india

കർണ്ണാടകയിൽ മോദിയുടെ ഒരാഴ്ച്ച നീണ്ട പ്രചാരണം പരാജയഭീതിയിലെന്ന് കൊടിക്കുന്നിൽ സുരേഷ്

By webdesk15

April 30, 2023

പരാജയഭീതി കാരണമാണ് കർണ്ണാടകയിൽ പ്രധാനമന്ത്രി ഒരാഴ്ച്ച പ്രചാരണം നടത്തുന്നതെന്ന് കെപിസിസി വർക്കിംഗ് പ്രസിഡൻറ് കൊടിക്കുന്നിൽ സുരേഷ് എം പി പറഞ്ഞു. കർണ്ണാടക തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് അനുകൂലമായ രാഷ്ട്രീയ സാഹചര്യമാണ് ഉള്ളത് .സംസ്ഥാനത്തെ 150 സീറ്റുകളിൽ കോൺഗ്രസ് ജയിക്കും. ഈ തിരഞ്ഞെടുപ്പ് അടുത്തവർഷം നടക്കാനിരിക്കുന്ന ദേശീയ തിരഞ്ഞെടുപ്പിലേക്കുള്ള വഴിയിൽ നിർണായകമാണെന്നും അദ്ദേഹം പറഞ്ഞു.