ഡല്‍ഹി: അമേരിക്കന്‍ പ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍ ജോ ബൈഡന്‍ വിജയിച്ചതിന് പിന്നാലെ പ്രതികരണവുമായി നടി കങ്കണ റണൗത്ത്. ബൈഡന്‍ ഒരുവര്‍ഷത്തില്‍ കൂടുതല്‍ അധികാരത്തിലിരിക്കില്ലെന്നാണ് കങ്കണ പറയുന്നത്. ട്വിറ്ററിലൂടെയായിരുന്നു കങ്കണയുടെ പ്രതികരണം.

‘ഓരോ അഞ്ച് മിനിറ്റിലും ഡാറ്റ ശോഷണം സംഭവിക്കുന്ന ബൈഡന്റെ കാര്യത്തില്‍ യാതൊരു ഉറപ്പുമില്ല. അയാളില്‍ കുത്തിവെച്ച മരുന്നുകളുടെ അടിസ്ഥാനത്തില്‍ ഒരു വര്‍ഷം പോലും അധികാരത്തിലിരിക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ല. കമല്‍ ഹാരിസ് തന്നെയാകും കാര്യങ്ങള്‍ നിയന്ത്രിക്കുക. ഒരു സ്ത്രീ ഉയര്‍ന്നുവരുന്നത് മറ്റ് സ്ത്രീകള്‍ക്കും മുന്നോട്ടുവരാനുള്ള വഴിയൊരുക്കും. ചരിത്ര ദിനത്തിന് ആശംസകള്‍’ എന്നായിരുന്നു കങ്കണയുടെ ട്വീറ്റ്.

https://twitter.com/KanganaTeam/status/1325288675056312325

അതേസമയം, അമേരിക്കയില്‍ ഉണ്ടായ മാറ്റത്തിന് സമാനമായ ഒന്ന് ഇന്ത്യയിലും ആവശ്യമാണെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ പറഞ്ഞിരുന്നു.സമാധാനം, ജനാധിപത്യം, ശാസ്ത്രം, സത്യം എന്നിവ വീണ്ടെടുക്കാന്‍ അമേരിക്കയിലെ ജനങ്ങള്‍ ആഗ്രഹിക്കുന്നു എന്നതാണ് ബൈഡന്റെയും കമലാഹാരിസിന്റെയും വിജയം വ്യക്തമാക്കുന്നതെന്ന് പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു.