തിരുവനന്തപുരം: മന്ത്രി ജി സുധാകരന്റെ മകന് ബിജെപി ചാനലായ ജനം ടിവിയില്‍ ഷെയര്‍ ഉണ്ടെന്ന് ജനം ടിവി ചീഫ് എഡിറ്റര്‍ ജി.കെ ബാബുവിന്റെ വെളിപ്പെടുത്തല്‍. കഴിഞ്ഞ ദിവസം ജനം ടിവിയില്‍ നടന്ന ചര്‍ച്ചയിലാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍. ഇതിനു പുറമെ നിരവധി സിപിഎമ്മുകാര്‍ക്കും ചാനലില്‍ ഷെയറുണ്ടെന്നും ജി.കെ ബാബു വെളിപ്പെടുത്തി.

സിപിഎം പോളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍ പിള്ള ആര്‍എസ്എസ് ശിക്ഷകായിരുന്നുവെന്ന ബിജെപി മുഖപത്രത്തിന്റെ വെളിപ്പെടുത്തതില്‍ വിവാദമായതിന് പിന്നാലെയാണ് സിപിഎമ്മിനെ വെട്ടിലാക്കുന്നമറ്റൊരു വെളിപ്പെടുത്തലുമായി ജനം ചാനല്‍ തന്നെ രംഗത്തെത്തിയിരിക്കുന്നത്. സ്വര്‍ണക്കടത്ത് കേസില്‍ പ്രതി സ്വപ്‌ന സുരേഷുമായി അടുത്ത ബന്ധമുള്ളയാളാണ് ജനം ടിവി കണ്‍സല്‍ട്ടിംഗ് എഡിറ്ററായ അനില്‍ നമ്പ്യാര്‍.ഇദ്ദേഹത്തെ കഴിഞ്ഞ ദിവസം കസ്റ്റംസ് ഉള്‍പ്പെടെ അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു.