X

നിയമം നടപ്പിലാക്കുന്നതിന് മുന്‍പ് കശ്മീരി ജനതയോട് ചര്‍ച്ച ചെയ്യാമായിരുന്നു; മോദി സര്‍ക്കാറിനെതിരെ യുഎന്‍

കശ്മീര്‍, അസം വിഷയങ്ങളില്‍ ഇന്ത്യയെ ആശങ്ക അറിയിച്ച് ഐക്യരാഷ്ട്രസഭ. ഇരുവിഷയങ്ങളിലും അങ്ങേയറ്റത്തെ ഉത്കണ്ഠയുണ്ടെന്ന് യു.എന്‍ മനുഷ്യാവകാശ കൗണ്‍സില്‍ മേധാവി മിഷേല്‍ ബാച്‌ലറ്റ് പറഞ്ഞു. ‘ കശ്മീരില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ ഈയിടെ നടപ്പിലാക്കിയ തീരുമാനം അവിടത്തെ മനുഷ്യാവകാശങ്ങള്‍ക്കു മേല്‍ ഏതുതരത്തില്‍ സ്വാധീനിക്കുമെന്ന് എനിക്ക് ആശങ്കയുണ്ട്. ഇന്റര്‍നെറ്റിനും സംഘം ചേരാനും അവിടെ നിയന്ത്രണങ്ങളുണ്ട്. പ്രാദേശിക രാഷ്ട്രീയക്കാരും ആക്ടിവിസ്റ്റുകളും തടങ്കലിലുണ്’ അദ്ദേഹം പറഞ്ഞു.

കശ്മീരിലെ മനുഷ്യാവകാശങ്ങള്‍ ഉറപ്പുവരുത്താന്‍ ഇന്ത്യയോടും പാകിസ്താനോടും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.കശ്മീരിന്റെ ഭാവിയെ ബാധിക്കുന്ന ഒരു തീരുമാനം എടുക്കുന്നതിന് മുമ്പ് കശ്മീരിലെ ജനങ്ങളുമായി കൂടി കൂടിയാലോചിക്കേണ്ടിരുന്നു’ അദ്ദേഹം പറഞ്ഞു. അസമിലെ ദേശീയ പൗരത്വ രജിസ്റ്റര്‍ പ്രശ്‌നത്തിലും യു.എന്‍ ആശങ്ക അറിയിച്ചു. പൗരത്വ രജിസ്റ്റര്‍ വലിയ അനിശ്ചിതത്വങ്ങള്‍ക്കും ആകുലതയ്ക്കും കാരണമായതായി യു.എന്‍ വ്യക്തമാക്കി. ഓഗസ്റ്റ് 31ന് പുറത്തു വിട്ട രജിസ്റ്റര്‍ പ്രകാരം 19 ലക്ഷം പേരാണ് പുറത്തുനില്‍ക്കുന്നത്.

web desk 3: