പത്തനംതിട്ട: കേരളം ബി.ജെ.പിയ്ക്ക് ബാലികേറാമലയല്ലെന്ന് സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. പന്തളം നഗരസഭയില്‍ വിജയിച്ച കൗണ്‍സിലര്‍മാരെ അനുമോദിക്കുന്ന ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മഹാക്ഷേത്രങ്ങളുള്ള സ്ഥലങ്ങളില്‍ ബി.ജെ.പി വിജയിച്ചെന്നും സുരേന്ദ്രന്‍ പറഞ്ഞു. ‘ശബരിമല ക്ഷേത്രം സ്ഥിതി ചെയ്യുന്ന വാര്‍ഡില്‍ ബി.ജെ.പി വിജയിച്ചു. പന്തളം, പത്മനാഭ ക്ഷേത്രം, വടക്കുന്നാഥ ക്ഷേത്രം, ഗുരുവായൂര്‍, തിരുവല്ലം, മലയാലപ്പുഴ, തിരുനക്കര, കൊടുങ്ങല്ലൂര്‍, നെന്മാറ, ചെമ്പഴന്തി, പെരുന്ന, ശിവഗിരി, വെങ്ങാനൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ബി.ജെ.പി ജയിച്ചു’, സുരേന്ദ്രന്‍ പറഞ്ഞു.

അതേസമയം പാലക്കാട് നഗരസഭയില്‍ ജയ് ശ്രീരാം ഫഌ്‌സ് വെച്ച സംഭവത്തെ സുരേന്ദ്രന്‍ ന്യായീകരിച്ചു. ശ്രീരാമന്റെ ചിത്രം എങ്ങനെ അപമാനമാകുന്നതെന്നും സുരേന്ദ്രന്‍ ചോദിച്ചു.