കോഴിക്കോട്: ശബരിമലയില്‍ നിരോധനാജ്ഞയുമായി മുന്നോട്ടു പോകാന്‍ സര്‍ക്കാരിനെ യു.ഡി.എഫ് അനുവദിക്കില്ലെന്ന് കെ. മുരളീധരന്‍ എം.എല്‍.എ. സാവകാശ ഹര്‍ജിയുടെ പേരില്‍ നിരോധനാജ്ഞ നീട്ടികൊണ്ടു പോയാല്‍ യു.ഡി.എഫ് ലംഘിക്കുമെന്നും മുരളീധരന്‍ പറഞ്ഞു.

അതിനിടെ സന്നിധാനത്ത് നിരോധനാജ്ഞ നിലവിലുള്ളതുകൊണ്ടാണ് കഴിഞ്ഞ ദിവസം അറസ്റ്റ് വേണ്ടി വന്നതെന്ന് പൊലീസ് വിശദീകരിച്ചു. സന്നിധാനത്തും പരിസരത്തും നിരോധനാജ്ഞ നിലനില്‍ക്കുന്നതിനാല്‍ പിരിഞ്ഞു പോകണമെന്ന് പലവട്ടം നാമജപ പ്രതിഷേധക്കാരോട് ആവശ്യപ്പെട്ടിരുന്നു എന്ന് എസ്.പി പ്രതീഷ് കുമാര്‍ വ്യക്തമാക്കി. വലിയ നടപ്പന്തലില്‍ രാത്രി വൈകിയും പ്രതിഷേധിച്ച എണ്‍പതോളം പേരെ പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു.