X

കണ്ടല ബാങ്ക് തട്ടിപ്പ്; അന്വേഷണം വ്യാപിപ്പിച്ച് ഇഡി; ഭാസുരാംഗന്റെ ബിനാമി നിക്ഷേപങ്ങളെക്കുറിച്ചറിയാന്‍ നീക്കം

കണ്ടല സഹകരണ ബാങ്ക് തട്ടിപ്പില്‍ അന്വേഷണം വ്യാപിപ്പിച്ച് ഇ.ഡി. മുന്‍ പ്രസിഡണ്ട് എന്‍ ഭാസുരാംഗന്റെ ബിനാമി നിക്ഷേപങ്ങളെ കുറച്ച് ഇഡി അന്വേഷണം തുടങ്ങി. ബാങ്കില്‍ വന്‍ തുക നിക്ഷേപിച്ചവര്‍ക്ക് നോട്ടീസ് നല്‍കാനാണ് ഇഡിയുടെ തീരുമാനം.

കോടികളുടെ വെട്ടിപ്പ് നടന്ന കണ്ടല ബാങ്കില്‍ ഭാസുരാംഗന്റെ കള്ളപ്പണം വെളുപ്പിക്കല്‍ കണ്ടെത്താനാണ് ഇഡിയുടെ ശ്രമം. ഭാസുരാംഗന്റെയും കുടുംബത്തിന്റേയും ഇടപാടുകള്‍ ഒന്നൊന്നായി പരിശോധിക്കുകയാണ് ഇഡി.

ബാങ്കില്‍ വന്‍ തുക നിക്ഷേപിച്ചവര്‍ക്ക് ഉടന്‍ നോട്ടീസ് നല്‍കും. സാമ്പത്തിക സ്രോതസ്സ് ഹാജരാക്കാന്‍ ആവശ്യപ്പെടും. ബാങ്കില്‍ ഭാസുരാംഗന്റെ ബിനാമി നിക്ഷേപങ്ങള്‍ ഉണ്ടെന്നാണ് ഇഡിയുടെ സംശയം. ചികിത്സയില്‍ തുടരുന്ന ഭാസുരാംഗനെ കൂടുതല്‍ ചോദ്യം ചെയ്യും. ഇഡി സംഘം ഇപ്പോഴും ആശുപത്രിയില്‍ തുടരുന്നുണ്ട്.

ഭാസുരാംഗന്റെ വീട്ടിലും ബാങ്കിലുമായി നടത്തിയ പരിശോധനയില്‍ സുപ്രധാന രേഖകള്‍ ഇഡി പിടിച്ചെടുത്തിട്ടുണ്ട്. ഭാസുരാംഗന്റെയും കുടുംബാംഗങ്ങളുടെയും ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു. മകന്‍ അഖില്‍ ജിത്തിന്റെ ആഡംബരകാറും ഇ ഡി പിടിച്ചെടുത്തിട്ടുണ്ട്.

കണ്ടല ബാങ്കിന്റെ ശാഖ ഉള്‍പ്പടെ 8 ഇടങ്ങളില്‍ ബുധനാഴ്ച്ച രാവിലെ തുടങ്ങിയ പരിശോധന ഇന്നലെ അര്‍ദ്ധരാത്രിയോടെയാണ് അവസാനിച്ചത്. സഹകരണ നിയമം 65 പ്രകാരം നടത്തിയ അന്വേഷണത്തില്‍ 101 കോടി രൂപയുടെ തട്ടിപ്പ് കണ്ടെത്തിയിരുന്നു.

നിയമം 68 പ്രകാരം പണം തിരിച്ചു പിടിക്കാന്‍ സഹകരണ വകുപ്പ് ഉത്തരവിട്ടെങ്കിലും തുടര്‍ നടപടിയുണ്ടായില്ല. ഈ സാഹചര്യത്തിലാണ് നിക്ഷേപകര്‍ ഇഡിക്ക് പരാതി നല്‍കിയത്. വായ്പയുടെയും ചിട്ടിയുടെയും മറവില്‍ കോടികളുടെ കള്ളപ്പണം വെളുപ്പിക്കല്‍ നടന്നുവന്നാണ് പരാതി.

 

webdesk13: