കണ്ണൂര്‍: യാത്രയ്ക്കിടെ കാര്‍ നിര്‍ത്തി വളപട്ടണം പാലത്തിനു മുകളില്‍ നിന്നും യുവാവ് പുഴയിലേക്ക് ചാടി. രക്ഷിക്കാനായി പിറകെ ബന്ധുവായ യുവാവും ചാടി. ആദ്യം ചാടിയ കയ്യൂര്‍ സ്വദേശി പ്രബിന്‍ (21) നെ കോസ്റ്റല്‍ പൊലീസും നാട്ടുകാരും കൂടി രക്ഷിച്ചു.

രക്ഷിക്കാന്‍ ചാടിയ ബന്ധുവായ പാടിയോട്ടുചാലിനു സമീപം ഏച്ചിലാംപാറ സ്വദേശി കെ.വി.വിജിത്ത് (29) നായി വളപട്ടണം പുഴയില്‍ തിരച്ചില്‍ തുടരുന്നു. ഇന്ന് ഉച്ചയ്ക്ക് 1.30നാണ് സംഭവം. ഡോക്ടറെ കാണാന്‍ കണ്ണൂരില്‍ വന്നു നാട്ടിലേക്ക് മടങ്ങുമ്പോഴാണ് സംഭവം.