ബെഗളൂരു: കര്‍ണാടകയില്‍ മന്ത്രിസഭ വിപുലീകരിക്കുന്നതുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ തുടരുന്നതിനിടെ സംസ്ഥാനത്തെ ആരോഗ്യകുടുംബക്ഷേമ മന്ത്രി ബി.ശ്രീരാമലു കത്തെഴുതിയത് ദൈവത്തിന്. മന്ത്രിയോട് അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഉപമുഖ്യമന്ത്രിയാക്കാന്‍ തനിക്ക് വലിയ ആഗ്രഹമുണ്ടെന്നും ഇത് ദൈവം നിറവേറ്റി തരണം എന്നുമാണ്.

ശ്രീരാമുലു ക്ഷേത്രത്തില്‍ പോകുന്നതിനുമുമ്പ് ക്ഷേത്ര പുരോഹിതനായ മാരിസ്വാമിയുടെ വീടിനെയും സന്ദര്‍ശിച്ചിരുന്നു. ബെംഗളൂരുവില്‍ നിന്ന് 500 കിലോമീറ്റര്‍ അകലെയുള്ള യാദ്ഗീര്‍ ജില്ലയിലെ ഷഹാപൂര്‍ താലൂക്കിലാണ് പ്രശസ്തമായ ഗോണല്‍ ദുര്‍ഗാദേവി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. മുമ്പ് കുരങ്ങു പനി വിഷയത്തില്‍ ആരോഗ്യ മന്ത്രി ശ്രീരാമലു എടുത്ത നിലപാടിനെതിരെ കടുത്ത പ്രതിഷേധവുമായി രണ്ട് ബിജെപി എംഎല്‍എമാര്‍  രംഗത്തെത്തിയിരുന്നു.