കാസര്‍കോട്: കാഞ്ഞങ്ങാട്‌ന് സമീപം ചിത്താരിയില്‍ റെയില്‍വെ ട്രാക്കില്‍ കുഴി പ്രത്യക്ഷപ്പെട്ടു. വെള്ളിയാഴ്ച രാവിലെയാണ് സംഭവം ശ്രദ്ധയില്‍പെട്ടത്. കാഞ്ഞങ്ങാടിനും ബേക്കല്‍ സ്റ്റേഷനുമിടയില്‍ ചിത്താരി ആമത്തോട് എന്ന സ്ഥലത്താണ് ട്രാക്കില്‍ മണ്ണ് താഴ്ന്നു ഒരു മീറ്ററോളും ആഴമുള്ള കുഴി രൂപപ്പെട്ടത്. മണ്ണിടിഞ്ഞതാണ് കാരണമെന്ന് പറയുന്നു. ഇതുവഴി കടന്നുപോകേണ്ടിയിരുന്ന മലബാര്‍ എക്സ്പ്രസ് തലനാരിഴക്കാണ് അപകടത്തില്‍ പെടാതെ രക്ഷപ്പെട്ടത്.

unnamed

ട്രാക്കിലെ കുഴി ശ്രദ്ധയില്‍പ്പെട്ട് ട്രാക്ക്മാന്‍ സിഗ്‌നല്‍ കാട്ടി ട്രെയിന്‍ നിര്‍ത്തിച്ചതിനെ തുടര്‍ന്നാണ് വന്‍ അപകടം ഒഴിവായത്. ട്രെയിന്‍ ട്രാക്കില്‍ നിര്‍ത്തിയിട്ടിരിക്കുകയാണ്. ഒരു ട്രാക്കിലൂടെയുളള ഗതാഗതം നിര്‍ത്തിവെച്ചിരിക്കുകയാണ്.