നടന്‍ ഓംപുരി ഇസ്ലാം സ്വീകരിച്ചതായി അഭ്യൂഹം. പഴയ ഒരു അഭിമുഖത്തില്‍ ഇസ്ലാമിനെ കുറിച്ച് അദ്ദേഹം പറയുന്ന വിഡിയോ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചതോടെയാണ് ബോളിവുഡ് ഇതിഹാസം ഇസ്ലാം സ്വീകരിച്ചതായി വാര്‍ത്ത പ്രചരിച്ചത്.

ലോകത്തെ വലിയമതം ഇസ്ലാമാണെന്നും അതിനില്ലാതെ നിലനില്‍പ്പില്ലെന്നും ലോകമെങ്ങും ഇസ്ലാം സ്വീകരിക്കണമെന്നുമാണ് ഉര്‍ദു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ഓംപുരി പറയുന്നത്. ഈയിടെ ഇന്ത്യന്‍ സൈന്യത്തിനെതിരെ സംസാരിച്ച് വിവാദങ്ങളില്‍ പെട്ടിരുന്നു ഓംപുരി.

എന്നാല്‍ പിന്നീട് പ്രസ്താവന മാറ്റിപ്പറഞ്ഞ അദ്ദേഹം മരിച്ച സൈനികരുടെ ബന്ധുക്കളെ സന്ദര്‍ശിക്കുകയും ചെയ്തിരുന്നു. മാര്‍ച്ച് 27നു ഉര്‍ദു ചാനലിന് നല്‍കിയ അഭിമുഖം ഇപ്പോള്‍ പെട്ടെന്ന് സോഷ്യല്‍മീഡിയയില്‍ വൈറലാകുകയായിരുന്നു. ഇതേ തുടര്‍ന്ന് ഇംഗ്ലീഷ് വെബ്‌സൈറ്റുകളടക്കം വാര്‍ത്ത ഏറ്റെടുത്തിട്ടുണ്ട്.

https://www.youtube.com/watch?v=g86DjLi_07s