താരദമ്പതികളായതോടെ മലയാള സിനിമയിലെ ഒരു റെക്കോര്‍ഡ് സ്വന്തമാക്കി ദിലീപും കാവ്യയും. വിവാഹത്തോടെ ഏറ്റവും കൂടുതല്‍ തവണ ഒരുമിച്ചഭിനയിച്ച താരദമ്പതികളായി ദിലീപും കാവ്യമാധവനും മാറി. നേരത്തെ ജയറാമിനും പാര്‍വ്വതിക്കുമായിരുന്നു ഈ നേട്ടം. പതിനഞ്ചോളം ചിത്രങ്ങളില്‍ ജോഡികളായി ജയറാമും പാര്‍വ്വതിയും തിളങ്ങിയിരുന്നു. എന്നാല്‍ 21 ചിത്രങ്ങളില്‍ ഒരുമിച്ചഭിനയിച്ചവരാണ് ദിലീപും കാവ്യയും. ഇരുവരുടേയും വിവാഹത്തോടെ ജയറാമിന്റേയും പാര്‍വ്വതിയുടേയും റെക്കോര്‍ഡ് തകര്‍ക്കുകയായിരുന്നു ദിലീപ്-കാവ്യ ദമ്പതികള്‍.

ചന്ദ്രനുദിക്കുന്ന ദിക്കില്‍ എന്ന ലാല്‍ജോസ് ചിത്രത്തിലൂടെയാണ് ദിലീപും കാവ്യയും ആദ്യമായി ഒരുമിച്ചഭിനയിക്കുന്നത്. പിന്നീടങ്ങോട്ട് ഒട്ടേറെ ചിത്രങ്ങളില്‍ താരജോഡികളായി. അഭിനയിച്ചവയില്‍ മുക്കാല്‍ ഭാഗവും ഹിറ്റുകളുമായിരുന്നു. അങ്ങനെ മലയാള പ്രേക്ഷകരുടെ ഇഷ്ടതാരജോഡികളായി ദിലീപും കാവ്യയും മാറി. ഒടുവില്‍ ജോഡികളായിരിക്കെ കേട്ടുകൊണ്ടിരുന്ന ഗോസിപ്പുകള്‍ക്ക് വിരാമമിട്ട് അപ്രതീക്ഷിതമായി വിവാഹവും.