Connect with us

kerala

ഐഎസ്എലില്‍ ഇന്ന് കേരളാ ബ്ലാസ്‌റ്റേഴ്‌സ് കളി; പോരാട്ടം ഈസ്റ്റ് ബംഗാളിനെതിരെ

കഴിഞ്ഞ മല്‍സരത്തില്‍ ജംഷഡ്പൂര്‍ എഫ് സിയെ തോല്‍പ്പിച്ച ആത്മവിശ്വാസത്തിലാണ് കേരളം ഇന്നിറങ്ങുന്നത്

Published

on

പനാജി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇന്ന് കേരളാ ബ്ലാസ്റ്റേഴ്‌സ് ഈസ്റ്റ് ബംഗാള്‍ പോരാട്ടം. കഴിഞ്ഞ മല്‍സരത്തില്‍ ജംഷഡ്പൂര്‍ എഫ് സിയെ തോല്‍പ്പിച്ച ആത്മവിശ്വാസത്തിലാണ് കേരളം ഇന്നിറങ്ങുന്നത്. ആദ്യപാദത്തില്‍ ബ്ലാസ്റ്റേഴ്‌സ് ഈസ്റ്റ് ബംഗാളിനെ 1-1 സമനിലയില്‍ പിടിച്ചിരുന്നു.

അതേസമയം അടുത്തിടെ ബ്ലാസ്റ്റേഴ്‌സ സൈന്‍ ചെയ്ത യുവാന്‍ഡെ ഇന്ന് ടീമിനായി ഇറങ്ങിയേക്കും. കഴിഞ്ഞ മല്‍സരത്തില്‍ കളിച്ച ടീമില്‍ വലിയ മാറ്റങ്ങള്‍ ഇല്ലാതെയാണ് കേരളം ഇന്നിറങ്ങുക.

ലീഗില്‍ രണ്ട് ജയവും മൂന്ന് സമനിലയുമായി കേരളം 10ാം സ്ഥാനത്താണ്. ഈസ്റ്റ് ബംഗാള്‍ രണ്ട് ജയവും നാല് സമനിലയുമായി ഒമ്പതാം സ്ഥാനത്താണ്. മുംബൈ സിറ്റിയാണ് ലീഗില്‍ ഒന്നാം സ്ഥാനത്ത്. രാത്രി 7.30നാണ് മല്‍സരം.

kerala

വടക്കഞ്ചേരി അപകടം; ഒളിവില്‍ പോയ ടൂറിസ്റ്റ് ബസ് ഡ്രൈവര്‍ കൊല്ലത്ത് പിടിയില്‍

Published

on

വടക്കഞ്ചേരിയില്‍ അപകടമുണ്ടാക്കിയ ടൂറിസ്റ്റ് ബസിന്റെ ഡ്രൈവര്‍ പിടിയില്‍. തിരുവനന്തപുരത്തേക്ക് കടക്കാന്‍ ശ്രമിക്കവെകൊല്ലം ചവറയില്‍ നിന്നാണ് ഇയാള്‍ പിടിയിലായത്.മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ജോമോന്‍ പോലീസിന്റെ പിടിയിലാകുന്നത്.രക്ഷപ്പെടാന്‍ സഹായിച്ച രണ്ടുപേരെ കൂടി പോലീസ് കസ്റ്റഡിയിലെടുത്തു. അപകടശേഷം വടക്കഞ്ചേരിയിലെ ആശുപത്രിയില്‍ നിന്ന് ഡ്രൈവര്‍ കടന്നുകളഞ്ഞിരുന്നു.

ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് വടക്കാഞ്ചേരി അഞ്ചുമൂര്‍ത്തി മംഗലത്തിന് സമീപം സ്‌കൂളില്‍ നിന്നും വിനോദയാത്രയ്ക്ക് പോയ ടൂറിസ്റ്റ് ബസ് കെഎസ്ആര്‍ടിസി ബസിലിടിച്ച് ഒന്‍പത് മരണം സംഭവിച്ചത്.മരിച്ചവരില്‍ അഞ്ചുപേര്‍ വിദ്യാര്‍ഥികളും, ഒരു അധ്യാപകനും മൂന്ന് കെഎസ്ആര്‍ടിസി യാത്രക്കാരും ഉള്‍പ്പെടുന്നു.അന്‍പതോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. 7 പേരുടെ നില ഗുരുതരമാണ്. നിരവധി പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കൊട്ടാരക്കര- കോയമ്പത്തൂര്‍ സൂപ്പര്‍ ഫാസ്റ്റുമായി വിനോദയാത്രയ്ക്ക് ഊട്ടിക്ക് പോയ ടൂറിസ്റ്റ് ബസാണ് അപകടത്തില്‍ പെട്ടത്. അമിതവേഗത്തിലെത്തിയ ടൂറിസ്റ്റ് ബസ് ബസിനെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ പിറകില്‍ ഇടിക്കുകയായിരുന്നു.എറണാകുളം വെട്ടിക്കല്‍ ബേസിലിയോസ് വിദ്യാനികേതന്‍ സ്‌കൂളിലെ വിദ്യാര്‍ഥികളാണ് ബസിലുണ്ടായിരുന്നത്.ഡ്രൈവറുടെ അശ്രദ്ധയും അമിത വേഗതയുമാണ് അപകടം സൃഷ്ടിച്ചതെന്ന് ദൃസാക്ഷികള്‍ പറയുന്നു.

Continue Reading

kerala

വള്ളിക്കാപ്പറ്റ കേരള സ്‌കൂള്‍ ഫോര്‍ ദി ബ്ലൈന്‍ഡിന് യൂണിവേഴ്‌സല്‍ ഡിസൈന്‍ അവാര്‍ഡ്

.ന്യൂദല്‍ഹിയിലെ ദ പാര്‍ക്ക് ഹോട്ടലില്‍ നടന്ന ചടങ്ങില്‍, പ്രധാനാധ്യാപകന്‍ പി അബ്ദുല്‍ കരീം, എകെ യാസിര്‍ എന്നിവര്‍ അവാര്‍ഡ് ഏറ്റുവാങ്ങി.

Published

on

റഊഫ് കൂട്ടിലങ്ങാടി

മലപ്പുറം: ഭിന്നശേഷിക്കാരുടെ സമഗ്ര പുരോഗതിക്കായി നൂതന പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കുന്ന സ്ഥാപനങ്ങള്‍ക്കുള്ള പതിമൂന്നാമത് എന്‍ സി പി ഇ ഡി പി – എംഫസിസ് യൂണിവേഴ്‌സല്‍ ഡിസൈന്‍ അവാര്‍ഡിന് മലപ്പുറം കൂട്ടിലങ്ങാടി പഞ്ചായത്തിലെ വള്ളിക്കാപ്പറ്റ കേരളസ്‌കൂള്‍ ഫോര്‍ ദ ബ്ലൈന്‍ഡ് അര്‍ഹമായി.

അഖിലേന്ത്യ തലത്തില്‍ ലഭിച്ച 125 ഓളം നാമനിര്‍ദ്ദേശങ്ങളില്‍ നിന്നാണ് കേരള സ്‌കൂള്‍ ഫോര്‍ ദി ബ്ലൈന്‍ഡ് തെരഞ്ഞെടുക്കപ്പെട്ടത്.ഭിന്നശേഷി മേഖലയിലുള്ളവരുടെ പഠനനിലവാരവും ജീവിതനിലവാരവും തൊഴില്‍ ക്ഷമതയും ഉയര്‍ത്തുന്നതിനായി നവീനമായ പദ്ധതികള്‍ നടപ്പിലാക്കുന്ന സംഘടനകള്‍ / സ്ഥാപനങ്ങള്‍ / കമ്പനികള്‍ വിഭാഗത്തിലാണ് കേരള സ്‌കൂള്‍ ഫോര്‍ ദ ബ്ലൈന്‍ഡ് ഒന്നാം സ്ഥാനം നേടിയത്.

ക്ലാസ് മുറിക്ക് പുറത്തായി പഠനപ്രവര്‍ത്തനങ്ങളൂടെ ഉല്ലാസ് ലോകം തീര്‍ക്കുന്ന ഉല്ലാസ് ടാക്‌റ്റൈല്‍ പെഡഗോഗി പാര്‍ക്ക്, അനുഭവങ്ങളിലൂടെ പരിസ്ഥിതി പഠനത്തിലെ അറിവുകള്‍ നേടുന്നതിന് സഹായിക്കുന്ന നാമ്പ് സ്പര്‍ശ ഗന്ധോദ്യാനം, അടിസ്ഥാന ശാസ്ത്രത്തിലെ ആശയങ്ങള്‍ വിരല്‍ത്തുമ്പിലൂടെ പരിചയപ്പെടുത്തുന്ന ഇന്ത്യയിലെതന്നെ ആദ്യത്തെ അനുരൂപീകൃത ശാസ്ത്രലാബ് ആയ ശാസ്ത്രം വിരല്‍തുമ്പില്‍ എന്നീ പദ്ധതികളാണ് സ്ഥാപനത്തിനെ ഈ നേട്ടത്തിനു സഹായിച്ചത്.

കാഴ്ചവെല്ലുവിളി നേരിടുന്നവരുടെ അക്കാദമിക രംഗത്ത് നിലനില്‍ക്കുന്ന പ്രയാസങ്ങളെ അതീവ ഗൗരവത്തോടെ സമീപിച്ച്
അനുയോജ്യമായ പരിഹാരമാര്‍ഗങ്ങള്‍ കണ്ടെത്തിയതായി ജൂറി വിലയിരുത്തുന്നു.ന്യൂദല്‍ഹിയിലെ ദ പാര്‍ക്ക് ഹോട്ടലില്‍ നടന്ന ചടങ്ങില്‍, പ്രധാനാധ്യാപകന്‍ പി അബ്ദുല്‍ കരീം, എകെ യാസിര്‍ എന്നിവര്‍ അവാര്‍ഡ് ഏറ്റുവാങ്ങി.

 

Continue Reading

kerala

ലഹരിക്കടത്തുകാരുടെ ഡാറ്റ ബാങ്ക് തയാറാക്കും; കുറ്റം ആവര്‍ത്തിച്ചാല്‍ കരുതല്‍ തടങ്കല്‍

ലഹരിക്കെതിരായ ബോധവത്കരണം ശക്തിപ്പെടുത്തുന്നതിനൊപ്പം മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങള്‍ അടിച്ചമര്‍ത്താന്‍ സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍.

Published

on

ലഹരിക്കെതിരായ ബോധവത്കരണം ശക്തിപ്പെടുത്തുന്നതിനൊപ്പം മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങള്‍ അടിച്ചമര്‍ത്താന്‍ സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. സിന്തറ്റിക് രാസലഹരി വസ്തുക്കള്‍ തടയുന്നതു മുന്‍നിര്‍ത്തി അന്വേഷണ രീതിയിലും കേസുകള്‍ ചാര്‍ജ്ജ് ചെയ്യുന്ന രീതിയിലും മാറ്റങ്ങള്‍ വരുത്തും. എന്‍.ഡി.പി.എസ് നിയമത്തിലെ 31, 31-എ വിഭാഗത്തിലുള്ളവര്‍ക്ക് ഉയര്‍ന്ന ശിക്ഷ ഉറപ്പുവരുത്താന്‍ മുന്‍കാല കുറ്റകൃത്യങ്ങള്‍ കൂടി കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തുക, കാപ്പ രജിസ്റ്റര്‍ മാതൃകയില്‍ ലഹരിക്കടത്ത് കുറ്റകൃത്യം ചെയ്യുന്നവരുടെ ഡാറ്റാബാങ്ക് തയാറാക്കുക, ആവര്‍ത്തിച്ച് കുറ്റകൃത്യത്തില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെ കരുതല്‍ തടങ്കല്‍ നടപടികള്‍ സ്വീകരിക്കുക തുടങ്ങിയവ നടപ്പാക്കും. കുറ്റകൃത്യം ആവര്‍ത്തിക്കില്ല എന്ന ബോണ്ട് വയ്പ്പിക്കും. മയക്കുമരുന്ന് കടത്തില്‍ പതിവായി ഉള്‍പ്പെടുന്നവരെ കരുതല്‍ തടങ്കലില്‍ പാര്‍പ്പിക്കും.

ട്രെയിനുകള്‍ വഴിയുള്ള മയക്കമരുന്നു കടത്തു തടയാന്‍ സ്‌നിഫര്‍ ഡോഗ് സ്‌ക്വാഡിനെ ഉപയോഗിക്കും. മയക്കുമരുന്ന് കടന്നുവരാനിടയുള്ള എല്ലാ അതിര്‍ത്തികളിലും പരിശോധന കര്‍ക്കശമാക്കും. വിദ്യാഭ്യാസ സ്ഥാപന പരിസരത്തുള്ള കടകളില്‍ ലഹരി വസ്തു ഇടപാടു കണ്ടാല്‍ കട അടപ്പിക്കും. പിന്നീട് തുറക്കാന്‍ അനുവദിക്കില്ല. സ്‌കൂളുകളില്‍ പ്രവേശിച്ചുള്ള കച്ചവടം പൂര്‍ണമായും തടയും. പാര്‍ലമെന്റ് പാസാക്കിയ പി.ഐ.ടി.എന്‍.ഡി.പി.എസ്. ആക്ട് പ്രകാരം സ്ഥിരം കുറ്റവാളികളെ രണ്ട് വര്‍ഷം വരെ വിചാരണ കൂടാതെ കരുതല്‍ തടങ്കലില്‍ പാര്‍പ്പിക്കാനാകും. ഇതു പ്രകാരമുള്ള ശുപാര്‍ശ സമര്‍പ്പിക്കാന്‍ പൊലീസിനും എക്‌സൈസിനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. മയക്കുമരുന്ന് കേസുകളില്‍ ഒന്നിലധികം തവണ ഉള്‍പ്പെടുന്നവരുടെ വിവരശേഖരണം നടത്തി ഒരു ഹിസ്റ്ററി ഷീറ്റ് തയ്യാറാക്കി പൊലീസ് സ്റ്റേഷനുകളിലും എക്‌സൈസ് റെയ്ഞ്ച് ഓഫീസുകളിലും സൂക്ഷിക്കുകയും അവരെ നിരന്തരം നിരീക്ഷിക്കുകയും ചെയ്യും.

മയക്കുമരുന്ന് ഉത്പാദകരെയും വിതരണക്കാരെയും വില്‍പ്പനക്കാരെയും ദേശവിരുദ്ധ, സാമൂഹ്യദ്രോഹ ശക്തികളായി കാണുന്ന സംസ്‌കാരം ശക്തിപ്രാപിക്കണം. മയക്കുമരുന്നുമായി ബന്ധപ്പെട്ട സംഭവങ്ങളില്‍ വിട്ടുവീഴ്ചയില്ലാതെ കേസെടുക്കും. നിലവില്‍ സര്‍ക്കാര്‍ സംവിധാനങ്ങളുടെ ഏകോപിതമായ പരിശ്രമത്തിന്റെ ഫലമായി ലഹരി കടത്തുകുറ്റകൃത്യങ്ങള്‍ വലിയതോതില്‍ തടയാന്‍ സാധിക്കുന്നുണ്ട്. മയക്കുമരുന്നിനെതിരെ സംസ്ഥാന തലത്തില്‍ കേരള ആന്റി നര്‍കോട്ടിക് സ്‌പെഷ്യല്‍ ആക്ഷന്‍ ഫോഴ്‌സും ജില്ലാ തലത്തില്‍ ഡിസ്ട്രിക്ട് ആന്റി നര്‍ക്കോട്ടിക്ക് സ്‌പെഷ്യല്‍ ആക്ഷന്‍ ഫോഴ്‌സും പ്രവര്‍ത്തിച്ചുവരുന്നുണ്ട്. എല്ലാ സ്റ്റേഷന്‍ പരിധിയിലും മാസത്തില്‍ രണ്ട് ആഴ്ച എന്‍.ഡി.പി.എസ് സ്‌പെഷ്യ ഡ്രൈവ് നടത്തുന്നുണ്ട്. എല്ലാ എക്‌സൈസ് ഓഫീസിലും ലഹരി ഉപഭോഗവും വിതരണവും സംബന്ധിച്ച വിവരങ്ങള്‍ സമാഹരിക്കാന്‍ കണ്‍ട്രോള്‍ റൂം ആരംഭിക്കും. വിവരം നല്‍കുന്നവരുടെ വിശദാംശങ്ങള്‍ രഹസ്യമായി സൂക്ഷിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Continue Reading

Trending