kerala
ജലീൽ തന്റെ പിണറായി ഭക്തി പ്രകടിപ്പിക്കാനുള്ള ആയുധമാക്കി മലപ്പുറം ജില്ലയെ മാറ്റരുത്: എ.പി അനിൽകുമാർ
ഒരു നാടിനേയും അവിടത്തെ ജനതയേയും അപമാനിച്ച ജലീലിന്റെ നടപടി ഒരിക്കലും പൊറുക്കാനാവാത്ത തെറ്റാണെന്ന് അനിൽകുമാർ പറഞ്ഞു.

തന്റെ പിണറായി ഭക്തി പ്രകടിപ്പിക്കാനുള്ള ആയുധമായി കെ.ടി ജലീൽ മലപ്പുറം ജില്ലയേയും അവിടത്തെ ജനങ്ങളെയും മാറ്റുന്നത് അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് എ.പി അനിൽകുമാർ എംഎൽഎ. അൻവർ ഉയർത്തിയ വിഷയങ്ങൾ കണ്ട് ആദ്യം നായക വേഷം കെട്ടി പോർട്ടൽ തുടങ്ങിയ ജലീൽ എം.വി ഗോവിന്ദൻ വിരട്ടിയപ്പോൾ മതേതരത്വത്തിന്റെയും പിണറായി ഭക്തിയുടെയും ആൾരൂപമാകാൻ ശ്രമിക്കുകയാണ്. മിർജാഫറിന്റെ പണിയെടുക്കരുത് എന്നാണ് ജലീലിനെ ഓർമിപ്പിക്കാനുള്ളതെന്ന് അനിൽകുമാർ പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
പ്രിയപ്പെട്ട ജലീൽ താങ്കളുടെ ഫേസ്ബുക്ക് വായിച്ചു. താങ്കളുടെ പിണറായി ഭക്തി പ്രകടിപ്പിക്കാനുള്ള ആയുധമാക്കി മലപ്പുറം ജില്ലയെയും മലപ്പുറം ജില്ലയിലെ ജനങ്ങളെയും മാറ്റി എന്നുള്ളത് അങ്ങേയറ്റം പ്രതിഷേധാർഹമാണ്. ഇവിടം ബാക്കി എല്ലാ സ്ഥലങ്ങളെയും പോലെ മനുഷ്യർ അധ്വാനിച്ച് ജീവിക്കുന്ന ഒരു നാട് തന്നെയാണ്. ഗ്രീൻ ചാനലിലൂടെ സ്വർണ്ണം കടത്തിയതും അതിന് ഭരണപരമായ ഒത്താശ ചെയ്തുകൊടുത്തതും മലപ്പുറം ജില്ലയിലും കരിപ്പൂർ വിമാനത്താവളത്തിലും അല്ല എന്നുള്ള കാര്യം ജലീലിന് അറിയാമല്ലോ ?
സാധാരണ സിനിമകളിൽ നായകനും വില്ലനും രണ്ട് ദൗത്യങ്ങളാണ് നിർവഹിക്കുന്നത് എന്നാൽ അൻവർ ഉയർത്തിയ വിഷയങ്ങളുടെ ആരവം കണ്ട് ആദ്യം നായക വേഷം കെട്ടി പോർട്ടൽ തുടങ്ങി ശ്രദ്ധേയനാകാൻ ശ്രമിച്ചപ്പോൾ M V ഗോവിന്ദൻ വിരട്ടിയപ്പോൾ അത് മതിയാക്കി എന്നാൽ പിന്നെ മതേതരത്വത്തിന്റെയും പിണറായി ഭക്തിയുടെയും ആൾരൂപം ആകാം എന്ന് കരുതി മിർജാഫറിന്റെ പണി എടുക്കരുത് എന്നുള്ളതാണ് വിനീതമായ ഒരു അഭ്യർത്ഥന.
ഇന്ത്യയിൽ ഒരുപാട് സ്വർണ്ണക്കടകളുണ്ട് നിരവധി എയർപോർട്ടുകളും പോർട്ടുകളുമുണ്ട്. അവിടങ്ങളിലൂടൊക്കെയും നിയമവിരുദ്ധമായ പലതും നടക്കുന്നുണ്ടാവും അതൊക്കെ ഏതെങ്കിലും സമുദായത്തിന്റെ പേരിലാണോ ചാർത്തപ്പെടുന്നത്? രാജ്യത്ത് നടക്കുന്ന കുറ്റകൃത്യങ്ങൾ ആയിട്ടല്ലേ കാണപ്പെടുന്നത്.
അങ്ങനെ ഒരു രാജ്യത്തെ കുറ്റകൃത്യങ്ങളോ അല്ലെങ്കിൽ അത്തരം സംഭവങ്ങളോ തടയുന്നതിന് വേണ്ടി നിയമം നടപ്പിലാക്കേണ്ടവർ നട്ടെല്ല് വളയുകയും ഈ നിയമപാലകരോടൊപ്പം പങ്ക് കച്ചവടം നടത്തി ലാഭമുണ്ടാക്കുകയും കൊള്ളമുതലിന്റെ വീതം പറ്റുകയും ചെയ്യുന്നതിന് പകരം അത് കാര്യക്ഷമമായി നടപ്പിലാക്കിയാൽ തടയാവുന്നതേയുള്ളൂ എല്ലാ കള്ളക്കടത്തും. കള്ളക്കടത്ത് തടയുന്നതിന്റെ ഉത്തരവാദിത്വം മതമേലാധ്യക്ഷന്മാർക്കാണോ ?പകരം മതവിധി പറയാനാണെങ്കിൽ സാദിഖലി ശിഹാബ് തങ്ങൾ മാത്രമാക്കുന്നത് എന്തിന് ?എല്ലാ മതങ്ങളുടെയും മതമേലധ്യക്ഷന്മാർ മതവിധി പറഞ്ഞ് കുറ്റകൃത്യം നിയന്ത്രിക്കട്ടെ. താങ്കൾ നാടിനെയും ഒരു ജനതയെയും അപമാനിച്ചത് ഒരിക്കലും പൊറുക്കാനാവാത്ത തെറ്റാണെന്ന് ഓർമ്മിപ്പിക്കട്ടെ .
kerala
കൂടത്തായി കൊലപാതകം: ജോളിയുടെ ആദ്യ ഭര്‍ത്താവിന്റെ മരണം സയനൈഡ് ഉള്ളില്‍ച്ചെന്നെന്ന് ഫൊറന്‍സിക് സര്‍ജന്‍
കോഴിക്കോട് മെഡിക്കല്‍ കോളജ് ഫൊറന്‍സിക് വിഭാഗം മുന്‍ സര്‍ജന്‍ ഡോ.കെ പ്രസന്നനാണ് സാക്ഷി വിസ്താരത്തിനിടെ കോടതിയില്‍ മൊഴി നല്‍കിയത്

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയില്‍ പ്രതി ജോളിയുടെ ആദ്യ ഭര്‍ത്താവ് റോയ് തോമസ് മരിച്ചത് സയനൈഡ് ഉള്ളില്‍ച്ചെന്നാണെന്ന് ഫൊറന്‍സിക് സര്‍ജന്റെ മൊഴി. റോയ് തോമസിന്റെ ശരീരഭാഗങ്ങളുടെ രാസപരിശോധനാ റിപ്പോര്‍ട്ട് പ്രകാരം സയനൈഡ് സാന്നിധ്യം സ്ഥിരീകരിച്ചുവെന്നാണ് മൊഴി. കോഴിക്കോട് മെഡിക്കല്‍ കോളജ് ഫൊറന്‍സിക് വിഭാഗം മുന്‍ സര്‍ജന്‍ ഡോ.കെ പ്രസന്നനാണ് സാക്ഷി വിസ്താരത്തിനിടെ കോടതിയില്‍ മൊഴി നല്‍കിയത്.
കടലക്കറിയില്‍ സയനൈഡ് കലര്‍ത്തി ജോളി ആദ്യ ഭര്‍ത്താവ് റോയ് തോമസിനെ കൊലപ്പെടുത്തിയെന്നായിരുന്നു കേസ്. റോയി തോമസിന്റെ പോസ്റ്റുമോര്‍ട്ടം നടത്തിയ ഡോ.ആര്‍.സോനു അന്തരിച്ചതിനാലാണ് അന്നു വകുപ്പിന്റെ ചുമതല വഹിച്ചുവന്ന ഡോ.കെ.പ്രസന്നന്റെ സാക്ഷി വിസ്താരം കോടതിയില്‍ രേഖപ്പെടുത്തിയത്. റോയിയുടെ മരണം ആത്മഹത്യയാണെന്നായിരുന്നു അന്ന് കണ്ടെത്തിയത്. റോയ് തോമസ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു എന്നായിരുന്നു പ്രതി ജോളിയുടെ മൊഴി.
കൂടത്തായിയില്‍ 2002 മുതല്‍ 2016വരെ ഒരേ കുടുംബത്തിലെ ആറുപേരെയാണ് ജോളി കൊലപ്പെടുത്തിയത്. റിട്ട. വിദ്യാഭ്യാസവകുപ്പ് ഉദ്യോഗസ്ഥന്‍ കൂടത്തായി പൊന്നാമറ്റം ടോം തോമസ് (66), ഭാര്യ റിട്ട. അധ്യാപിക അന്നമ്മ തോമസ് (60), ജോളിയുടെ ആദ്യ ഭര്‍ത്താവ് റോയ് തോമസ് (40), അന്നമ്മയുടെ സഹോദരന്‍ എം.എം. മാത്യു മഞ്ചാടിയില്‍ (68), ടോം തോമസിന്റെ സഹോദരപുത്രന്‍ ഷാജു സ്‌കറിയയുടെ ഭാര്യ സിലി (44), മകള്‍ ആല്‍ഫൈന്‍ (2) എന്നിവരാണ് കൊല്ലപ്പെട്ടത്.
india
ഛത്തീസ്ഗഡില്‍ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത നടപടി അന്യായം: ഡോ.എം.പി അബ്ദുസമദ് സമദാനി എം.പി

ഛത്തീസ്ഗഡിൽ അടിസ്ഥാനരഹിതവും അവാസ്തവവുമായ ആരോപണമുന്നയിച്ച് മലയാളികളായ രണ്ട് കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത നടപടി കടുത്ത അന്യായവും ഏറെ പ്രതിഷേധാർഹവുമാണെന്ന് ഡോ. എംപി അബ്ദുസ്സമദ് സമദാനി എംപി.
രാജ്യത്തിന്റെ നിരവധി ഭാഗങ്ങളിൽ ആസൂത്രിതമായി നടപ്പാക്കുന്ന ജനാധിപത്യാവകാശ ധ്വംസനത്തിന്റെയും ന്യൂനപക്ഷ വേട്ടയുടെയും ഏറ്റവും പുതിയ ഉദാഹരണങ്ങളിൽ ഒന്നാണിതെന്നും സമദാനി പറഞ്ഞു.
kerala
എംആര്‍ അജിത് കുമാറിനെ പൊലീസില്‍ നിന്ന് മാറ്റി; എക്‌സൈസ് കമ്മീഷണറായി പുതിയ നിയമനം
ശബരിമല ട്രാക്ടര്‍ യാത്ര വിവാദമായതിന് പിന്നാലെയാണ് അജിത് കുമാറിനെ പൊലീസില്‍ നിന്ന് മാറ്റാനുള്ള തീരുമാനം ഉണ്ടായത്

തിരുവന്തപുരം: എഡിജിപി എംആര്‍ അജിത് കുമാറിനെ പൊലീസില്‍ നിന്ന് മാറ്റി. എക്‌സൈസ് കമ്മീഷണറായിട്ടാണ് പുതിയ നിയമനം. ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങി. ശബരിമല ട്രാക്ടര്‍ യാത്ര വിവാദമായതിന് പിന്നാലെയാണ് അജിത് കുമാറിനെ പൊലീസില്‍ നിന്ന് മാറ്റാനുള്ള തീരുമാനം ഉണ്ടായത്. സംഭവത്തില്‍ അജിത് കുമാറിന് വീഴ്ച സംഭവിച്ചതായി ഡിജിപി റിപ്പോര്‍ട്ട് നല്‍കുകയും നടപടിക്ക് ശുപാര്‍ശ നല്‍കിയിരുന്നു.
നിലവിലെ എക്‌സൈസ് കമ്മീഷണര്‍ മഹിപാല്‍ യാദവ് ചികിത്സാര്‍ഥം ലീവിലാണ്. ആ ഒഴിവിലാണ് പുതിയ നിയമനം. ബറ്റാലിയന്‍ എഡിജിപി സ്ഥാനത്ത് നിന്ന് മാറ്റിയാണ് അജിത് കുമാറിനെ എക്‌സൈസ് കമ്മീഷണറാക്കുന്നത്.
-
kerala3 days ago
താമരശ്ശേരി ചുരത്തില്‍ നിന്ന് കൊക്കയിലേക്ക് ചാടിയ എംഡിഎംഎ കേസിലെ പ്രതി പിടിയില്‍
-
india2 days ago
കുവൈത്ത് -ഗോവ സെക്ടറിലെ യാത്ര അവസാനിപ്പിക്കുന്നതായി എയര്‍ ഇന്ത്യ
-
kerala3 days ago
ഗോവിന്ദച്ചാമിയെ വിയ്യൂരിലെ അതീവ സുരക്ഷാ ജയിലിലേക്ക് കൊണ്ടുപോയി
-
News3 days ago
ഇസ്രാഈല്‍ ഉപരോധത്തിനിടെ ഗസയില്‍ 2 കുട്ടികളടക്കം 9 ഫലസ്തീനികള്‍ പട്ടിണി മൂലം മരിച്ചു
-
kerala2 days ago
മൂന്നാറില്‍ ദേശീയപാതയില്‍ മണ്ണിടിച്ചില്‍; നാല് കടകള്‍ പൂര്‍ണമായും തകര്‍ന്നു
-
News2 days ago
പലസ്തീന് രാഷ്ട്രത്തെ അംഗീകരിക്കുമെന്ന് പോര്‍ച്ചുഗല്‍
-
kerala2 days ago
പ്രായപ്പൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതായി പരാതി; യൂട്യൂബര്‍ ഷാലു കിംഗ് അറസ്റ്റില്‍
-
kerala2 days ago
മഴ മുന്നറിയിപ്പില്‍ മാറ്റം; ഇന്ന് ഒന്‍പത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്