കോട്ടയം: പാലായിലെ ഉപതെരഞ്ഞെടുപ്പില്‍ ജോസ് ടോം പുലിക്കുന്നേല്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയാകും. യു.ഡി.എഫ് യോഗത്തില്‍ ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം രമേശ് ചെന്നിത്തല നടത്തി.

ഇടമറ്റം പുലിക്കുന്നേല്‍ കുടുംബാംഗമാണ് അദ്ദേഹം. നിലവില്‍ കേരള കോണ്‍ഗ്രസ് എം സംസ്ഥാന സെക്രട്ടറിയാണ്. 26 വര്‍ഷമായി മീനച്ചില്‍ സഹകരണ ബാങ്ക് പ്രസിഡന്റായും തുടര്‍ന്നു വരുന്നു.

നിഷ ജോസ്.കെ മാണി സ്ഥാനാര്‍ഥിയായേക്കുമെന്ന തരത്തില്‍ നേരത്തെ വാര്‍ത്തകള്‍ ഉണ്ടായിരുന്നു. അതേ സമയം ജോസ് ടോം പുലിക്കുന്നേലിനെ സ്ഥാനാര്‍ഥിയാക്കിയുള്ള തീരുമാനത്തെ ജോസഫ് വിഭാഗം അംഗീകരിച്ചു. യു.ഡി.എഫ് നേതാക്കള്‍ നടത്തിയ അനുരഞ്ജന ചര്‍ച്ചയെ തുടര്‍ന്ന് അദ്ദേഹം വഴങ്ങുകയായിരുന്നു. എന്നാല്‍ പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് ചിഹ്നമായ ‘രണ്ടില’യില്‍ മത്സരിക്കുന്നതു സംബന്ധിച്ചു തീരുമാനമായില്ല.