Connect with us

News

നാടകീയം; ബ്ലാസ്റ്റേഴ്സിന്റെ പ്രതിഷേധം, ഒടുവില്‍ ബെംഗളൂരു സെമിയിലേക്ക്

ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ ബെംഗളൂരുവും ബ്ലാസ്റ്റേഴ്സും തമ്മിലുള്ള ആദ്യ പ്ലേഓഫ് മത്സരത്തില്‍ ബെംഗളൂരുവിന് വിജയം.

Published

on

ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ ബെംഗളൂരുവും ബ്ലാസ്റ്റേഴ്സും തമ്മിലുള്ള ആദ്യ പ്ലേഓഫ് മത്സരത്തില്‍ ബെംഗളൂരുവിന് വിജയം.
മത്സരത്തിന്റെ അവസാനത്തില്‍ നാടകീയ സംഭവങ്ങളാണ് അരങ്ങേറിയത്. കളിയുടെ എക്‌സ്ട്രാ ടൈമില്‍ ബാംഗ്ലൂരു നേടിയ വിവാദ ഗോളിനെ തുടര്‍ന്ന് ബ്ലാസ്റ്റേഴ്‌സ് കോച്ച് ഇവാന്‍ വുകുമാനോവിച്ച് താരങ്ങളെ തിരിച്ചുവിളിച്ചു. ഇതോടെ കളി അനിശ്ചിതത്തിലായി. ഒടുവില്‍ ബാംഗ്ലൂരിനെ വിജയിയായി പ്രഖ്യാപിക്കുകയായിരുന്നു.

കളിയുടെ ഇരു പകുതികളും ഗോള്‍ രഹിതമായതിനെ തുടര്‍ന്നാണ് കളി എക്‌സ്ട്രാ മിനുറ്റിലേക്ക് നീണ്ടത്. ഈ സമയത്ത് സുനില്‍ ചേത്രി നേടിയ ഗോളാണ് വിവാദത്തിന് വഴിവെച്ചത്. ഗാലറിയില്‍ ഉള്ള ബ്ലാസ്റ്റേഴ്‌സ് ആരാധകരും റഫറിയുടെ തീരുമാനത്തിനെതിരെ മുദ്രാവാക്യങ്ങള്‍ മുഴക്കി.

kerala

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്: ആര്യാടൻ ഷൗക്കത്ത് നാമനിർദേശ പത്രിക സമർപ്പിച്ചു

Published

on

മലപ്പുറം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്ത് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമൊപ്പം പ്രകടനമായെത്തിയാണ് ആര്യാടന്‍ ഷൗക്കത്ത് പത്രിക നല്‍കിയത്.

ജൂണ്‍ 19നാണ് നിലമ്പൂരില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. ജൂണ്‍ 23നാണ് വോട്ടെണ്ണല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. നോമിനേഷന്‍ സമര്‍പ്പിക്കേണ്ട അവസാന ദിവസം ജൂണ്‍ രണ്ടാണ്. സൂക്ഷ്മപരിശോധന ജൂണ്‍ മൂന്നിന് നടക്കും. നോമിനേഷന്‍ പിന്‍വലിക്കേണ്ട അവസാനദിനം ജൂണ്‍ അഞ്ചാണ്. നിലമ്പൂര്‍ അടക്കം അഞ്ചിടങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുക.

Continue Reading

india

ലഖ്‌നൗവില്‍ നാലുവയസ്സുക്കാരിയെ ബലാല്‍സംഗം ചെയ്ത കേസിലെ പ്രതിക്ക് വെടിയെറ്റു

Published

on

ലഖ്‌നൗവില്‍ നാലു വയസ്സുക്കാരിയെ ബലാല്‍ത്സംഗം ചെയ്ത കേസിലെ പ്രതിക്കാണ് വെടിയെറ്റത്. എസ്.ഐ സക്കീന ഖാന്‍ ആണ് ഈ കൃത്യം നിര്‍വഹിച്ചത്. ഉത്തര്‍പ്രദേശിലെ ലഖ്‌നൗവിലാണ് നാലു വയസ്സുക്കാരിയെ ബലാല്‍ത്സംഗം ചെയ്ത കേസിലെ പ്രതിയെ സബ് ഇന്‍സ്‌പെക്ടര്‍ സക്കീന ഖാന്‍ വെടിവെച്ച് പരിക്കേല്‍പ്പിച്ചു. പ്രതിയായ കമല്‍ കിഷോറിനെ പിന്നീട് അറസ്റ്റ് ചെയ്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മെയ്യ് 28ന് മാദേഗഞ്ച് ഏരിയയിലാണ് സംഭവം നടന്നത്. കിഷോര്‍ സംഭവസ്ഥലത്ത് ഒളിച്ചിരിപ്പുണ്ടായിരുന്നു എന്ന വിവരം പോലീസിന് ലഭിച്ചിരുന്നു.

പോലീസ് സഘം അടുത്തേക്ക് വന്നപ്പോള്‍ പ്രതി വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലില്‍ തിരച്ചില്‍ സംഘത്തിലെ അംഗവും കേസിലെ പ്രധാന അന്വേഷകയുമായ എസ്.ഐ സക്കീന ഖാന്‍ തന്റെ സര്‍വീസ് പിസ്റ്റള്‍ ഉപയോഗിച്ച് വെടിവെക്കുകയും കിഷോറിന് പരിക്കേല്‍ക്കുകയും ചെയ്തു.

അതേസമയം കുട്ടിയ്ക്ക് എസ്‌ഐ സക്കീന ഖാന്‍ കൗണ്‍സിലിംഗും നല്‍കിയിരുന്നു. ഈ എറ്റുമുട്ടലില്‍ ഔദ്യോഗികമായി രേഖപ്പെടുത്തുകയും എസ്.ഐ സക്കീന ഖാന്റെ പ്രവര്‍ത്തനങ്ങള്‍ കേസ് രേഖകളില്‍ രേഖപ്പെടുത്തുകയും ചെയുതു. സംഭവം ഡെപ്യുട്ടി പോലീസ് കമ്മീഷണര്‍ (ഡി.സി.പി.) പിന്നീട് സ്ഥിരീകരിക്കുകയും, കമല്‍ കിഷോറിനെതിരെ ഇതിനകം നിരവധി ക്രിമിനല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അറിയിച്ചു.

Continue Reading

kerala

നിലമ്പൂരില്‍ പിതാവിനേക്കാള്‍ ഭൂരിപക്ഷം കിട്ടുമെന്ന് പ്രതീക്ഷ: ആര്യാടന്‍ ഷൗക്കത്ത്

Published

on

തൃശൂര്‍: എതിര്‍ സ്ഥാനാര്‍ഥിയായി ആര് വന്നാലും നിലമ്പൂര്‍ യുഡിഎഫ് തിരിച്ചുപിടിക്കുമെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്ത്. ഈ ഇടതുപക്ഷഭരണം മാറുന്നതിന് വേണ്ടിയുള്ള ഒരു വലിയ ജനവിഭാഗത്തിന്റെ വോട്ട് കൂടി ലഭിക്കുമെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ല. രണ്ടുതവണ നഷ്ടപ്പെട്ട നിലമ്പൂര്‍ വലിയ ഭൂരിപക്ഷത്തോടെ തിരിച്ചുപിടിക്കും. കേരള ഭരണത്തിന് എതിരെ ജനവിധി എഴുതാന്‍ ജനങ്ങള്‍ തയ്യാറെടുത്ത് നില്‍ക്കുകയാണെന്നും ആര്യാടന്‍ ഷൗക്കത്ത് പറഞ്ഞു.

കെ കരുണാകരന്റെ സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തിയശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വരാജുമായി അടുത്ത സൗഹൃദമാണുള്ളതെന്നും ആര്യാടന്‍ ഷൗക്കത്ത് പറഞ്ഞു. ‘സ്വരാജുമായി അടുത്ത സൗഹൃദം. സ്വരാജ് എന്റെ അടുത്ത സുഹൃത്താണ്. ഞങ്ങള്‍ ഇടയ്ക്കിടെ പരസ്പരം കാണുകയും സംവദിക്കുകയും ചെയ്യാറുണ്ട്. രാഷ്ട്രീയപരമായി നിലപാടുകള്‍ വ്യത്യസ്തമാണെങ്കിലും വളരെ അടുപ്പം സൂക്ഷിക്കുന്നവരാണ്. ഇടഞ്ഞു നില്‍ക്കുന്ന അന്‍വറിന്റെ കാര്യം തീരുമാനിക്കുന്നത് യുഡിഎഫ് നേതൃത്വമാണ്. അന്‍വര്‍ എതിര്‍ത്താല്‍ ഭൂരിപക്ഷം കുറയുമെന്നും അന്‍വര്‍ സഹകരിച്ചാല്‍ വര്‍ധിക്കുമെന്നുമല്ല ഞാന്‍ പറഞ്ഞത്. ആരെതിര്‍ത്താലും നഷ്ടപ്പെട്ട ഭൂരിപക്ഷം തന്ന് ജനം വിജയിപ്പിക്കുമെന്നാണ്.’ – ആര്യാടന്‍ ഷൗക്കത്ത് തുടര്‍ന്നു.

‘നിലമ്പൂരില്‍ എന്തുകൊണ്ടാണ് പാര്‍ട്ടിചിഹ്നത്തില്‍ സ്ഥാനാര്‍ഥിയെ മത്സരിപ്പിക്കാത്തതെന്ന് പറയേണ്ടത് സിപിഎമ്മാണ്. 1967ന് ശേഷം രണ്ടുതവണമാത്രമാണ് അവിടെ പാര്‍ട്ടിചിഹ്നത്തില്‍ സ്ഥാനാര്‍ഥികള്‍ മത്സരിച്ചത്. അതെന്തുകൊണ്ടാണെന്ന് അവരാണ് പറയേണ്ടത്. തന്റെ പിതാവിനേക്കാള്‍ ഭൂരിപക്ഷം ലഭിക്കണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്’- ഷൗക്കത്ത് കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending