Video Stories
ഉന്നാവിലെ വിവാദങ്ങളുടെ ‘സ്വര്‍ണഖനി’യില്‍ പ്രതീക്ഷകളോടെ മുസ്‌ലിംലീഗ് സ്ഥാനാര്‍ഥി

പി.സി ജലീല്‍
ന്യൂഡല്‍ഹി: നാളെ പോളിങ് ബൂത്തിലേക്ക് നീങ്ങുന്ന ഉന്നാവ് ഉത്തര്‍പ്രദേശില്‍ ബിജെപിക്ക് വിവാദങ്ങളുടെ സ്വര്‍ണഖനിയാണ്. തീവ്രമുസ്്‌ലിംവിരുദ്ധതയുടെ പേരില്‍ കുപ്രസിദ്ധനായ സാക്ഷി മഹാരാജിനെ ലോക്‌സഭയിലെത്തിച്ച ഉന്നാവില്‍ തെരഞ്ഞെടുപ്പില്‍ സ്വപ്‌നം വഴി വിരുന്നെത്തിയ സ്വര്‍ണ ഖനനവും രാഷ്ട്രീയത്തിന് വര്‍ദ്ധിച്ച ചൂടു പകര്‍ന്നിരിക്കുന്നു. ഇതിനിടയിലാണ് കോണി ചിഹ്നവുമായി മുസ്‌ലിംലീഗ് സ്ഥാനാര്‍ഥി മുഹമ്മദ് അഹമദ് ജനസഭകളില്‍ നിന്നു ജനസഭകളിലേക്ക് പ്രചാരണവുമായി മുന്നേറുന്നത്.
കാന്‍പൂരിനും ലഖ്‌നൗവിനുമിടയില്‍ ലെഥറിന്റെയും കെമിക്കല്‍സിന്റെയും പേരില്‍ വലിയ വ്യാവസായികകേന്ദ്രമായി മാറിയ ഉന്നാവ് അടുത്തകാലത്ത് വാര്‍ത്തകളില്‍ ഇടംപിടിച്ചത്് ഈ പ്രദേശം ഭാരതത്തിന് സംഭാവന ചെയ്ത മഹാരാജന്റെ പേരിലായിരുന്നു. അതിനിടെ സ്വര്‍ണഖനനവും ബിജെപിയുടെ വോട്ടുപെട്ടി രാഷ്ട്രീയത്തിന് ആക്കം കൂട്ടി കടന്നെത്തി.
സൂര്യഭാന്‍ തിവാരി എന്ന ശോഭന്‍ സര്‍ക്കാര്‍ നാമത്തില്‍ പ്രശസ്തനായ ആള്‍ദൈവമാണ് ഉന്നാവിലെ റാവു റാം ബക്ഷ് സിങിന്റെ കൊട്ടാരത്തിനു താഴെ ആയിരക്കണക്കിന് ടണ്‍ സ്വര്‍ണം സൂക്ഷിപ്പുണ്ടെന്ന് സ്വപ്‌നം ദര്‍ശിച്ചത്.
തന്റെ ഗുരുക്കന്മാരുടെ രക്തമാണ് സ്വര്‍ണമായി മാറിയതെന്നും അവരെ കൊതുകു കടിച്ചപ്പോഴാണ് രക്തത്തുള്ളികള്‍ പതിച്ചതെന്നുമായിരുന്നു വിശദീകരണം. സ്വര്‍ണ ഖനി കാക്കുന്ന ഭക്ഷ് സിങിനെ ഒരു കുതിരപ്പുറത്ത് സ്വാമി ദര്‍ശിക്കുകയും അദ്ദേഹം തന്നെ ജനിമൃതി ചക്രങ്ങളില്‍ നിന്ന് രക്ഷിക്കാനും സ്വര്‍ണം ഏറ്റെടുത്ത് ഇന്ത്യയുടെ സാമ്പത്തികശക്തി വര്‍ദ്ധിപ്പിക്കണമെന്നും സ്വപ്‌നത്തില്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ ആദ്യ നിരീക്ഷണത്തില്‍ തന്നെ ഇതു നിഷേധിച്ചിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പിനിടെയാണ്് പ്രദേശത്തെ സേതു രാമേശ്വര്‍ ക്ഷേത്രത്തില്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ സ്വര്‍ണത്തിനായി ഖനനം തുടങ്ങിയത്.
ഇതോടെ ധോണ്ടിയ ഖേറ എന്ന ഈ പ്രദേശത്തിന്റെ വാര്‍ത്താപ്രാധാന്യവും വര്‍ദ്ധിച്ചു. എന്നാല്‍ സ്വാമിയുടെ സ്വപ്‌നത്തിന്റെ പേരിലല്ല തങ്ങളുടെ വരവെന്നാണ് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ അധികൃതര്‍ പറയുന്നത്്. എന്നാല്‍ അതൊന്നും വിശ്വസിക്കാന്‍ മാത്രം ബുദ്ധിശൂന്യരല്ല ആള്‍ദൈവത്തിന്റെ സ്വപ്‌നത്തില്‍ പ്രതീക്ഷ പുലര്‍ത്തുന്നവര്‍. ഏതായാലും കേന്ദ്രം വക ഇവിടെ എട്ടു കോടി രൂപ വന്നെത്തി. സ്വര്‍ണത്തില്‍ പ്രതീക്ഷയര്‍പ്പിച്ച് വികസനമെങ്കിലും നടക്കുന്നു.
2012ലെ തെരഞ്ഞെടുപ്പില്‍ ഉന്നാവ് മണ്ഡലത്തില്‍ സമാജ് വാദി പാര്‍ട്ടി ബിജെപിയെ പതിനായരത്തിലധികം വോട്ടുകള്‍ക്ക് തറപറ്റിച്ചു. എസ്പിയുടെ ദീപക് കുമാര്‍ പങ്കജ് ഗുപ്തയെയാണ് പരാജയപ്പെടുത്തിയത്്. എന്നാല്‍ 2014ല്‍ ഉപതെരഞ്ഞെടുപ്പ് നടന്നപ്പോള്‍ ബിജെപി വന്‍ മാര്‍ജിന് സീറ്റ് പിടിച്ചെടുത്തു. പങ്കജ് ഗുപ്്ത മനീഷ് പാണ്ഡെയെ വന്‍ മാര്‍ജിന് പരാജയപ്പെടുത്തി എംഎല്‍എയായി. അധികാരകേന്ദ്രങ്ങള്‍ മാറിമാറി വരുന്നത് ഉന്നാവിന്റെ രാഷ്ട്രീയ സ്വഭാവമാണ്.
ബിഎസ്പിയുടെ പങ്കജ് ത്രിപാഠിയും ബിജെപിയുടെ പങ്കജ്് ഗുപ്തയും എസ്പിയുടെ മനീഷാ ദീപകും ഐഎന്‍ഡിയുടെ പത്മദേവിയുമാണ് മണ്ഡലത്തില്‍ മുഖ്യധാരാ പാര്‍ട്ടികളുടെ സ്ഥാനാര്‍ഥികള്‍. ഗ്രാമങ്ങളിലെ വൈദ്യുതീകരണമാണ് മണ്ഡലത്തിലെ പ്രധാന രാഷ്ട്രീയ വിഷയം. പലേടത്തും വികസനം ഇനിയും കടന്നെത്തിയിട്ടില്ല. എന്നാലും മൊത്തത്തില്‍ തരംഗം എസ്പിക്കനുകൂലമാണെന്നാണ് വിലയിരുത്തലുകള്‍. അഖിലേഷ് യാദവ് മുഖ്യമന്ത്രിയെന്ന നിലയില്‍ മികച്ച പ്രവര്‍ത്തനമാണ് കാഴ്ചവെച്ചതെന്ന വിശ്വാസം ജനങ്ങള്‍ക്കിടയിലുണ്ട്. യാദവേതര വോട്ടുബാങ്കുകളിലാണ് ബിജെപിയുടെ കണ്ണ്.
മണ്ഡലത്തില്‍ ഇന്ത്യന്‍ യൂനിയന്‍ മുസ്‌ലിംലീഗ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന മുഹമ്മദ് ആഹ്്മദ് ഉന്നാവ് ജില്ലാ മുസ്‌ലിംലീഗ് പ്രസിഡണ്ടാണ്്. മികച്ച വ്യാപാരിയായ അദ്ദേഹം സാമൂഹ്യപ്രവര്‍ത്തകനെന്ന നിലക്ക് ജില്ലക്കകത്തും പുറത്തും പ്രശസ്തനാണ്്.
വിദ്യാഭ്യാസപ്രവര്‍ത്തനങ്ങളില്‍ അദ്ദേഹത്തിന്റെ സജീവ സാന്നിധ്യമുണ്ട്്. അമ്പതിലധികം പള്ളികളുടെയും ഖബര്‍സ്ഥാനുകളുടെയും മുതവല്ലിയെന്ന നിലയില്‍ പ്രദേശത്തെ നിര്‍ണായകസ്ഥാനം അലങ്കരിക്കുന്നു. ദഅ്‌വതുല്‍ ഹഖ് എന്ന ഇദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള സൊസൈറ്റി ജീവകാരുണ്യപ്രവര്‍ത്തന രംഗത്ത് പ്രദേശത്തെ നിസ്തുലമായ കൂട്ടായ്മയാണ്്.
വന്‍തോതില്‍ പാവപ്പെട്ടവരെ സഹായിക്കുന്നതിനുള്ള സംരംഭങ്ങള്‍ ഇവിടെ നടക്കുന്നു. ഗംഗാ നദിക്കു കുറുകെ അനിവാര്യമായ പാലം നിര്‍മ്മിക്കുന്നതിന് ഇദ്ദേഹം മുന്നിട്ടിറങ്ങി പ്രവര്‍ത്തിച്ചത് വിജയം വരിച്ചതോടെ ജനം മുഹമ്മദ് അഹമദിന്റെ വികസന കാഴ്ചപ്പാടുകളെയും പ്രശംസിക്കുന്നു. ഭൂമാഫിയയാണ് സ്ഥാനാര്‍ഥിയെ ശക്തമായി എതിര്‍ക്കുന്നത്. നിരവധി വഖഫ് സ്വത്തുക്കളുടെ കാര്യദര്‍ശിയായ ഇദ്ദേഹം ഭൂമാഫിയക്ക് അനഭിമതനായതില്‍ ആശ്ചര്യപ്പെടാനില്ല.
ജന്‍സഭകളുമായാണ് മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയുടെ മുന്നേറ്റം. ഗ്രാമമേഖലകളില്‍ നല്ല ആള്‍ക്കൂട്ടമാണ് അദ്ദേഹത്തിന്റെ പരിപാടികളില്‍ കാണാനാവുന്നത്.
പാര്‍ട്ടിയുടെ ശക്തമായ വളര്‍ച്ച മേഖലകളില്‍ ദൃശ്യമാവുന്നത് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ വലിയ ആവേശമുണ്ടാക്കിയിട്ടുണ്ട്. പ്രചാരണത്തിനായുള്ള റോഡ് ഷോകള്‍ നിരന്തരമായി അധികൃതര്‍ ഇടപെട്ട് തടസ്സപ്പെടുത്തുന്നതാണ് സ്ഥാനാര്‍ഥി നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. പാര്‍ട്ടിയുടെ മുന്നേറ്റം കണ്ടു വിളറിപൂണ്ടവരാണ് നിരന്തരം റോഡ് ഷോ തടസ്സപ്പെടുത്തുന്നതെന്ന് ഉത്തര്‍പ്രദേശ് മുസ്്‌ലിംലീഗ് സെക്രട്ടറി ഡോ. എം മതീന്‍ ഖാന്‍ പറയുന്നു.
News
വിഷമദ്യ ദുരന്തം:ഗുരുതരാവസ്ഥയിൽ നിരവധി പേർ, മരണ നിരക്ക് ഉയർന്നേക്കാം
രാജ്യത്തിന്റെ വിവിധ മേഖലകൾ കേന്ദ്രീകരിച്ച് വ്യാജമദ്യ നിർമ്മാണ ശാലകൾ കണ്ടെത്തുന്നതിന് ആഭ്യന്തര മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ അന്വേഷണ സംഘത്തിന്റെ വ്യാപകമായ പരിശോധന.

റഷീദ് പയന്തോങ്ങ്
കുവൈത്ത് സിറ്റി: രാജ്യത്തിന്റെ വിവിധ മേഖലകൾ കേന്ദ്രീകരിച്ച് വ്യാജമദ്യ നിർമ്മാണ ശാലകൾ കണ്ടെത്തുന്നതിന് ആഭ്യന്തര മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ അന്വേഷണ സംഘത്തിന്റെ വ്യാപകമായ പരിശോധന.
10 ഓളം അനധികൃത മദ്യ നിർമ്മാണ കേന്ദ്രങ്ങളാണ് അധികൃതരുടെ അന്വേഷണത്തിൽ കണ്ടെത്തിയത്.
മദ്യ നിർമ്മാണ കേന്ദ്രവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന 67 പേരാണ് അധികൃതരുടെ പിടിയിലായത്.കുറ്റകൃത്യത്തിൽ ഏർപ്പെട്ടവരിൽ സ്ത്രീകളുമുണ്ട്. വിഷമദ്യ ഉപഭോഗത്തെ തുടർന്ന് ഇതുവരെയായി 160 പേരെയാണ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്.21 പേരുടെ കാഴ്ച്ച പൂർണ്ണമായും നഷ്ടമായി. നിരവധി പേർ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തുന്നത്.മദ്യദുരന്തം ഇതുവരെയായി 23 ജീവനുകളാണ് അപഹരിച്ചത്.മരണം വരിച്ചവരെല്ലാം ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ളവരാണ്. അത്യാസന്ന നിലയിൽ പലരും കഴിയുന്നതിനാൽ മരണ നിരക്ക് ഉയരാനും സാധ്യതയുണ്ട്. മെഥനോൾ കലർന്ന വ്യാജമദ്യത്തിന്റെ ഉപഭോഗമാണ് വലിയൊരു ദുരന്തത്തിന് കാരണമായത്.
local
റീഗല്‍ ജ്വല്ലേഴ്സിന്റെ ബ്രാന്റ് അമ്പാസിഡറായി മഞ്ജു വാര്യര്‍
കേരളത്തിലെ സ്വര്‍ണ്ണാഭരണ വ്യാപാര ചരിത്രത്തില്‍ ഹോള്‍സെയില്‍ ജ്വല്ലറി എന്ന ആശയം ആദ്യം അവതരിപ്പിച്ച റീഗല്‍ ജ്വല്ലേഴ്സിന്റെ പുതിയ ബ്രാന്റ് അമ്പാസിഡറായി മഞ്ജു വാര്യരെ തിരഞ്ഞെടുത്തു.

കൊച്ചി: കേരളത്തിലെ സ്വര്‍ണ്ണാഭരണ വ്യാപാര ചരിത്രത്തില്‍ ഹോള്‍സെയില്‍ ജ്വല്ലറി എന്ന ആശയം ആദ്യം അവതരിപ്പിച്ച റീഗല്‍ ജ്വല്ലേഴ്സിന്റെ പുതിയ ബ്രാന്റ് അമ്പാസിഡറായി മഞ്ജു വാര്യരെ തിരഞ്ഞെടുത്തു. ഇനിമുതല്‍ റീഗല്‍ ജ്വല്ലേഴ്സ് എന്ന ബ്രാന്റിന്റെ പരസ്യചിത്രങ്ങള്‍ ഉള്‍പ്പെടെയുള്ള എല്ലാ പ്രമോഷണല്‍ ആക്ടിവിറ്റികളിലും മഞ്ജു വാര്യരുടെ നിറസാന്നിദ്ധ്യം ഉണ്ടായിരിക്കും.
റീഗല്‍ ജ്വല്ലേഴ്സിന്റെ പുതിയ ബ്രാന്‍ഡ് അംബാസിഡര്‍ ആയി മഞ്ജു വാര്യരെ തന്നെ തിരഞ്ഞെടുക്കാന്‍ സാധിച്ചതില്‍ ഞങ്ങള്‍ അഭിമാനം കൊള്ളുന്നു’ റീഗല്‍ ജ്വല്ലേഴ്സ് മാനേജിംഗ് ഡയറക്ടര്‍ വിപിന്‍ ശിവദാസ് പറഞ്ഞു. മഞ്ജു വാര്യര്‍ എന്ന അഭിമാന താരത്തോടൊപ്പമുള്ള റീഗല്‍ ജ്വല്ലേഴ്സിന്റെ ഇനിയുള്ള യാത്ര തങ്ങളുടെ വളര്‍ച്ചക്ക് വലിയ ശക്തി പകരുമെന്ന് ഉറച്ചു വിശ്വസിക്കുന്നതായി അദ്ദേഹം കൂട്ടിചേര്‍ത്തു.
കേരളത്തിലും കര്‍ണ്ണാടകയിലും നിറസാന്നിദ്ധ്യമുള്ള സ്വര്‍ണ്ണാഭരണ നിര്‍മ്മാണവിപണന രംഗത്തെ ഏറ്റവും വലിയ ഹോള്‍സെയില്‍ ആന്റ് മാനുഫാക്ച്ചറിംഗ് ജ്വല്ലറിയായ റീഗല്‍ ജ്വല്ലേഴ്സില്‍ എല്ലാ സ്വര്‍ണ്ണാഭരണങ്ങള്‍ക്കും, ഇന്റര്‍നാഷണല്‍ സര്‍ട്ടിഫൈഡ് ഡയമണ്ട് ആഭരണങ്ങള്‍ക്കും ഹോള്‍സെയില്‍ പണിക്കൂലി മാത്രമാണ് ഈടാക്കുന്നത്. 100% 916 ഒഡകഉ ആകട ആഭരണങ്ങള്‍ മാത്രം വിപണനം ചെയ്യുന്ന റീഗല്‍ ജ്വല്ലേഴ്സില്‍ നിന്നും ആന്റിക്ക് കളക്ഷന്‍സ്, ലൈറ്റ് വെയിറ്റ്, ടെമ്പിള്‍ ജ്വല്ലറി, ഉത്തരേന്ത്യന്‍ ഡിസൈന്‍സ്, കേരള കളക്ഷന്‍സ്, പോള്‍ക്കി കളക്ഷസന്‍സ്, ചെട്ടിനാട് തുടങ്ങി വളരെ വൈവിധ്യമായ ആഭരണ ശേഖരവും ബ്രൈഡല്‍ ജ്വല്ലറിയുടെ എക്സ്‌ക്ലൂസീവ് കളക്ഷനുകളും ഏറ്റവും ലാഭകരമായി പര്‍ചേസ് ചെയ്യാം.
Video Stories
വോട്ട് കൊള്ള; കൃത്യമായ ഉത്തരമില്ലാതെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍
വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്ത മാധ്യമ പ്രവര്‍ത്തകര്‍ക്കും പല ചോദ്യങ്ങള്‍ക്കും കൃത്യമായ മറുപടി ലഭിച്ചില്ല.

പ്രതിപക്ഷ നേതാവ് രാഹുല്‍ രാഹുല്‍ ഗാന്ധി ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് ഉത്തരമില്ലാതെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഞായറാഴ്ച നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ രാഹുല്‍ ഗാന്ധിക്ക് മാത്രമല്ല, വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്ത മാധ്യമ പ്രവര്‍ത്തകര്‍ക്കും പല ചോദ്യങ്ങള്‍ക്കും കൃത്യമായ മറുപടി ലഭിച്ചില്ല.
വൈകിട്ട് അഞ്ച് മണിക്ക് ശേഷം പോളിങ് നിരക്ക് കുത്തനെ ഉയരുന്നത് ബിജെപിയെ സഹായിക്കാന്‍ ആണെന്ന് നേരത്തെ രാഹുല്‍ ഗാന്ധി ആരോപിച്ചിരുന്നു. പോളിംഗ് ബൂത്തിലെ സിസി ടിവി ദൃശ്യങ്ങള്‍ രാഹുല്‍ ഗാന്ധി ചോദിക്കുമ്പോള്‍, സ്വകാര്യത എന്ന പരിച ഉപയോഗിച്ചാണ് കമ്മീഷന്‍ തടയുന്നത്. പരേതര്‍ എന്ന് രേഖപ്പെടുത്തി പട്ടികയില്‍ നിന്നും വെട്ടി നിരത്തപ്പെട്ടവര്‍ സുപ്രിം കോടതിയില്‍ നേരിട്ട് ഹാജരായതിനെ പറ്റിയും മൗനമായിരുന്നു ഉത്തരം . ഒരേ വോട്ടര്‍ വിവിധ ബൂത്തുകളിലും വിവിധ സംസ്ഥാനങ്ങളിലും ഉണ്ടായത് എങ്ങനെയെന്ന ചോദ്യത്തിനും കൃത്യമായ ഉത്തരമില്ല. വീഴ്ച സംഭവിച്ചു എന്നതില്‍ പരോക്ഷ സമ്മതവുമായി ഇറക്കിയ വാര്‍ത്താ കുറിപ്പിലെ വാചകങ്ങള്‍ പോലും വാര്‍ത്താ സമ്മേളനത്തില്‍ ഉണ്ടായില്ല. രാഹുല്‍ ഗാന്ധി ഉന്നയിച്ച പ്രശനങ്ങളില്‍ അന്വേഷണമില്ല എന്നത് മാത്രമായിരുന്നു കൃത്യമായ മറുപടി .
-
kerala3 days ago
പാലിയേക്കരയിലെ കുരുക്ക്
-
kerala2 days ago
ബിന്ദു പത്മനാഭന് തിരോധാനക്കേസ്; ബിന്ദു കൊല്ലപ്പെട്ടതായി ക്രൈംബ്രാഞ്ച് റിപ്പോര്ട്ട്
-
india3 days ago
ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ്; ഇന്ഡ്യാ സംഖ്യ എംപിമാരുടെ യോഗം ഇന്ന് ചേരും
-
Health3 days ago
മലപ്പുറത്ത് വീണ്ടും അമീബിക് മസ്തിഷ്കജ്വരം; 11 കാരി കോഴിക്കോട് മെഡിക്കല് കോളേജില് ചികിത്സയില്
-
india3 days ago
ബന്ധം സുസ്ഥിരമാക്കാനുള്ള ശ്രമങ്ങള് ശക്തമാക്കി ഇന്ത്യയും ചൈനയും
-
News3 days ago
ഗസ്സ വെടിനിര്ത്തല് കരാര്; ഇസ്രാഈലിന്റെ പ്രതികരണത്തിനായി കാത്ത് മധ്യസ്ഥര്
-
kerala3 days ago
സംസ്ഥാനത്ത് ഇടത്തരം മഴ തുടരാന് സാധ്യത
-
kerala3 days ago
പാലക്കാട് യുവാവിനെ വീട്ടില് കയറി കൊലപ്പെടുത്തി