ജിയോഫോണ്‍ പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്കായി റിലയന്‍സ് ജിയോ പുതിയ ഓഫര്‍ അവതരിപ്പിച്ചു. ഒരു ഫോണ്‍ വാങ്ങുന്നവര്‍ക്ക് ഒരെണ്ണം ഫ്രീയായി നല്‍കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ഇങ്ങനെ ജോഡിയായി വാങ്ങുന്ന ഫോണുകള്‍ക്ക് കൂടുതല്‍ ഓഫറുകളും ഉണ്ട്.

ഉപയോക്താവ് ഇതില്‍ ഒരെണ്ണം 39 രൂപയ്ക്കു ചാര്‍ജ് ചെയ്താല്‍ അതേ 39 രൂപ പ്ലാന്‍ ഒപ്പം വാങ്ങിയ ഫോണിലും ലഭിക്കും. സാധാരണ ഗതിയില്‍ 39 രൂപയ്ക്കു ചാര്‍ജ് ചെയ്താല്‍ ജിയോഫോണ്‍ ഉടമകള്‍ക്ക് 14 ദിവസത്തെ കാലാവധിയും പരിധിയില്ലാത്ത കോളുകളും, പ്രതിദിനം 100 എംബി ഡേറ്റയുമാണ് ലഭിക്കുന്നത്.

പുതിയ ഓഫര്‍ പ്രകാരം ഇതെല്ലാം 14ന് പകരം 28 ദിവസത്തേക്കു ലഭിക്കും. ഇതൊരു ബോഗോ (BOGO) ഓഫറാണ്.