kerala

ലൈസന്‍സില്ലാതെ കെ.സുരേന്ദ്രന്‍ ട്രാക്ടറോടിച്ചതില്‍ ഉടമക്ക് പിഴ

By webdesk18

April 04, 2025

ബി.ജെ.പി നേതാവ് കെ.സുരേന്ദ്രന്‍ ലൈസന്‍സില്ലാതെ ട്രാക്ടറോടിച്ചതില്‍ ഉടമക്ക് പിഴ. പാലക്കാട് ട്രാഫിക് എന്‍ഫോഴ്‌സ്‌മെന്റാണ് ഉടമക്ക് 5,000 രൂപ പിഴയീടാക്കിയത്. ട്രാക്ടര്‍ ഓടിക്കാനുള്ള ലൈസന്‍സ് സുരേന്ദ്രന് ഇല്ലെന്ന് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ഉടമയെ കണ്ടെത്തി എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം നടപടിയെടുക്കുകയായിരുന്നു.

കഴിഞ്ഞ പാലക്കാട് നിയമസഭ ഉപതെരഞ്ഞെടുപ്പിന്റെ ഭാഗമായി റാലി സംഘടിപ്പിച്ചപ്പോഴാണ് സുരേന്ദ്രന്‍ ട്രാക്ടര്‍ ഓടിച്ചത്. ഇതിനെതിരെ പാലക്കാട് എസ്.പി ആര്‍.ആനന്ദിന് പരാതി ലഭിച്ചിരുന്നു. തുടര്‍ന്ന് പരാതിയുടെ അടിസ്ഥാനത്തില്‍ ട്രാഫിക് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം വാഹനം അന്വേഷിച്ച് കണ്ടെത്തുകയും ഉടമയില്‍നിന്നും പിഴയിടാക്കുകയുമായിരുന്നു.