പനജി: 154 യാത്രക്കാരും ഏഴ് ജോലിക്കാരുമായി വിമാനത്താവളത്തില്‍ നിന്ന് പറന്നുയരുന്നതിനിടെ ജെറ്റ്എയര്‍വേഴ്‌സ് റണ്‍വേയില്‍ നിന്ന് തെന്നിമാറിയത് പരിഭ്രാന്തി പരത്തി. ഇന്ന് രാവിലെ ഗോവയിലെ ദാബോലിം എയര്‍പോര്‍ട്ടിലാണ് അപകടം നടന്നത്. ആര്‍ക്കും പരിക്കില്ല. യാത്രക്കാരല്ലാം സുരക്ഷിതരാണെന്ന് ജെറ്റ് എയര്‍വേഴ്‌സ് അറിയിച്ചു.

അതസേമയം വിമാനത്തില്‍ നിന്ന് യാത്രക്കാരെ ഒഴിപ്പിക്കുന്നതിനിടെ ചില വിമാനജോലിക്കാര്‍ക്ക് നിസാര പരിക്കേറ്റു. ഇന്ന് ഉച്ച പന്ത്രണ്ട് മണി വരെ വിമാനത്താവളം അടച്ചു. ടെക്‌നിക്കല്‍ സംബന്ധമായ പിഴവാണ് വിമാനം തെന്നാന്‍ കാരണമെന്ന് അധികതര്‍ അറിയിച്ചു. എയര്‍ ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വസ്റ്റിഗേഷന്‍ ബ്യൂറോ(എഎ.ഐ.ബി)സംഭവത്തെക്കുറിച്ച് അന്വേഷിക്കും.