News

ഇസ്രാഈല്‍ ആക്രമണം; നെതന്യാഹുവിനെ ഹിറ്റ്‌ലറുമായി താരതമ്യം ചെയ്ത് തുര്‍ക്കി പ്രസിഡന്റ് ഉര്‍ദുഗാന്‍

By webdesk18

June 21, 2025

ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ അഡോള്‍ഫ് ഹിറ്റ്‌ലറുമായി താരതമ്യം ചെയ്ത് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍. ഇസ്രാഈല്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ‘നെതന്യാഹുവും ഹിറ്റ്‌ലറും ഒരേ നാശത്തിന്റെ പാത പിന്തുടര്‍ന്നു.’ ഉര്‍ദുഗാന്‍ പറഞ്ഞു. കുപ്രസിദ്ധ നാസി ഏകാധിപതിയുടെ പാതയ്ക്ക് സമാനമായ നാശത്തിന്റെ പാതയാണ് നെതന്യാഹു സ്വീകരിച്ചതെന്ന് ഉര്‍ദുഗാന്‍ ആരോപിച്ചു.

ഗസ്സയിലെ ഫലസ്തീനികളെ ഇസ്രാഈല്‍ കൈകാര്യം ചെയ്യുന്നതിനെ അദ്ദേഹം വിമര്‍ശിച്ചു. ഏകദേശം 2 ദശലക്ഷം ആളുകള്‍ ‘നാസി തടങ്കല്‍പ്പാളയങ്ങളേക്കാള്‍ മോശമായ സാഹചര്യങ്ങളില്‍’ ഫലസ്തീനില്‍ ജീവിക്കുന്നുണ്ടെന്ന് അദ്ദേഹം അവകാശപ്പെട്ടു. ഇറാന് സ്വന്തം പൗരന്മാരെ സംരക്ഷിക്കാനുള്ള നിയമപരമായ അവകാശമുണ്ടെന്ന് ഉര്‍ദുഗാന്‍ പറഞ്ഞു. ‘ഇറാന്‍ അവരുടെ ജനങ്ങളെ സംരക്ഷിക്കുന്നു. അത് അവരുടെ പരമാധികാര അവകാശമാണ്.’ അദ്ദേഹം പറഞ്ഞു. മിഡില്‍ ഈസ്റ്റിലെ സമാധാനത്തിന് ഏറ്റവും വലിയ തടസ്സം ഇസ്രാഈല്‍ സര്‍ക്കാരാണെന്നും ഉര്‍ദുഗാന്‍ കൂട്ടിച്ചേര്‍ത്തു.