X

കേരള ബാങ്കിനെതിരെ കോടതിയെ സമീപിക്കുമെന്ന് കെ.മുരളീധരന്‍ എംഎല്‍എ

 

ദുബൈ: കേരള ബാങ്ക് രൂപീകരണം സഹകരണ പ്രസ്ഥാനങ്ങളെ നശിപ്പിക്കുന്നതാണെന്ന് കെ.മുരളീധരന്‍ എംഎല്‍എ.കേരള ബാങ്കിന് റിസര്‍വ് ബാങ്കിന്റെ അംഗീകാരം കിട്ടിയാല്‍ സഹകരണം എന്ന വാക്കു പോലും ഉപയോഗിക്കാന്‍ കഴിയാത്ത അവസ്ഥയാകും. അതുകൊണ്ടു തന്നെ കേരള ബാങ്കിനെതിരെ കോടതിയെ സമീപിക്കും. സഹകരണ പ്രസ്ഥാനങ്ങള്‍ എല്ലാ കാലത്തും നിലനില്‍ക്കേണ്ടതാണെന്നും കേരള ബാങ്കിനെതിരെ ഏതറ്റം വരെയും പോകുമെന്നും കെ.മുരളീധരന്‍ പറഞ്ഞു. കേരള സഹകരണ ഫെഡറേഷന്റെ ആഗോള സഹകരണ കോണ്‍ഗ്രസ് ദുബൈയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നൂറു കൊല്ലത്തിലധികം പഴക്കമുള്ള സംസ്ഥാനത്തെ സഹകരണ പ്രസ്ഥാനത്തെ തകര്‍ക്കരുതെന്ന് മഹാരാഷ്ട്ര മുന്‍ ഗവര്‍ണറും മുന്‍ ധനമന്ത്രിയുമായ കെ.ശങ്കരനാരായണന്‍ അഭിപ്രായപ്പെട്ടു. കേരള ബാങ്ക് എന്ന പേരില്‍ സംസ്ഥാന സര്‍ക്കാര്‍ പുതിയ ബാങ്ക് ഉണ്ടാക്കുകയാണ് വേണ്ടത്. സഹകരണ ബാങ്കുകളെ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അനുവദിക്കുകയാണ് വേണ്ടതെന്നും കെ.ശങ്കരനാരായണന്‍ പറഞ്ഞു.
ദുബൈയിയുടെ വളര്‍ച്ചയില്‍ ഇന്ത്യയുടെ പിന്തുണ വളരെ വലുതായിരുന്നു എന്ന് ദുബൈയി വേള്‍ഡ് സെന്‍ട്രല്‍ കോര്‍പ്പറേഷന്‍ ഡയറക്ടറും സഹകരണ കോണ്‍ഗ്രസ് സ്വാഗത സംഘം ചെയര്‍മാനുമായ മുഹമ്മദ് അല്‍ ഫല്‍സായി പറഞ്ഞു. വ്യാപാര ബന്ധം ഇരു രാജ്യങ്ങളും കൂടുതല്‍ ശകതിപ്പെടുത്തേണ്ടതുണ്ട്. ലോക രാജ്യങ്ങളുടെ ട്രേഡിങ് ഹബായി ദുബായ് മാറുമ്പോള്‍ ഇന്ത്യക്കാര്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

chandrika: