Connect with us

News

കൊച്ചിയില്‍ പകരംവീട്ടി ബ്ലാസ്റ്റേഴ്‌സ്; ആദ്യ മത്സരത്തില്‍ മിന്നും വിജയം

ഐഎസ്എല്‍ ആദ്യ മത്സരത്തില്‍ ജയത്തില്‍ തുടങ്ങി കേരള ബ്ലാസ്റ്റേഴ്‌സ്.

Published

on

ഐഎസ്എല്‍ ആദ്യ മത്സരത്തില്‍ ജയത്തില്‍ തുടങ്ങി കേരള ബ്ലാസ്റ്റേഴ്‌സ്. ബംഗളൂരു എഫ്‌സിയെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് തോല്‍പ്പിച്ചത്. മൂന്നു ഗോളുകളും രണ്ടാം പകുതിയിലാണ് പിറന്നത്. കഴിഞ്ഞവര്‍ഷത്തെ ഹൃദയഭേദകമായ തോല്‍വിയിലും പുറത്താകലിലും ഏറ്റ മുറിവിന് പകരം ചോദിച്ചായിരുന്നു ബ്ലാസ്റ്റേഴ്‌സ് മത്സരത്തിനിറങ്ങിയത്. കനത്ത മഴയിലും പോരാട്ടവീര്യം ചോരാതെ ടീം ജയിച്ചു കയറി.

52ാം മിനിറ്റിലാണ് സെല്‍ഫ് ഗോളിന്റെ പിറവി. കെസിയ വിന്‍ഡ്രോപ്പിന്റെ ഷോട്ടാണ് സെല്‍ഫ് ഗോളായി കലാശിച്ചത്. ബ്ലാസ്റ്റേഴ്‌സിന്റെ ലൂണാ 69ാം മിനിറ്റില്‍ വീണ്ടും ലീഡ് ഉയര്‍ത്തി. 90ാം മിനിറ്റില്‍ കര്‍ട്ടീസ് മെയിന്‍ ആണ് ബാംഗ്ലൂരിന് വേണ്ടി ആശ്വാസ ഗോള്‍ നേടിയത്.

 

 

 

 

 

kerala

എറണാകുളത്ത് വീട്ടമ്മ പുഴയില്‍ ചാടി ജീവനൊടുക്കി

എറണാകുളം പറവൂരില്‍ വീട്ടമ്മ പുഴയില്‍ ചാടി ജീവനൊടുക്കി

Published

on

എറണാകുളം പറവൂരില്‍ വീട്ടമ്മ പുഴയില്‍ ചാടി ജീവനൊടുക്കി. കോട്ടുവള്ളി സ്വദേശി ആശയാണ് മരിച്ചത്. വീട് കയറിയുള്ള ഭീഷണിയാണ് മരണത്തിന് കാരണമെന്ന് എഴുതി വച്ച ആത്മഹത്യാ കുറിപ്പും കണ്ടെടുത്തു. പണം പലിശക്ക് നല്‍കിയ മുന്‍ പോലീസ് ഉദ്യോഗസ്ഥന് എതിരെയാണ് ആരോപണം.

2022 ല്‍ കോട്ടുവള്ളി സ്വദേശിയായ മുന്‍ പൊലീസുക്കാരനില്‍ നിന്ന് പല തവണയായി 10 ലക്ഷം രൂപ വാങ്ങിയെന്നും മുതലും പലിശയും നല്‍കിയിട്ടും ഭീഷണി തുടര്‍ന്നിരുന്നു. വീട്ടുക്കാര്‍ പോലീസില്‍ പരാധി നല്‍കിയിട്ടും തുടര്‍ന്നും ഭീഷണി നടത്തിയെന്ന് കുടുംബാംഗങ്ങള്‍ ആരോപിച്ചു.
മരണത്തിന് കാരണക്കാരായവരുടെ പേരുകള്‍ കത്തില്‍ പരമാര്‍ശിച്ചിട്ടുണ്ട്. സാമ്പത്തിക പ്രശ്‌നങ്ങളെ തുടര്‍ന്ന് കടുത്ത സമ്മര്‍ദം നേരിട്ടിരുന്നുവെന്നും കുടുംബാംഗങ്ങള്‍ പറഞ്ഞു. ആരോപണ വിധേയനായ മുന്‍ പൊലീസുക്കാരന്റെ മൊഴികൂടി രേഖപ്പെടുത്തി തുടര്‍ നടപടി സ്വീകരിക്കാനാണ് പൊലീസിന്റെ നീക്കം.

Continue Reading

india

പൊതുപരിപാടിക്കിടെ ഡല്‍ഹി മുഖ്യമന്ത്രിക്ക് നേരെ ആക്രമണം; യുവാവ് അറസ്റ്റില്‍

ഔദ്യോഗിക വസതിയില്‍ ബുധനാഴ്ച നടന്ന ജന്‍ സണ്‍വായ് (പബ്ലിക് ഹിയറിംഗ്) പരിപാടിക്കിടെയാണ് സംഭവം.

Published

on

ഡല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്തയ്ക്ക് നേരെ ആക്രമണം. ഔദ്യോഗിക വസതിയില്‍ ബുധനാഴ്ച നടന്ന ജന്‍ സണ്‍വായ് (പബ്ലിക് ഹിയറിംഗ്) പരിപാടിക്കിടെയാണ് സംഭവം.

ഉദ്യോഗസ്ഥര്‍ പറയുന്നതനുസരിച്ച്, പ്രതി ആദ്യം പേപ്പറുകള്‍ മുഖ്യമന്ത്രിക്ക് കൈമാറി, തുടര്‍ന്ന് മുഖ്യമന്ത്രിയെ ആക്രമിക്കുന്നതിന് മുമ്പ് ആക്രോശിക്കുകയും നിലവിളിക്കുകയും ചെയ്തു. ഉടന്‍ തന്നെ ബലം പ്രയോഗിച്ച് കസ്റ്റഡിയിലെടുത്തു. സിവില്‍ ലൈന്‍സ് പൊലീസ് സ്റ്റേഷനില്‍ ചോദ്യം ചെയ്യല്‍ പുരോഗമിക്കുകയാണ്.

ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ (ഡിസിപി) മുഖ്യമന്ത്രിയുടെ വസതിയില്‍ എത്തിയിട്ടുണ്ടെന്നും സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്നും പോലീസ് അറിയിച്ചു.

സംഭവത്തോട് പ്രതികരിച്ച് ഡല്‍ഹി കോണ്‍ഗ്രസ് അധ്യക്ഷന്‍ ദേവേന്ദര്‍ യാദവ് പറഞ്ഞു, ‘ഇത് വളരെ ദൗര്‍ഭാഗ്യകരമാണ്. മുഖ്യമന്ത്രിയാണ് ഡല്‍ഹിയെ മുഴുവന്‍ നയിക്കുന്നത്, ഇത്തരം സംഭവങ്ങള്‍ കൂടുതല്‍ അപലപിക്കപ്പെടും, അത് കുറയുമെന്ന് ഞാന്‍ കരുതുന്നു. എന്നാല്‍ ഈ സംഭവം സ്ത്രീസുരക്ഷയെ തുറന്നുകാട്ടുന്നു. ദില്ലി മുഖ്യമന്ത്രി സുരക്ഷിതയല്ലെങ്കില്‍, ഒരു സാധാരണക്കാരനോ സാധാരണ സ്ത്രീയോ എങ്ങനെ സുരക്ഷിതരാകും?’

Continue Reading

kerala

സംസ്ഥാനത്ത് ഇന്നും സ്വര്‍ണവിലയില്‍ ഇടിവ്; പവന് 440 രൂപ കുറഞ്ഞു

ഗ്രാമിന് 55 രൂപയും പവന് 440 രൂപയുമാണ് ഇടിഞ്ഞത്

Published

on

സംസ്ഥാനത്ത് ഇന്നും സ്വര്‍ണവിലയില്‍ ഇടിവ്. ഗ്രാമിന് 55 രൂപയും പവന് 440 രൂപയുമാണ് ഇടിഞ്ഞത്. ഇതോടെ ഗ്രാമിന് 9,180 രൂപയും പവന് 73,440 രൂപയുമാണ് ഇന്നത്തെ സ്വര്‍ണ്ണവില. റഷ്യയും ഉക്രെയ്നും തമ്മില്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നാല്‍ സ്വര്‍ണ വില വീണ്ടും കുറയാന്‍ സാധ്യതയുണ്ട്.

ഇന്നലെ ഗ്രാമിന് 35 രൂപയും പവന് 280 രൂപയും കുറഞ്ഞിരുന്നു. ഗ്രാമിന് 9235 രൂപയും പവന് 73,880 രൂപയുമായിരുന്നു ഇന്നലത്തെ വില. ആഗസ്റ്റ് എട്ടിന് റെക്കോഡ് വിലയായ 75,760 രൂപയില്‍ എത്തിയ ശേഷം 12 ദിവസമായി വില കുറഞ്ഞുകൊണ്ടിരിക്കുകയാണ്.

18 കാരറ്റ് സ്വര്‍ണത്തിന് 30 രൂപ കുറഞ്ഞ് 7585 രൂപക്കാണ് വ്യാപാരം നടക്കുന്നത്.

Continue Reading

Trending