kerala

ജബൽപൂർ-കോയമ്പത്തൂർ- ജബൽപൂർ പ്രതിവാര പ്രതേക ട്രെയിനിന് തിരൂരിൽ സ്റ്റോപ്പ് അനുവദിച്ചു

By webdesk15

April 27, 2023

ജബൽപൂർ-കോയമ്പത്തൂർ -ജബൽപൂർ ( ട്രെയിൻ നമ്പർ 02198 / 02197 ) പ്രതിവാര സൂപ്പർഫാസ്റ്റ് സ്‌പെഷൽ ട്രെയിനിന് നാളെ മുതൽ മലപ്പുറം ജില്ലയിലെ തിരൂരിൽ സ്റ്റോപ്പ് അനുവദിച്ചതായി ദക്ഷിണ റെയിൽവേ അറിയിച്ചു. വെള്ളിയാഴ്ച രാത്രി 11 .50 ന് ജബൽപൂരിൽ നിന്നും പുറപ്പെടുന്ന ട്രെയിൻ രാവിലെ 10 .18 നാണ് തിരൂർ സ്റ്റേഷനിൽ എത്തുക. രണ്ടു മിനിറ്റാണ് അനുവദിച്ചിരിക്കുന്ന സമയം. തിങ്കളാഴ്ച വൈകീട്ട് കോയമ്പത്തൂരിൽ നിന്നും പുറപ്പെടുന്ന ട്രെയിൻ രാത്രി 8 .18 ന് തിരൂർ സ്റ്റേഷനിൽ എത്തും.