Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ഇന്‍സ്റ്റാഗ്രാം വഴി പരിജയപ്പെട്ട എട്ടാം ക്ലാസുകാരിയെ കൊണ്ടു ഗോവയിലേക്ക് ഒളിച്ചോടിയ 26 കാരന്‍ അറസ്റ്റില്‍

തുമ്പോട് തൊഴുവന്‍ചിറ ലില്ലി ഭവനില്‍ താമസിക്കുന്ന ബിനുവിനെയാണ് വര്‍ക്കല പൊലീസ് അറസ്റ്റ് ചെയ്തത്.

Published

on

തിരുവനന്തപുരം: വര്‍ക്കലയിലെ എട്ടാം ക്ലാസുകാരിയുമായി ഒളിച്ചോടി ഗോവയിലേക്ക് കടന്ന 26 കാരന്‍ പൊലീസ് പിടിയില്‍. തുമ്പോട് തൊഴുവന്‍ചിറ ലില്ലി ഭവനില്‍ താമസിക്കുന്ന ബിനുവിനെയാണ് വര്‍ക്കല പൊലീസ് അറസ്റ്റ് ചെയ്തത്.

ഇന്‍സ്റ്റാഗ്രാം വഴിയാണ് പ്രതി പെണ്‍കുട്ടിയുമായി പരിചയപ്പെടുന്നത്. തുടര്‍ന്ന് സൗഹൃദം പ്രണയത്തിലേക്ക് വഴിമാറി. നവംബര്‍ 18-ന് വര്‍ക്കലയില്‍ നിന്ന് പെണ്‍കുട്ടിയെ കൂട്ടി പ്രതി തിരുവനന്തപുരത്ത് എത്തുകയും പിന്നീട് മധുരയിലേക്ക് യാത്രതിരിക്കുകയും ചെയ്തു. മധുരയില്‍ ഒരു ദിവസം താമസിച്ചശേഷം ട്രെയിനില്‍ ഗോവയിലെത്തുകയായിരുന്നു.

ഗോവയില്‍ നിന്ന് തമിഴ്‌നാട്ടിലേക്ക് പോകുന്നതിനായി എറണാകുളത്ത് എത്തിയപ്പോഴാണ് പ്രതിയും പെണ്‍കുട്ടിയും പൊലീസ് വലയിലായത്. പെണ്‍കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് രക്ഷിതാക്കള്‍ നല്‍കിയ പരാതിയെ ആസ്പദമാക്കി പൊലീസ് അന്വേഷണമാരംഭിച്ചിരുന്നു. ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തിരുന്നെങ്കിലും ശാസ്ത്രീയ പരിശോധനകള്‍ വഴി ലൊക്കേഷന്‍ പൊലീസ് കണ്ടെത്തി. പ്രതി സ്വീകരിച്ച അതേ റൂട്ടില്‍ പിന്തുടര്‍ന്ന് പൊലീസ് ഇവരെ പിടികൂടുകയായിരുന്നു.

മധുരയിലും ഗോവയിലും പെണ്‍കുട്ടിയെ ഒന്നിലധികം തവണ പീഡിപ്പിച്ചതായി പ്രതി പൊലീസിനോട് സമ്മതിച്ചു. വൈദ്യപരിശോധനയിലും പീഡനം സ്ഥിരീകരിച്ചു. പോക്‌സോ കേസില്‍ അറസ്റ്റ് രേഖപ്പെടുത്തി പ്രതിയെ വര്‍ക്കല കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Continue Reading

kerala

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ കുറവ്

ഇന്നലെ സ്വർണവില ഉയർന്ന നിലയിലാണ് അവസാനിച്ചത്.

Published

on

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് (27-11-2025) ചെറിയ ഇടിവ്. 22 കാരറ്റ് സ്വർണത്തിന് പവന് 120 രൂപയും ഗ്രാമിന് 15 രൂപയുമാണ് കുറഞ്ഞത്. ഇതോടെ പവന് 93,680 രൂപയും ഗ്രാമിന് 11,710 രൂപയുമായി. 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 10 രൂപ കുറഞ്ഞ് 9,690 രൂപയായി.

ഇന്നലെ സ്വർണവില ഉയർന്ന നിലയിലാണ് അവസാനിച്ചത്. ഗ്രാമിന് 80 രൂപയും പവന് 640 രൂപയും വർധിച്ച് 11,725 രൂപയും 93,800 രൂപയുമായിരുന്നു വില. അതേസമയം, ചൊവ്വാഴ്ച ഗ്രാമിന് 175 രൂപയുടെ വർധനയായിരുന്നു രേഖപ്പെടുത്തിയിരുന്നത്.

ആഗോള സ്വർണ വിപണിയിലും നേരിയ മാറ്റം. ട്രോയ് ഔൺസിന് 4,145.39 ഡോളറാണ് ഇന്നത്തെ നിരക്ക് — കഴിഞ്ഞ 30 ദിവസത്തിനിടെ 155.68 ഡോളറിന്റെ ഉയർച്ച.

കേരളത്തിലെ സ്വർണവില ഒക്ടോബർ 17-നാണ് ഇതുവരെയുള്ള ഏറ്റവും ഉയർന്ന നിരക്കിലെത്തിയത്. അന്നത്തെ പവൻവില 97,360 രൂപയായിരുന്നു. നവംബർ 13-നാണ് ഈ മാസം ഏറ്റവും ഉയർന്ന നിരക്ക് രേഖപ്പെടുത്തിയത് — പവന് 94,320 രൂപ. ഇതേ സമയം നവംബർ 5-നാണ് ഈ മാസത്തെ ഏറ്റവും വലിയ ഇടിവ്; അന്നത്തെ പവൻവില 89,080 രൂപയായി കുറഞ്ഞിരുന്നു.

സ്വർണവിപണിയിലെ പ്രതിദിന മാറ്റങ്ങൾ തുടരുന്ന സാഹചര്യത്തിൽ ഉപഭോക്താക്കളും വ്യാപാരികളും നിരക്ക് നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്.

Continue Reading

kerala

തൃശൂരില്‍ ഗര്‍ഭിണിയായ യുവതി ആത്മഹത്യ ചെയ്തു; ഭര്‍ത്താവിനും ഭര്‍തൃമാതാവിനുമെതിരെ കേസ്

അര്‍ച്ചനയുടെ മാതാപിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ആത്മഹത്യ പ്രേരണ വകുപ്പ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തത്.

Published

on

തൃശൂര്‍: വരന്തരപ്പിള്ളി മാട്ടുമലയില്‍ ഗര്‍ഭിണിയായ യുവതി അര്‍ച്ചന ജീവനൊടുക്കിയ സംഭവത്തില്‍ ഭര്‍ത്താവ് ഷാരോണിനും ഭര്‍തൃമാതാവ് രജനിക്കുംതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു. അര്‍ച്ചനയുടെ മാതാപിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ആത്മഹത്യ പ്രേരണ വകുപ്പ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തത്.

അര്‍ച്ചനയെ ഭര്‍ത്താവ് മര്‍ദിച്ചിരുന്നുവെന്നതാണ് കുടുംബത്തിന്റെ ഗുരുതര ആരോപണം. താന്‍ പഠിച്ചിരുന്ന കോളജിന്റെ മുന്നില്‍വെച്ച് ഷാരോണ്‍ അര്‍ച്ചനയെ മര്‍ദിച്ച സംഭവം കോളജ് സുരക്ഷാ ജീവനക്കാര്‍ വീട്ടുകാര്‍ക്ക് വിവരം അറിയിച്ചതോടെയാണ് പുറത്തുവന്നത്. പിന്നീട് വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. അര്‍ച്ചനയ്ക്ക് കുടുംബവുമായി സംസാരിക്കാനുപോലും ഷാരോണ്‍ അനുവദിക്കാറില്ലായിരുന്നുവെന്നും ബന്ധുക്കള്‍ ആരോപിച്ചു.

നിലവില്‍ ഷാരോണ്‍ പൊലീസ് കസ്റ്റഡിയിലാണ്. കഴിഞ്ഞ ദിവസം ഭര്‍തൃവീട്ടില്‍ തീകൊളുത്തിയാണ് ഗര്‍ഭിണിയായ അര്‍ച്ചന ജീവനൊടുക്കിയത്. വീടിന്റെ പിറകിലുള്ള കോണ്‍ക്രീറ്റ് കാനയിലാണ് മൃതദേഹം കണ്ടെത്തിയത്. ഫോറന്‍സിക് വിദഗ്ധര്‍ പരിശോധന നടത്തിയ ശേഷം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റും.

ആറുമാസം മുമ്പാണ് പ്രണയവിവാഹമായി ഇരുവരും വിവാഹിതരായത്. വിവാഹത്തിനു ശേഷം ഇടയ്ക്കിടെ വഴക്കുകളും സംഘര്‍ഷങ്ങളും ഉണ്ടായിരുന്നുവെന്നാണ് ബന്ധുക്കളുടെ മൊഴി. ഈ അടിസ്ഥാനത്തിലാണ് പൊലീസ് ഷാരോണിനെ വിശദമായി ചോദ്യം ചെയ്യുന്നത്.

Continue Reading

Trending