രമായ നിയമവും കൊണ്ടുവരുമെന്ന പരസ്യമായ വെല്ലുവിളി തന്നെയാണ് സഹകരണ നിയമത്തിലെ 74 എച്ച് എന്ന പുതിയ ഭേദഗതി. ജനറല്‍ ബോഡിയും അത് ചുമതലപ്പെടുത്തിയ ഭരണസമിതിയുമുള്ള സ്വയംഭരണ സ്ഥാപനത്തെ ഒരു ഉദ്യോഗസ്ഥന്‍ മറ്റൊരു സ്ഥാപനത്തില്‍ ലയപ്പിച്ചിരിക്കുന്നു. ആ വിചിത്ര നടപടിക്കാണ് 2023 ജനുവരി 12 ന് കേരളം സാക്ഷ്യംവഹിച്ചത്. 2017 ഏപ്രിലില്‍ സര്‍ക്കാര്‍ കുടിയിരുത്തിയ ഉദ്യോഗസ്ഥന്റെ അധികാര വാഴ്ചക്ക് അന്ത്യം കുറിക്കാനും ജനാധിപത്യത്തിന്റെ പുന:സ്ഥാപനത്തിനും മൂന്ന് വര്‍ഷത്തോളം ഹൈക്കോടതിയില്‍ യു.ഡി.എഫ് നിയമ പോരാട്ടം നടത്തി. 2020 സെപ്തംപറില്‍ ഹൈക്കോടതി ഉത്തരവിലൂടെ ജനറല്‍ബോഡി വീണ്ടും അധികാരത്തില്‍ വരികയും ഒക്ടോബറില്‍ ഭരണസമിതി ചുമതലയേല്‍ക്കുകയും ചെയ്തു. ഒറ്റക്ക് നിലനില്‍പില്ല, കേന്ദ്ര സഹായങ്ങളൊന്നും കിട്ടില്ലെന്ന സര്‍ക്കാര്‍ വെല്ലുവിളികളെ നേരിട്ട് യു.എ ലത്തീഫ് പ്രസിഡന്റും പി.ടി അജയ മോഹന്‍ വൈസ് പ്രസിഡന്റുമായ ഭരണസമിതിയുടെ നേതൃത്വത്തില്‍ എം.ഡി.സി ബാങ്ക് നല്ല നിലയില്‍ പ്രവര്‍ത്തിച്ചുവരികയായിരുന്നു. 16 കോടി അറ്റ ലാഭമുണ്ടാക്കി രണ്ട് സാമ്പത്തിക വര്‍ഷത്തിനിടെ. ബാങ്കിന്റെ സി.ഡി നിരക്ക് 78 ന് (ക്രെഡിറ്റ് ഡെപ്പോസിറ്റ് നിരക്ക്) മുകളില്‍. നബാര്‍ഡിന്റെ 100 കോടിയുടെ വായ്പാസഹായം രണ്ട് തവണ നേടിയെടുക്കാനും പൊതുജനങ്ങള്‍ക്ക് ഇതനുസരിച്ചുള്ള വായ്പയടക്കം നല്‍കാനും മലപ്പുറം ജില്ലാ ബാങ്കിനായി. 2022 മാര്‍ച്ച് വരെയുള്ള കണക്കുകള്‍ പ്രകാരം 4606.99 കോടി നിക്ഷേപവും 3514.20 കോടി രൂപ വായ്പാ നീക്കിയിരിപ്പുമുണ്ട് ബാങ്കിന്. ഇതിനിടക്കാണ് 637 കോടി നഷ്ടത്തിലുള്ള സംസ്ഥാന സഹകരണ ബാങ്കില്‍ മലപ്പുറം ജില്ലാ സഹകരണ ബാങ്ക് ലയിപ്പിക്കാന്‍ പോകുന്നെന്നു കാണിച്ച് 2022 ഡിസംബര്‍ 23 ന് സംസ്ഥാന സഹകരണ രജിസ്ട്രാര്‍ പ്രാഥമിക സഹകരണ സംഘങ്ങള്‍ക്ക് നോട്ടീസ് നല്‍കുന്നത്. 2022 മാര്‍ച്ചിലെ കണക്കുകള്‍ പ്രകാരം 77 കോടിയോളം പ്രവര്‍ത്തന ലാഭമുണ്ടെന്ന് സംസ്ഥാന സഹകരണ ബാങ്ക് അവകാശപ്പെടുമ്പോഴും ആറ് ശതകോടിയെന്ന ഭീമമായ നഷ്ടം നികത്തിയെടുക്കണമെങ്കില്‍ ഇനിയും പത്ത് വര്‍ഷമെങ്കിലും കാത്തിരിക്കേണ്ടിവരും. സംസ്ഥാന സഹകരണ ബാങ്കിന്റെ സി.ഡി നിരക്ക് 58 ശതമാനത്തോളവുമാണ്. ഒരു ബാങ്ക് സുസ്ഥിരമായ പ്രവര്‍ത്തന ശേഷിയുണ്ടെന്ന് പറയണമെങ്കില്‍ സി.ഡി നിരക്ക് 70 ശതമാനത്തിന് മുകളിലായിരിക്കണം. നിലവിലെ ഈ അവസ്ഥയില്‍ ഒരു കാരണവശാലും ലയനം അംഗീകരിക്കാനാവില്ലെന്ന് രണ്ട് തവണ പ്രമേയം തള്ളിയ സഹകരണ സംഘങ്ങള്‍ വീണ്ടും തീരുമാനമെടുത്തു. 1949 ലെ ബാങ്കിങ് റെഗുലേഷന്‍ ആക്ട് സെക്ഷന്‍ 44(എ), 56 എന്നിവ പ്രകാരം ബാങ്കുകളുടെ ലയനം നടപ്പാക്കാന്‍ ബാങ്കുകള്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തില്‍ പ്രമേയം പാസ്സാക്കണമെന്നാണ്.

Continue Reading

india

അവധിക്കാല വിമാനടിക്കറ്റ് നിരക്ക്: പ്രവാസികളോടുള്ള നിലപാടില്‍ മാറ്റമില്ലാതെ എയര്‍ലൈനുകള്‍

സാധാരണ നിരക്കിനേക്കാള്‍ നാലിരട്ടിവരെയാണ് നിരക്ക്

Published

on

റസാഖ് ഒരുമനയൂര്‍

അബുദാബി: ഗള്‍ഫ് നാടുകളിലെ അവധിക്കാലത്ത് എയര്‍ലൈനുകള്‍ ഈടാക്കുന്ന അമിതനിരക്കില്‍ ഇക്കുറിയും മാറ്റമില്ല. ആറുമാസത്തോളം ഇനിയും ബാക്കിയുണ്ടെങ്കിലും ഉയര്‍ന്ന ടിക്കറ്റ് നിരക്കാണ് വിവിധ എയര്‍ലൈനുകളുടെ വെബ്‌സൈറ്റുകളിലുള്ളത്. സാധാരണ നിരക്കിനേക്കാള്‍ നാലിരട്ടിവരെയാണ് നിരക്ക് കാണിക്കുന്നത്.

അമിതനിരക്കിനെതിരെ കഴിഞ്ഞ നാലുപതിറ്റാണ്ടിലേറെയായി ശക്തമായ പ്രതിഷേധങ്ങളുണ്ടെങ്കിലും പ്രവാസികള്‍ക്ക് ആശ്വാസമാകുന്ന ഇടപെടലുകള്‍ ഇതുവരെ ഉണ്ടായിട്ടില്ല. എയര്‍ഇന്ത്യ എക്‌സ്പ്രസ്സ് വരുന്നതോടെ അവധിക്കാലത്തെ ചൂഷണത്തിന് അറുതി വരുമെന്ന് കരുതിയിരുന്നുവെങ്കിലും പഴയരീതി തന്നെ തുടരുന്ന അവസ്ഥയാണുണ്ടായത്.

ആറുമാസം മുമ്പ് ടിക്കറ്റെടുത്താല്‍ നിരക്ക കുറഞ്ഞുകിട്ടുമെന്ന് കരുതി കഴിഞ്ഞ ഏതാനും ആഴ്ചകളായി നിരവധിപേര്‍ വെബ്‌സൈറ്റുകളില്‍ നിരക്ക് നോക്കിയിരിക്കുകയാണ്. എന്നാല്‍ വിവിധ എയര്‍ലൈനുകളുടെ ടിക്കറ്റ് നിരക്ക് നിലവില്‍ നാല്‍പ്പതിനായിരവും അമ്പതിനായിരവുമൊക്കെയാണ്.

ജൂണ്‍ അവസാനം മുതല്‍ ജൂലൈ പകുതിവരെയാണ് സ്‌കൂള്‍ അവധിക്കാലം ചെലവഴിക്കാന്‍ ആയിരക്കണക്കിന് കുടുംബങ്ങള്‍ നാട്ടിലേക്ക് യാത്ര തിരിക്കുന്നത്. ഈ സമയത്താണ് കടുത്ത സാമ്പത്തിക ബാധ്യതയുണ്ടാക്കുന്ന നിരക്കുമായി എയര്‍ലൈനുകള്‍ പ്രവാസികളെ ചൂഷണം ചെയ്യുന്നത്. നാലംഗ കുടുംബം നാട്ടില്‍ പോയിവരുന്നതിന് രണ്ടുലക്ഷത്തിലധികം രൂപ വേണമെന്നതാണ് മുന്‍കാലങ്ങളില്‍ പലരുടെയും അനുഭവം.

സാധാരണക്കാരും ചെറിയ വേതനത്തിന് തൊഴിലെടുക്കുന്നവര്‍ക്കും മാസങ്ങള്‍ക്കുമുമ്പ് ടിക്കറ്റ് എടുക്കാന്‍ സാമ്പത്തിക ഭദ്രതയില്ല എന്നതാണ് നേര്. എങ്കിലും നിരക്ക് കുറവില്‍ കിട്ടുകയാണെങ്കില്‍ കടം വാങ്ങിയെങ്കിലും ടിക്കറ്റെടുക്കാമെന്നാണ് പലരും കരുതുന്നത്. പക്ഷെ നിരക്ക് തീരെ കുറയുന്നില്ലെന്നത് ഇത്തരക്കാരെ പ്രയാസത്തിലാക്കുന്നു.

വിദേശ എയര്‍ലൈകള്‍ ഉള്‍പ്പെടെ നിരവധി വിമാനങ്ങള്‍ കേരളത്തിലേക്ക് സര്‍വ്വീസ് നടത്തുന്നുണ്ട്. അതുകൊണ്ടുതന്നെ എയര്‍ലൈനുകള്‍ തമ്മില്‍ കടുത്ത മത്സരം നടക്കുന്നുണ്ട്. എന്നാല്‍ അതുകൊണ്ടൊന്നും അവധിക്കാലത്ത് കാര്യമായ പ്രയോജനം സാധാരണക്കാര്‍ക്ക് ലഭിക്കുന്നില്ല.

Continue Reading

kerala

നോറോ വൈറസ്; വയനാട്ടില്‍ 98 വിദ്യാര്‍ത്ഥികള്‍ ചികിത്സ തേടി

ആലപ്പുഴ വൈറോളജി ലാബിലെ സാമ്പിള്‍ പരിശോധനയിലാണ് വൈറസ് ബാധ കണ്ടെത്തിയത്

Published

on

കല്‍പ്പറ്റ: വയനാട്ടിലും നോറോ വൈറസ് ബാധ സ്ഥിരീകരിച്ചു. ലക്കിടി നവോദയ വിദ്യാലയത്തിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. സ്‌കൂളിലെ 98 വിദ്യാര്‍ത്ഥികള്‍ ചികിത്സ തേടി. സ്‌കൂളിലേക്കുള്ള കുടിവെള്ള സ്രോതസില്‍ നിന്നാണ് രോഗം പകര്‍ന്നത്.

ആലപ്പുഴ വൈറോളജി ലാബിലെ സാമ്പിള്‍ പരിശോധനയിലാണ് വൈറസ് ബാധ കണ്ടെത്തിയത്. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. നേരത്തെ കൊച്ചിയില്‍ നോറോ വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു.

കടുത്ത ഛര്‍ദി, വയറിളക്കം തുടങ്ങിയവയാണ് രോഗലക്ഷണങ്ങള്‍. ചെറിയ കുട്ടികള്‍, പ്രായമായവര്‍, മറ്റ് അനുബന്ധ രോഗങ്ങളുള്ളവര്‍ എന്നിവരെ നോറോ വൈറസ് ബാധിച്ചാല്‍ ഗുരുതരമാകാന്‍ സാധ്യതയുണ്ട്. മലിന ജലത്തിലൂടെയും, ഭക്ഷണത്തിലൂടെയും രോഗബാധിതരുമായുള്ള സമ്പര്‍ക്കത്തിലൂടെയും രോഗം പടരാം.

Continue Reading

Trending