X
    Categories: NewsViews

ഇക്വഡോര്‍ എംബസിയിലെ കുടുസ്സുമുറിയില്‍നിന്ന് അസാന്‍ജ് യു.എസ് തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു


ന്യൂയോര്‍ക്ക്: ലണ്ടനിലെ ഇക്വഡോര്‍ എംബസിയില്‍ കഴിയവെ വിക്കിലീക്‌സ് സ്ഥാപകന്‍ ജുലിയന്‍ അസാന്‍ജ് അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമിച്ചിരുന്നതായി വെളിപ്പെടുത്തല്‍. ലൈംഗിക പീഡന കേസില്‍ സ്വീഡന് കൈമാറുന്നത് ഒഴിവാക്കാന്‍ 2012 ജൂലൈയിലാണ് അസാന്‍ജ് ഇക്വഡോര്‍ എംബസിയില്‍ അഭയം തേടിയത്.
ഇക്കഴിഞ്ഞ ഏപ്രിലില്‍ ബ്രിട്ടീഷ് പൊലീസ് അറസ്റ്റ് ചെയ്യുന്നതിന് മുമ്പ് ഏഴ് വര്‍ഷത്തോളം എംബസിയില്‍ രഹസ്യജീവിതം നയിച്ച അസാജിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ലണ്ടനിലെ നൈറ്റ്‌സ്ബ്രിജിലെ അപാര്‍ട്‌മെന്റില്‍ പ്രവര്‍ത്തിച്ചിരുന്ന എംബസിയില്‍ ഇരുന്ന് അദ്ദേഹം അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിനെ നിയന്ത്രിക്കുകയായിരുന്നു. യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് റഷ്യന്‍ ഹാക്കര്‍മാര്‍ തട്ടിയെടുത്ത രേഖകള്‍ എംബസിയിലുള്ള അസാന്‍ജിന്റെ വിലാസത്തിലാണ് എത്തിയിരുന്നത്. എംബസിയില്‍ തന്റെതായ ഒരു കമാന്‍ഡ് സെന്റര്‍ അദ്ദേഹം രൂപപ്പെടുത്തി.
യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ റഷ്യന്‍ ഇടപെടലിനെക്കുറിച്ച് എഫ്.ബി.ഐ സ്‌പെഷ്യല്‍ കോണ്‍സല്‍ റോബര്‍ട്ട് മുള്ളര്‍ തയാറാക്കിയ റിപ്പോര്‍ട്ടിലും ഇതേക്കുറിച്ച് പറയുന്നുണ്ട്. റഷ്യക്കാരായ പലരും അസാജന്‍ിനെ കാണാന്‍ എംബസിയില്‍ എത്തിയിരുന്നു. ഏറ്റവും പുതിയ കമ്പ്യൂട്ടര്‍ സംവിധാനങ്ങളോടെയാണ് അദ്ദേഹം എംബസിയില്‍ ഇരുന്നിരുന്നത്. ഹൈസ്പീഡ് ഇന്റര്‍നെറ്റ്, ലോകത്തിന്റെ ഏത് കോണുമായും ബന്ധപ്പെടാന്‍ ശേഷിയുള്ള ഫോണ്‍ സൗകര്യം, എപ്പോല്‍ വേണമെങ്കിലും അതിഥികളെ സ്വീകരിക്കാനുള്ള അധികാരം വിപുലമായ സംവിധാനങ്ങളാണ് അദ്ദേഹം എംബസിയില്‍ ആസ്വദിച്ചിരുന്നത്. എംബസിയിലെ നിരീക്ഷണ ക്യാമറയില്‍നിന്ന് രക്ഷപ്പെടാന്‍ മിക്കപ്പോഴും അതിഥികളെ അസാന്‍ജ് കണ്ടിരുന്നത് വനിതകള്‍ക്കുള്ള ശുചിമുറിയില്‍ വെച്ചായിരുന്നുവെന്നും യു.എസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എംബസി അധികൃതര്‍ക്ക് പക്ഷെ, ഇതേക്കുറിച്ച് ധാരണയുണ്ടായിരുന്നില്ല.
അസാന്‍ജിനെ നിരീക്ഷിക്കാന്‍ ഇക്വഡോര്‍ മൂന്ന് സുരക്ഷാ ഏജന്‍സികളെ മാറി മാറി നിയോഗിച്ചിരുന്നു. അസാന്‍ജും എംബസി കാവല്‍ക്കാരും ഏറ്റുമുട്ടിയതായും റിപ്പോര്‍ട്ടിലുണ്ട്. ഇക്വഡോറിലെ മുന്‍ വിദേശകാര്യ മന്ത്രി ഉള്‍പ്പെടെയുള്ളവരുമായി സൂക്ഷിച്ചിരുന്ന വ്യക്തിബന്ധം മുതലെടുത്താണ് എംബസിയില്‍ സ്വതന്ത്ര ജീവിതം നയിച്ചതെന്നും സി.എന്‍.എന്‍ പറയുന്നു. റഷ്യയുടെ നേരിട്ടുള്ള നിയന്ത്രണത്തിലുണ്ടായിരുന്ന ഒരു ടിവി ചാനലിലൂടെയാണ് 2012ല്‍ എംബസിയില്‍ അഭയം തേടുന്ന വിവരം അസാന്‍ജ് പ്രഖ്യാപിച്ചിരുന്നത്.

web desk 1: