kerala
പിപ്പിടിവിദ്യയും, പ്രത്യേക ഏക്ഷനുമൊക്കെ പേടിക്കുന്ന അടിമകളോട് കാണിച്ചാല്‍ മതി; കെ സുധാകരന്
മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമര്‍ശനവുമായി കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്.

മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമര്‍ശനവുമായി കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്.നിയമസഭയില്‍ മാത്യു കുഴല്നാടന് എം.എല്‍.എ, പിണറായി വിജയന്റെ മകള്‍ വീണാ വിജയനെതിരെ ഉയര്‍ത്തിയ ആരോപണത്തില്‍ മുഖ്യമന്ത്രി രൂക്ഷമായി പ്രതികരിച്ചതിന് പിന്നാലെയാണ് ഫേസ്ബുക്കിലൂടെ മറുപടിയുമായി സുധാരന് രംഗത്തെത്തിയത്.
കേരളത്തിന് കേള്‍ക്കേണ്ടത് പ്രതിപക്ഷം ഉന്നയിക്കുന്ന ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങളാണ്. അതിന് മറുപടിയായി പാറപ്രത്തെ പഴയ ഗുണ്ടാശൈലിയില്‍ ആക്രോശിച്ചാല്‍, കൂടെ ഇരിക്കുന്ന പുതുതലമുറയിലെ സിപിഎം എംല്‍എമാര്‍ക്ക് പോലും ചിരിയാകും വരിക അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു.
ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം
തന്റെ ‘പിപ്പിടിവിദ്യ’യും, ‘പ്രത്യേക ഏക്ഷനു’മൊക്കെ, അതുകണ്ട് പേടിക്കുന്ന അടിമകളോട് കാണിച്ചാല്‍ മതി പിണറായി വിജയന്.
ബുദ്ധിയും ബോധവുമില്ലെന്ന തിരിച്ചറിവില്‍ താങ്കളെ ഉപദേശിക്കാന്‍ വച്ച എണ്ണമറ്റ ഉപദേശികളില്‍, വിവരമുള്ള ഒരാളെങ്കിലും ഉണ്ടെങ്കില്‍ അയാളോട് ചോദിച്ച് ഒരുത്തരം തയ്യാറാക്കി നിയമസഭയില്‍ വരിക. അല്ലാത്തപക്ഷം, സഭയില്‍ ഉയരുന്ന ചോദ്യങ്ങള്‍ക്ക് മുന്പില് ഇളിഭ്യനായി ഇനിയും കുറേയധികം കാലം നില്‍ക്കേണ്ടി വരും.
കേരളത്തിന് കേള്‍ക്കേണ്ടത് പ്രതിപക്ഷം ഉന്നയിക്കുന്ന ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങളാണ്. അതിന് മറുപടിയായി പാറപ്രത്തെ പഴയ ഗുണ്ടാശൈലിയില്‍ ആക്രോശിച്ചാല്‍, കൂടെ ഇരിക്കുന്ന പുതുതലമുറയിലെ സിപിഎം എംല്‍എമാര്‍ക്ക് പോലും ചിരിയാകും വരിക.
നിയമസഭയില്‍ ശ്രീ മാത്യു കുഴല്നാടന് പറഞ്ഞതിനെ സാധൂകരിക്കുന്ന തെളിവുകള്‍ അദ്ദേഹം പുറത്ത് വിട്ടിട്ടുണ്ട്. ഇനി മറുപടി പറയേണ്ടത് മുഖ്യമന്ത്രിയാണ്. പഴഞ്ചൊല്ലുകളും പഞ്ചതന്ത്രകഥകളും കേരളത്തിലെ ഓരോ കൊച്ചുകുട്ടിക്കും കാണാപാഠമാണ്. ഇനിയും അവയെ ആശ്രയിച്ച് മലയാള സാഹിത്യത്തെ അപമാനിക്കരുത്. കൊലയാളിക്കും കൊള്ളക്കാരനും ജനങ്ങളെ കബളിപ്പിക്കാന്‍ എടുത്തുപയോഗിക്കാനുള്ള ആയുധങ്ങളല്ല അവ.പിണറായി വിജയനെന്ന പെരും നുണയനെ പൊതുസമൂഹത്തിന് മുന്നില്‍ തുറന്നു കാണിച്ച മാത്യു കുഴല്നാടന് എംഎല്‍എ യ്ക്ക് അഭിവാദ്യങ്ങള്‍.
crime
പാലക്കാട് മെറ്റാഫെത്തമിനുമായി രണ്ട് യുവതികളും, ഒരു യുവാവും അറസ്റ്റിൽ
ആൻസി എന്ന യുവതിയെ കഴിഞ്ഞ വർഷം എം.ഡി.എം.എയുമായി പിടികൂടിയിരുന്നു

പാലക്കാട് വൻ ലഹരിവേട്ട. 54 ഗ്രാം മെത്താഫെറ്റമിനുമായി രണ്ട് യുവതികളടക്കം മൂന്ന് പേർ പിടിയിലായി. കോഴിക്കോട് സ്വദേശിനി ആൻസി കെ.വി , മലപ്പുറം മൊറയൂര്‍ സ്വദേശികളായ നൂറ തസ്നി , മുഹമ്മദ് സ്വാലിഹ് എന്നിവരാണ് അറസ്റ്റിലായത്. പ്രതികൾ സഞ്ചരിച്ചിരുന്ന കാർ പൊലീസ് കസ്റ്റഡിയിൽ എടുത്തു.
ആൻസി എന്ന യുവതിയെ കഴിഞ്ഞ വർഷം എം.ഡി.എം.എയുമായി പിടികൂടിയിരുന്നു. കേസിൽ ജാമ്യത്തിൽ ഇറങ്ങിയ ശേഷമാണ് മയക്ക് മരുന്നുമായി വീണ്ടും പിടിയിലായത്. ആൻസിയിൽ നിന്നും മയക്ക് മരുന്ന് വാങ്ങനാണ് നൂറയും , സ്വാലിഹും വന്നിരുന്നത്. ആൻസിയുടെ സാമ്പത്തിക ഇടപാട് പരിശോധിച്ചതിൽ കൂടുതൽ പ്രതികളെ കുറിച്ച് പൊലീസിന് സൂചന ലഭിച്ചു
kerala
മഴ മുന്നറിയിപ്പില്‍ മാറ്റം; മുന്ന് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്; കുട്ടനാട്ടില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അങ്കണവാടികൾക്കും ട്യൂഷൻ സെന്ററുകൾക്കും അവധി ബാധകമാണ്

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്. കാസര്‍കോഡ്, കണ്ണൂര്‍, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ട്. 6 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്. വയനാട്, കോഴിക്കോട്, തൃശൂര്‍, എറണാകുളം, കോട്ടയം, പത്തനംതിട്ട ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട്. ശക്തമായ കാറ്റ് തുടരും.
കനത്ത മഴയും വെള്ളക്കെട്ടും മൂലും കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി. പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അങ്കണവാടികൾക്കും ട്യൂഷൻ സെന്ററുകൾക്കും അവധി ബാധകമാണ്. മുൻ നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ലെന്നും ജില്ലാ കളക്ടർ.
india
കേരളത്തിലെ ക്രൈസ്തവ ഭവനങ്ങളിൽ കേക്കുമായെത്തുന്ന സംഘ്പരിവാർ മറ്റിടങ്ങളിൽ ക്രൂരമായി വേട്ടയാടുന്നു: വി.ഡി സതീശൻ
ഛത്തീസ്ഗഡിൽ കളളക്കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട കന്യാസ്ത്രീകളെ ഉടൻ മോചിപ്പിക്കണമെന്നും വി.ഡി സതീശൻ ആവശ്യപ്പെട്ടു

തിരുവനന്തപുരം: ഛത്തീസ്ഗഡിൽ മതപരിവർത്തനം ആരോപിച്ച് കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തതിനെതിരെ പ്രതിപക്ഷനേതാവ് വി.ഡി സതീശൻ. ആട്ടിൻതോലണിഞ്ഞ ചെന്നായ്ക്കളാണ് സംഘ്പരിവാർ. അവർ കേരളത്തിൽ പള്ളിമേടകളിലും ക്രൈസ്തവ ഭവനങ്ങളിലും കേക്കുമായെത്തും. അതേസമയം മറ്റിടങ്ങളിൽ ക്രൈസ്തവരുടെ എല്ലാ ആഘോഷങ്ങളും തടസപ്പെടുത്തും. ക്രൂരമായി ആക്രമിക്കും. അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ഛത്തീസ്ഗഡിൽ കണ്ടതെന്ന് അദ്ദേഹം പറഞ്ഞു.
ബിജെപി ഭരിക്കുന്ന ഛത്തിസ്ഗഡിൽ മലയാളികളായ രണ്ട് കന്യാസ്ത്രീകളാണ് ക്രൂരമായ പോലീസ് വേട്ടയാടലിന് ഇരയായത്. കന്യാസ്ത്രീകൾക്കെതിരെ ആൾക്കൂട്ട വിചാരണ നടന്നു. പിന്നീട് കള്ളക്കേസെടുത്തു. ഭീഷണി കണക്കിലെടുത്ത് ഒരു മുൻകരുതലെന്ന നിലയിൽ പൊതുവിടങ്ങളിൽ സഭാ വസ്ത്രം ഉപേക്ഷിച്ച് സാധാരണ വേഷം ധരിക്കാൻ മുതിർന്ന വൈദികർ കന്യാസ്ത്രീകൾക്ക് അനൗദ്യോഗിക നിർദേശം നൽകിയെന്ന വിവരങ്ങളും പുറത്തുവരുന്നുണ്ട്. എത്രത്തോളം ഭീതിജനകമായ അന്തരീക്ഷമാണിത്?
മതത്തിന്റേയോ ജാതിയുടേയോ പേരിലുള്ള വേട്ട അംഗീകരിക്കാനാകില്ല. വർഗീയ വിദ്വേഷം പ്രചരിപ്പിക്കുന്ന സംഘ്പരിവാറിന് കുഴലൂതുകയല്ല ഛത്തീസ്ഗഡ് സർക്കാരിന്റെയും കേന്ദ്ര സർക്കാരിന്റേയും ജോലി. ഭരണഘടന നൽകുന്ന അവകാശങ്ങൾ എല്ലാവർക്കുമുള്ളതാണ്. അത് ബിജെപിയുടെയോ ആർഎസ്എസിന്റെയോ ഔദാര്യമല്ല. ഛത്തീസ്ഗഡിൽ കളളക്കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട കന്യാസ്ത്രീകളെ ഉടൻ മോചിപ്പിക്കണമെന്നും വി.ഡി സതീശൻ ആവശ്യപ്പെട്ടു.
-
News3 days ago
ഡബ്ല്യുഡബ്ല്യുഇ ഇതിഹാസ താരം ഹള്‍ക്ക് ഹോഗന് അന്തരിച്ചു
-
kerala1 day ago
താമരശ്ശേരി ചുരത്തില്‍ നിന്ന് കൊക്കയിലേക്ക് ചാടിയ എംഡിഎംഎ കേസിലെ പ്രതി പിടിയില്‍
-
india3 days ago
വാഗമണ്‍ റോഡില്‍ വിനോദ സഞ്ചാരി കാല്‍വഴുതി കൊക്കയില്‍ വീണ് മരിച്ചു
-
kerala2 days ago
ഗോവിന്ദച്ചാമി ജയില്‍ ചാടി; കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ഗുരുതര സുരക്ഷാ വീഴ്ച
-
kerala3 days ago
കനത്ത മഴ; ഇടുക്കിയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
-
kerala3 days ago
കനത്ത മഴ; എറണാകുളം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
-
india2 days ago
ലീഗ് സംഘം ആസാമിൽ: കുടിയിറക്കപ്പെട്ടവരെ കണ്ടു; നിയമപോരാട്ടം നടത്തുമെന്ന് നേതാക്കൾ
-
india2 days ago
രാജസ്ഥാനില്‍ പ്രൈമറി സ്കൂളിന്റെ മേല്‍ക്കൂര തകര്‍ന്ന് വീണ് നാല് വിദ്യാര്‍ഥികള്‍ മരിച്ചു