X

ബസ് ട്രക്കുമായി കൂട്ടിയിടിച്ച് 11 മരണം; 25 പേര്‍ക്ക് പരിക്ക്

ജാര്‍ഖണ്ഡില്‍ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് 11 പേര്‍ മരിച്ചു. ഹസാരിബാഗില്‍ ദാനുവ-ബാനുവ ദേശീയപാതയില്‍ തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടിലാണ് അപകടം. പറ്റ്‌നയിലേക്ക് പോകുകയായിരുന്ന ഡബില്‍ഡക്കര്‍ ബസാണ് ട്രക്കുമായി കൂട്ടിയിടിച്ചത്. ബസിന്റെ ബ്രൈക്ക് നഷ്ടപെട്ടതാണ് അപകട കാപണമായി കരുതുന്നത്. അപകട സമയത് ബസ് 100 കി.മി കൂടുതല്‍ അമിത വേഗത്തിലായിരുന്നെന്ന് യാത്രികര്‍ പറഞ്ഞു.

നിയന്ത്രണം വിട്ട ബസ് ട്രക്കിന്റെ പിന്നില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ 25 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ഹസാരിബാഗ് സര്‍ദാര്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. മരിച്ചവരുടെ ബന്ധുക്കളെ ജാര്‍ഖണ്ഡ് മുഖ്യമന്ത്രി രഘുബര്‍ ദാസ് അനുശോചനം അറിയിച്ചു.

chandrika: