ബെംഗളൂരു: കര്‍ണാടക സര്‍ക്കാറിനെ അട്ടിറിക്കാന്‍ ബി.ജെ.പി ശ്രമിക്കുന്നുവെന്നാരോപിച്ച് കോണ്‍ഗ്രസ് ലോക്‌സഭയില്‍ അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കി. എല്ലാവരെയും ഒരുമിച്ച് നയിക്കുമെന്നാണ് മോദി അധികാരമേല്‍ക്കുമ്പോള്‍ പറഞ്ഞിരുന്നത്. എന്നാല്‍ ഇപ്പോള്‍ ഓരോ സംസ്ഥാനങ്ങളിലായി ഭരണം പിടിച്ചെടുക്കാനുള്ള നീക്കമാണ് ബി.ജെ.പി നടത്തുന്നതെന്നും കോണ്‍ഗ്രസ് അടിയന്തരപ്രമേയ നോട്ടീസില്‍ ആരോപിച്ചു.

വിമത എം.എല്‍.എമാര്‍ക്ക് മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്ത് തിരിച്ചെത്തിക്കാനുള്ള ശ്രമവും കോണ്‍ഗ്രസ് നടത്തുന്നുണ്ട്. ബെംഗളൂരുവില്‍ കോണ്‍ഗ്രസ് അടിയന്തരമായി ഉന്നതതല നേതൃയോഗം ചേരുന്നുണ്ട്. കെ.സി വേണുഗോപാല്‍ അടക്കമുള്ള നേതാക്കള്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.