ഷോപ്പിയാന്‍ : ജമ്മു കശ്മീരില്‍ നാലു ലഷ്‌കര്‍ ഇ തൊയ്ബ ഭീകരരെ സുരക്ഷാ സേന ഏറ്റുമുട്ടലില്‍ വധിച്ചു. ഷോപ്പിയാനിലെ മുനിഹാല്‍ മേഖലയിലാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്.

മണിക്കൂറുകള്‍ നീണ്ട ഏറ്റുമുട്ടലിന് ഒടുവിലാണ് ഭീകരരെ കീഴടക്കിയതെന്ന് സൈനിക ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഒരു ജവാന് ഏറ്റുമുട്ടലില്‍ പരിക്കേറ്റു. സ്ഥിതി നിയന്ത്രണ വിധേയമാണെന്ന് കശ്മീര്‍ ഐജിപി വിജയ് കുമാര്‍ പറഞ്ഞു.

രണ്ടു ഭീകരര്‍ കൊല്ലപ്പെട്ടതായും ഏറ്റുമുട്ടല്‍ തുടരുകയാണെന്നും നേരത്തെ സുരക്ഷാ സേന അറിയിച്ചിരുന്നു. ഏറ്റുമുട്ടലിന്റെ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല.