More
ജറൂസലം; ട്രംപിനെ തള്ളി ഐക്യരാഷ്ട്ര സംഘടനാ പൊതുസഭ

ന്യുയോര്‍ക്ക്: അമേരിക്കയുടെ ജറൂസലം പ്രഖ്യാപനത്തെ വന്‍ മാര്‍ജിനില്‍ തള്ളി ഐക്യരാഷ്ട്ര സംഘടനാ പൊതുസഭ. ഇസ്രാഈലിന്റെ തലസ്ഥാനമായി ജറുസലേമിനെ പ്രഖ്യാപിച്ച അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന്റെ പ്രഖ്യാപനത്തെയാണ് ഇന്നലെ ഇന്ത്യന്‍ സമയം അര്‍ധരാത്രി യു.എന്‍ പൊതുസഭ വോട്ടിനിട്ട് 128-9 എന്ന വന്‍ മാര്‍ജിനില്‍ തള്ളിയത്.
The US threatens to withdraw funding and support for countries voting against Donald Trump's decision to recognise Jerusalem as Israel's capitalhttps://t.co/goUHiUowPl pic.twitter.com/V3dKxOhxJc
— ITV News (@itvnews) December 21, 2017
128 countries vote in favor of U.N. call for U.S. to withdraw decision to recognize Jerusalem as Israel’s capital, 9 countries oppose: Reuters pic.twitter.com/qdWmz9nQer
— ANI (@ANI) December 21, 2017
ട്രംപിനും സംഘത്തിനും വന്‍ ആഘാതമാണ് ഈ നീക്കം. ലോകത്തിന് മുന്നില്‍ വന്‍ വെല്ലുവിളി ഉയര്‍ത്തിയാണ് അതിനാടകീയമായി ട്രംപ് ഭരണകൂടം ഇസ്രാഈലിന്റെ ആസ്ഥാനമായി ജറൂസലമിനെ പ്രഖ്യാപിച്ചത്. എന്നാല്‍ അറബ് ലോകവും യു.എന്നിലെ ഭൂരിപക്ഷം രാജ്യങ്ങളും അമേരിക്കന്‍ തീരുമാനത്തെ ശക്തമായി എതിര്‍ത്തു. ലോകം മുഴുവന്‍ എതിരായിട്ടും സ്വന്തം തീരുമാനത്തില്‍ നിന്നും പിന്‍വാങ്ങാതെ നിന്ന അമേരിക്കന്‍ നിലപാടിനെതിരെ മുസ്‌ലിം ലീഗ് ഉള്‍പ്പെടെ ഇന്ത്യന്‍ ദേശീയ ധാരയിലെ മുഴുവന്‍ കക്ഷികളും രംഗത്ത് വന്നിരുന്നു. വോട്ടിംഗില്‍ ഇന്ത്യയും അമേരിക്കയെ എതിര്‍ത്തു. യു.എന്‍ നീക്കത്തില്‍ ട്രംപ് പ്രതികരിച്ചിട്ടില്ല
kerala
‘നിര്‍ഭയം നിലപാട് പറയുന്ന നേതാവ്’; വിദ്വേഷ പ്രസംഗം നടത്തിയ വെള്ളാപ്പള്ളിയെ പുകഴ്ത്തി മന്ത്രി വാസവന്‍

വർഗീയ വിഷം തുപ്പിയ വെള്ളാപ്പള്ളിക്ക് ഗുഡ് സർട്ടിഫിക്കറ്റ് നൽകി മന്ത്രി വി.എൻ വാസവൻ. നിർഭയം നിലപാട് പറയുന്ന വ്യക്തിയാണെന്നും ഊർജ്ജസ്വലനായി ചരിത്രം സൃഷ്ടിക്കുകയാണ് വെള്ളാപ്പള്ളിയെന്നും വാസവൻ പറഞ്ഞു. വർഗീയ പ്രസംഗത്തിനെതിരെ പ്രതിഷേധം രൂക്ഷമാകുന്ന ഘട്ടത്തിലാണ് മന്ത്രിയുടെ പുകഴ്ത്തൽ.
kerala
വോട്ടര്‍ പട്ടിക: സമയം അപര്യാപ്തം; തെരഞ്ഞെടുപ്പ് കമ്മീഷന്‍ യോഗത്തില്‍ മുസ്‌ലിം ലീഗ്

വോട്ടർപട്ടികയിൽ പേര് ചേർക്കുന്നതിന് നിശ്ചയിച്ച സമയം അപര്യാപ്തമാണെന്നും ഒരു മാസമായി ദീർഘിപ്പിക്കണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷണർ എ ഷാജഹാൻ തിരുവനന്തപുർത്ത് വിളിച്ചു ചേർത്ത യോഗത്തിൽ മുസ്ലിം ലീഗ് പ്രതിനിധി പി കെ ഷറഫുദ്ദീൻ ആവശ്യപ്പെട്ടു. കരട് പട്ടികയിൽ അവകാശവാദങ്ങളും ആക്ഷേപങ്ങളും സമർപ്പിക്കാൻ അനുവദിക്കേണ്ടത് 15 ദിവസമാണ് എന്ന പഞ്ചായത്തീരാജ് , മുനിസിപ്പൽ ചട്ടങ്ങളിലെ ഭാഗം ചൂണ്ടിക്കാണിച്ചാണ് കമ്മീഷൻ ദിവസം പരിമിതപ്പെടുത്തിയത്. ആവശ്യമെങ്കിൽ തെരഞ്ഞെടുപ്പ് കമ്മീഷന് ഒരു ഗസറ്റ് വിജ്ഞാപനം ഇറക്കി കൂടുതൽ സമയം അനുവദിക്കാം എന്നും അതേ ചട്ടത്തിൽ വ്യക്തമാക്കുന്നുണ്ട്. ഈ സാധ്യത കമ്മീഷൻ ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ജൂലൈ 9ന് തന്നെ സംസ്ഥാന വ്യാപകമായി വോട്ടർപട്ടിക ഒരു വിഭാഗത്തിന് മാത്രമായി ലഭ്യമായിട്ടുണ്ട്. ഇത് ഗുരുതരമായ പ്രശ്‌നമാണ്. ഒരു വിഭാഗത്തിന് 30 ദിവസവും മറ്റുള്ളവർക്ക് 15 ദിവസം മാത്രവും പട്ടിക പരിശോധിക്കാൻ ലഭിക്കുന്ന സ്ഥിതിയാണുള്ളത്. വീഴ്ച വരുത്തിയവർക്കെതിരെ നടപടി സ്വീകരിക്കുന്നതോടൊപ്പം സമയം ദീർഘിപ്പിക്കുന്നതിൽ ഇക്കാര്യം കൂടി പരിഗണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പുനക്രമീകരിച്ച കരട് പട്ടിക എന്ന നിലയിൽ പരിശോധനക്കും മുഴുവൻ പേരെ ഉൾപ്പെടുത്തുന്നതിനും നീക്കം ചെയ്യുന്നതിനുമെല്ലാം കൂടുതൽ സമയം ആവശ്യമാണ്. കഴിഞ്ഞവർഷം പരിമിതമായ എണ്ണം ഓൺലൈൻ രജിസ്‌ട്രേഷൻ നടന്നിട്ടും സൈറ്റ് തടസ്സപ്പെടുന്ന സാഹചര്യം ഉണ്ടായി. ഇത്തവണ കൂടുതൽ പേർ ഉപയോഗിക്കുന്ന സാഹചര്യത്തിൽ ഈ പ്രതിസന്ധി മുൻകൂട്ടി കണ്ട് ക്രമീകരണം ഒരുക്കണം. ഗ്രാമപഞ്ചായത്തിൽ 1300 നും മുനിസിപ്പാലിറ്റികളിൽ 1600 നും മുകളിൽ വോട്ടർമാർ ഉള്ള സ്ഥലങ്ങളിൽ മാത്രം രണ്ടാമത്തെ പോളിംഗ് സ്റ്റേഷൻ അനുവദിക്കുന്ന സ്ഥിതി പോളിങ്ങിൽ വലിയ പ്രതിസന്ധി ഉണ്ടാകും. ലോകസഭ പോളിംഗ് സ്റ്റേഷനുകളിലെ എണ്ണം പോലും 1200 ലേക്ക് പരിമിതപ്പെടുത്തുന്ന സാഹചര്യത്തിൽ മൂന്നു വോട്ട് ചെയ്യേണ്ട പഞ്ചായത്തുകളിൽ 1300 എന്നത് അപ്രായോഗികമാണ്.
ഗ്രാമപഞ്ചായത്തിൽ 700നും മുനിസിപ്പാലിറ്റികളിൽ 1100 നും മുകളിൽ രണ്ടാമത്തെ പോളിംഗ് സ്റ്റേഷൻ അനുവദിക്കണം. ഹിയറിങ്ങിന് അപേക്ഷകർ നേരിട്ട് ഹാജരാകുന്നതിന് പകരം ബന്ധപ്പെട്ടവർക്ക് രേഖകൾ സമർപ്പിക്കുന്നതിന് സൗകര്യമൊരുക്കണം. ലോകസഭ വോട്ടർ പട്ടികയിൽ പേര് ഉൾപ്പെട്ടവർക്ക് ഹിയറിങ് ഘട്ടത്തിൽ രേഖയായി അവ പരിഗണിക്കണം. വർഷങ്ങൾക്കു മുമ്പ് താമസം മാറിയവരെ നീക്കം ചെയ്യുന്നതിന് പല ഘട്ടങ്ങളിലായി അപേക്ഷിച്ചിട്ടും പട്ടികയിൽ തുടരുന്ന സാഹചര്യം കോഴിക്കോട് കോർപ്പറേഷനിൽ ഉൾപ്പെടെ വ്യാപകമായി ഉണ്ട്. ഇത് പരിഹരിക്കുന്നതിന് ആക്ഷേപം ഉന്നയിക്കുന്നവർക്ക് അതിൽ സ്വീകരിക്കുന്ന നടപടി വിചാരണ ഘട്ടത്തിൽ തന്നെ ബോധ്യപ്പെടുത്തുന്ന സംവിധാനം ഉണ്ടാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
kerala
‘കേരളത്തില്‍ ആര്‍ക്കും എന്തും പറയാമെനന്ന അവസ്ഥ, പച്ചക്ക് വര്‍ഗീയത പറയാന്‍ സര്‍ക്കാര്‍ കൂട്ടുനില്‍ക്കുന്നു’: പി.കെ കുഞ്ഞാലിക്കുട്ടി

വെള്ളാപ്പള്ളി നടേശന് പച്ചയ്ക്ക് വർഗീയത പറയാൻ സർക്കാർ കൂട്ടുനിൽക്കുകയാണെന്ന് മുസ്ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. മറുപടി പറയേണ്ടത് സർക്കാരാണ്. പച്ചക്ക് വർഗീയത പറയാൻ സർക്കാർ കൂട്ടുനിൽക്കുകയാണ്. ഏത് സമുദായ വക്താവ് പറഞ്ഞാലും തെറ്റാണത്. സമൂഹത്തിൽ വിഭാഗീയത ഉണ്ടാക്കും. പറയാൻ നികുതി ഇല്ലാത്തതുകൊണ്ട് ആർക്കും എന്തും പറയാം എന്ന അവസ്ഥയാണ്”- കുഞ്ഞാലിക്കുട്ടി പറഞ്ഞു.
”കേരളത്തിൽ നേരത്തെയും ഇത്തരത്തിൽ പ്രസ്താവനകൾ ഉണ്ടായിട്ടുണ്ടെങ്കിലും അത് വില പോയിട്ടില്ല. ആദ്യമായല്ല ഇങ്ങനെ അദ്ദേഹം പറയുന്നത്. ഇത് കേരളത്തിൽ ചർച്ച ചെയ്യപ്പെടുമെന്നും ലീഗിൽ നിന്ന് ആരെങ്കിലും ഇങ്ങനെ ഒരു കാര്യം പറഞ്ഞാൽ ഒരു നിമിഷം അവർ ലീഗിൽ ഉണ്ടാകില്ലെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. കോഴിക്കോട് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
-
kerala3 days ago
വോട്ടര്‍പട്ടിക ചോര്‍ച്ച; കമ്മിഷണറുമായി ചര്‍ച്ച നടത്തി എല്‍.ജി.എം.എല്‍ ജില്ലാ കലക്ടറോട് റിപ്പോര്‍ട്ട് തേടുമെന്ന് കമ്മീഷണര്‍
-
kerala3 days ago
ടി പി ചന്ദ്രശേഖരൻ വധക്കേസ്; പ്രതി കെ കെ കൃഷ്ണന് അന്തരിച്ചു
-
india3 days ago
ബിഹാറില്‍ ചികിത്സയിലായിരുന്ന കൊലപാതക കേസ് പ്രതിയെ വെടിവെച്ച് കൊന്നു
-
kerala3 days ago
ഭാസ്കര കാരണവര്‍ കൊലക്കേസ്; പ്രതി ഷെറിന് ജയില്‍ മോചിതയായി
-
kerala3 days ago
മലപ്പുറത്ത് പൊട്ടിവീണ വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് ഗൃഹനാഥന് മരിച്ചു
-
kerala3 days ago
പുത്തുമലയിലെ ദുരന്തബാധിതർക്ക് സർക്കാർ പ്രഖ്യാപിച്ച ടൗൺഷിപ്പ് കാണിച്ച് തരുന്നവർക്ക് ഒരു കോടി രൂപ ഇനാം; പി.കെ ഫിറോസ്
-
kerala3 days ago
കൊല്ലത്ത് വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവം; സ്കൂള്‍ മാനേജ്മെന്റിന് വീഴ്ച്ച സംഭവിച്ചതായി വൈദ്യുത വകുപ്പിന്റെ റിപ്പോര്‍ട്ട്
-
kerala3 days ago
ആ പയ്യന് ഷെഡിന്റെ മുകളില്‍ വലിഞ്ഞു കയറിയതിന് അധ്യാപകര്‍ക്ക് എന്ത് ചെയ്യാന്‍ കഴിയും; വിവാദ പരാമര്‍ശം നടത്തി മന്ത്രി ജെ ചിഞ്ചുറാണി