നാദാപുരം: ജിഷ്ണു പ്രണോയിയുടെ മാതാവ് മഹിജ ഇന്നു മുഖ്യമന്ത്രി പിണറായി വിജയനെ കാണില്ല. ഡിജിപി ഓഫീസിനു മുന്നില്‍ ജിഷ്ണുവിന്റെ കുടുംബാംഗങ്ങള്‍ നടത്തിയ സമരത്തിനിടെയുണ്ടായ സംഘര്‍ഷം ഗൂഢാലോചനയുടെ ഭാഗമാണെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ട സാഹചര്യത്തിലാണ് മഹിജ കൂടിക്കാഴ്ച ഒഴിവാക്കിയത്.
നിരാഹാര സമരം അവസാനിപ്പിച്ച സാഹചര്യത്തില്‍ ഇന്ന് കൂടിക്കാഴ്ച നടത്താന്‍ മുഖ്യമന്ത്രി മഹിജക്ക് സമയം അനുവദിച്ചിരുന്നു. സഹോദരന്‍ ശ്രീജിത്തിനൊപ്പം ഇന്ന് മുഖ്യമന്ത്രിയെ കാണുമെന്നായിരുന്നു നേരത്തെ മഹിജ അറിയിച്ചിരുന്നത്. എന്നാല്‍ മുഖ്യമന്ത്രിയുടെ അഭിപ്രായപ്രകടനം ശരിയായില്ലെന്ന് പറഞ്ഞാണ് കൂടിക്കാഴ്ച ഒഴിവായത്.