kerala
കാഫിര്‍ സ്‌ക്രീന്‍ഷോട്ട്: പ്രചരിപ്പിച്ചവര്‍ക്ക് എതിരെയും കേസെടുക്കണമെന്ന് കോടതി

വ്യാജ സ്‌ക്രീൻഷോട്ട് പ്രചരിപ്പിച്ച് മതസ്പർദ്ധ ഉണ്ടാക്കിയ അമ്പാടിമുക്ക് സഖാക്കൾ ഫേസ്ബുക്ക് ഗ്രൂപ്പ്പിന്റെ അഡ്മിൻ മനീഷ്, റെഡ് ബറ്റാലിയൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്ത അമൽ റാം, റെഡ് എൻകൗണ്ടർ ഗ്രൂപ്പിൽ പോസ്റ്റ് ചെയ്ത റിബേഷ്, പോരാളി ഷാജി ഫേസ്ബുക് പേജിന്റെ അഡ്മിൻ വഹാബ് എന്നിവരെ കേസിൽ പ്രതി ചേർക്കാത്തത് എന്ത് കൊണ്ടാണെന്ന് വടകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി പ്രോസിക്യൂഷനോട് ആരാഞ്ഞു.
12.08.2024 ന് കേരളം ഹൈക്കോടതിയിൽ ഫയൽ ചെയ്ത റിപ്പോർട്ടിൽ കാഫിർ സ്‌ക്രീൻഷോട്ട് സോഷ്യൽ മീഡിയയിൽ തങ്ങൾ പോസ്റ്റ് ചെയ്തുവെന്നും പ്രചരിപ്പിച്ചുവെന്നും ഇവരെല്ലാം സമ്മദിച്ചിട്ടുണ്ടെന്ന് പോലീസ് റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും പോരാളി ഷാജി ഗ്രൂപ്പിൽ നിന്നും നീക്കാം ചെയ്യാത്തതിന് ഫേസ്ബുക്ക് അധികൃതരെ പ്രതി ചേർത്തിട്ടുണ്ടെന്നും റിബേഷിന് അത് എവിടെ നിന്ന് കിട്ടിയെന്ന് ചോദ്യം ചെയ്യലിൽ റിബേഷ് പറഞ്ഞില്ല എന്നും പോലീസ് റിപ്പോർട്ടിൽ പറഞ്ഞിട്ടും നാളിതുവരെ ഇവരെ ആരെയും പ്രതി ചേർത്തിട്ടില്ല എന്ന് വ്യാജ സ്‌ക്രീൻഷോട്ട് കേസിലെ ഇരയായ മുഹമ്മദ് കാസിമിന് വേണ്ടി ഹാജരായ അഡ്വ. മുഹമ്മദ് ഷാ കോടതിയെ ധരിപ്പിച്ചു.
ഇരയായ കാസിമിനെ തെറ്റായി പ്രതി ചേർത്ത പോലീസ് മറ്റുള്ളവരെ പ്രതിയാക്കാത്തതിൽ ദുരൂഹതയുണ്ടെന്നും തനിക്ക് ആരാണ് ഈ പോസ്റ്റ് അയച്ചു തന്നത് എന്ന് വെളുപ്പെടുത്താത്ത റിബേഷിനെ അറസ്റ്റ് ചെയ്ത് കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതാണെന്നും അങ്ങനെ ചെയ്യാത്ത പോലീസ് ശരിയായ അന്വേഷണം നടത്തുന്നുണ്ടെന്ന് പറയാൻ സാധിക്കില്ല എന്നും മുഹമ്മദ് കാസിമിന്റെ അഭിഭാഷകൻ വാദിച്ചു.
വ്യാജ സ്‌ക്രീൻഷോട്ട് കേസിലെ കേസ് ഡയറി ഇന്ന് പോലീസ് കോടതിയിൽ ഹാജരാക്കി. ഹൈക്കോടതി ഉത്തരവ് നൽകിയ ശേഷം പോലീസ് ആകെ ചെയ്തത് ഫേസ്ബുക്കിന്റെ രേഖകൾ ഹാജരാക്കുന്നതിനായി കോടതിയിൽ ഒരു അപേക്ഷ കൊടുക്കുകയും ഫോറൻസിക് പരിശോധന റിപ്പോർട്ട് ലഭിക്കുന്നതിനായി ഒരു കത്ത് കൊടുക്കുക മാത്രമാണെന്നും അഭിഭാഷകൻ വാദിച്ചു. 3 ആഴ്ചക്കകം ഫോറൻസിക് റിപ്പോർട്ട് ലഭ്യമാക്കണമെന്ന് നിർദേശിക്കുന്ന ഹൈക്കോടതിയുടെ മുൻ ഉത്തരവുകൾ ഉണ്ടായിട്ടും റിപ്പോർട്ട് വൈകിപ്പിക്കുന്ന തരത്തിലുള്ള നടപടിയാണ് പോലീസ് സ്വീകരിച്ച് വരുന്നതെന്നും സാമുദായിക സൗഹാർദ്ദം തകർക്കുന്ന തരത്തിലുള്ള വ്യാജ സ്‌ക്രീൻഷോട്ടുകൾ നിർമ്മിച്ച ആൾ ഈ സമൂഹത്തിൽ ഉണ്ടെന്നും ആ ആളെ കണ്ടെത്തൽ പൊതുസമൂഹത്തിന്റെ ആവശ്യമാണെന്നും അല്ലെങ്കിൽ മതസ്പർദ്ധ വളർത്തുന്ന പ്രവർത്തനങ്ങൾ അയാൾ തുടരുമെന്നും മുഹമ്മദ് കാസിമിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. ഈ സാഹചര്യത്തിലാണ് വ്യാജ സ്‌ക്രീൻഷോട്ട് പ്രചരിപ്പിച്ചവരെ പ്രതി ചേർക്കാത്തത് എന്ത് കൊണ്ടാണെന്ന് കോടതി പ്രോസിക്യൂഷനോട് ആരാഞ്ഞത്. തുടർ റിപ്പോർട്ടിനായി കേസ് ഡിസംബർ 20ലേക്ക് മാറ്റി. കേസിൽ നീതി ലഭിക്കുന്നതിന് ഏതറ്റം വരെയും പോകുമെന്ന് മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി പാറക്കൽ അബ്ദുല്ല വ്യക്തമാക്കി.
kerala
എം.ഡി. എം.എ യുമായി രണ്ട് പേർ പിടിയിൽ
പാണ്ടിക്കാട് സ്വദേശികളായ രണ്ട് പേരെയാണ് വണ്ടൂരിൽ വെച്ച് ഡാൻസാഫ് സംഘം സാഹസികമായി പിടികൂടിയത്.

വണ്ടൂർ:വിൽപ്പനക്കായി കൊണ്ട് പോകുന്നതിനിടെ എം ഡി എം എ യുമായി യുവാക്കൾ പിടിയിൽ. പാണ്ടിക്കാട് സ്വദേശികളായ രണ്ട് പേരെയാണ് വണ്ടൂരിൽ വെച്ച് ഡാൻസാഫ് സംഘം സാഹസികമായി പിടികൂടിയത്. കഴിഞ്ഞ ദിവസം രാത്രി എട്ടരയോടെയായിരുന്നു സംഭവം.
മുപ്പത് വയസ്സുകാരനായ പാണ്ടിക്കാട് ഒറവമ്പുറം കുന്നുമ്മൽ ഷഹനുൽ ഫർഷാദ്, ഇരുപത് വയസ്സുകാരനായ അരിക്കണ്ടംപാക്ക് കണ്ണൻചെത്ത് ശാഹുൽ ഹമീദ് എന്നിവരെയാണ് വണ്ടൂർ പോലീസും, ഡാൻസാഫ് സംഘവും ചേർന്ന് പിടികൂടിയത്. വണ്ടൂർ ടൗണിലും പരിസരങ്ങളിലും കാറിൽ കറങ്ങി നടന്ന് ആവശ്യക്കാർക്ക് എം.ഡി. എം.എ. എത്തിച്ചു കൊടുക്കുന്നുണ്ട് എന്ന രഹസ്യ വിവരത്തെ തുടർന്ന് ഡാൻസാഫ് സംഘം ഇവരെ നിരീക്ഷിച്ച് വരികയായിരുന്നു. രാത്രി എട്ടു മണിക്ക് വണ്ടൂർ പുളിക്കലിൽ ഇവർ കാറുമായി നിൽക്കുന്നുണ്ടെന്ന വിവരം ലഭിച്ചാണ് ഡാൻസാഫ് സംഘം എത്തിയത്. ഇതോടെ ഡാൻസാഫ് സംഘത്തിന്റെ വാഹനത്തിൽ ഇവർ സഞ്ചരിക്കുകയായിരുന്ന കാർ ഇടിച്ച് കടന്നു കളയാനുള്ള ശ്രമവും ഉണ്ടായി.
തുടർന്ന് അൽപ്പം സാഹസിക്കപ്പെട്ടാണ് പോലീസ് ഇവരെ കീഴടക്കിയത്. 1.84 ഗ്രാം എം ഡി എം എ, ഇലക്ട്രോണിക്ക് ത്രാസ്സുകൾ, എം.ഡി. എം.എ ഉപയോഗിക്കുന്നതിനുള്ള ഗ്ലാസ് പൈപ്പ് എന്നിവയാണ് ഇവരിൽ നിന്നും കണ്ടെടുത്തത്. ഇവർ സഞ്ചരിച്ചിരുന്ന മാരുതി സെൻ കാറും പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഗ്രാമിന് 3500 രൂപ നിരക്കിലാണ് പ്രതികൾ വിൽപ്പന നടത്തിയിരുന്നത്. പിടിയിലായ ഷഹനുൽ ഫർഷാദിന് മഞ്ചേരി പോലീസ് സ്റ്റേഷനിൽ സമാന കുറ്റകൃത്യത്തിന് 2 കേസ്സുണ്ട്. വണ്ടൂർ പോലീസ് സബ് ഇൻസ്‌പെക്ടർ എം ആർ സജി, സിപിഒ കെ പി വിനേഷ്, ഡാൻസാഫ് അംഗങ്ങളായ അഭിലാഷ് കൈപ്പിനി, ആശിഫ് അലി, ടി നിബിൻദാസ്, ജിയോ ജേക്കബ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
kerala
പാലക്കാട് പൊട്ടി വീണ ലൈന്‍ കമ്പിയില്‍ നിന്ന് ഷോക്കേറ്റ് കര്‍ഷകന്‍ മരിച്ചു
കൃഷി സ്ഥലത്തേക്ക് പോവുന്ന വഴി വൈദ്യുതി ലൈനില്‍ ചവിട്ടി ഷോക്കേല്‍ക്കുകയായിരുന്നു.

പാലക്കാട് പൊട്ടി വീണ ലൈന്‍ കമ്പിയില്‍ നിന്ന് ഷോക്കേറ്റ് കര്‍ഷകന്‍ മരിച്ചു. പാലക്കാട് കൊടുമ്പ് ഓലശ്ശേരി സ്വദേശി മാരിമുത്തുവാണ് മരിച്ചത്. കൃഷി സ്ഥലത്തേക്ക് പോവുന്ന വഴി വൈദ്യുതി ലൈനില്‍ ചവിട്ടി ഷോക്കേല്‍ക്കുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
kerala
കനത്ത മഴ; എറണാകുളത്ത് 19 വീടുകള്‍ തകര്‍ന്ന് വീണു
സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ മഴക്കെടുതി തുടരുകയാണ്.

കനത്ത മഴയിലും കാറ്റിലും എറണാകുളത്ത് 19 വീടുകള്‍ തകര്‍ന്ന് വീണു. ഇതുവരെ ജില്ലയിലെ 336 വീടുകള്‍ക്ക് നാശനഷ്ടമുണ്ടായി. തൊടുപുഴ, മൂവാറ്റുപുഴ, പെരിയാര്‍ നദികളില്‍ ജലനിരപ്പ് ഉയര്‍ന്ന നിലയിലാണ്.
സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ മഴക്കെടുതി തുടരുകയാണ്. കോഴിക്കോട് പാറക്കടവ്, വാണിമേല്‍, മൊകേരി, നാദാപുരം ഭാഗങ്ങളിലും ഇന്ന് പുലര്‍ച്ചെ ചുഴലിക്കാറ്റ് വീശി. പ്രദേശത്തെ നിരവധി മരങ്ങള്‍ കടപുഴകി വീണ് നിരവധി വീടുകള്‍ക്ക് നാശനഷ്ടമുണ്ടായി. താമരശ്ശേരി ചുരം നാലാം വളവില്‍ കാറ്റില്‍ മരം വീണു. ചുരം സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ മുറിച്ചുമാറ്റി. ഒന്‍പതാം വളവിനു താഴെ വീതി കുറഞ്ഞ ഭാഗത്ത് റോഡിലേക്ക് പാറക്കല്ല് പതിച്ചതിനാല്‍ ഗതാഗതം തടസ്സപ്പെട്ടു. ഫയര്‍ഫോഴ്‌സ് എത്തി നീക്കം ചെയ്യാനുള്ള ശ്രമം ആരംഭിച്ചു.
-
india3 days ago
ഇന്ത്യയില്‍ നിന്നും നൂറുകണക്കിന് മുസ്ലിംകളെ നിയമവിരുദ്ധമായി ബംഗ്ലാദേശിലേക്ക് നാടുകടത്തിയതായി ഹ്യൂമന്‍ റൈറ്റ്സ് വാച്ച് റിപ്പോര്‍ട്ട്
-
kerala1 day ago
താമരശ്ശേരി ചുരത്തില്‍ നിന്ന് കൊക്കയിലേക്ക് ചാടിയ എംഡിഎംഎ കേസിലെ പ്രതി പിടിയില്‍
-
kerala3 days ago
മലപ്പുറത്ത് നിര്‍മാണത്തിലിരുന്ന വീട് തകര്‍ന്നുവീണ് നാലുപേര്‍ക്ക് പരിക്ക്
-
News3 days ago
ഡബ്ല്യുഡബ്ല്യുഇ ഇതിഹാസ താരം ഹള്‍ക്ക് ഹോഗന് അന്തരിച്ചു
-
kerala3 days ago
ആര്‍എസ്എസ് വിദ്യാഭ്യാസ സമ്മേളനം; സംസ്ഥാനത്തെ അഞ്ച് സര്‍വകലാശാല വി.സി.മാര്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍
-
kerala3 days ago
അടൂരില്‍ പിതാവിനെ നേരെ മകന്റെയും ഭാര്യയുടെയും ക്രൂരമര്‍ദനം
-
kerala3 days ago
വി.എസിനെതിരെ അധിക്ഷേപ പരാമര്‍ശം; നടന് വിനായകനെതിരെ ഡി.ജി.പിക്ക് പരാതി നല്കി യൂത്ത് കോണ്‍ഗ്രസ്
-
kerala3 days ago
പീരുമേട്ടിലെ ആദിവാസി സ്ത്രീ സീതയുടെ മരണം; കാട്ടാന ആക്രമണത്തിലെന്ന് സ്ഥിരീകരിച്ച് പൊലീസ്