കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ നടി കാവ്യമാധവന്‍ നിരപരാധിയാണെന്ന് പോലീസ്. കാവ്യമാധവന് കേസില്‍ യാതൊരു തരത്തിലുള്ള ബന്ധവുമില്ല. എന്നാല്‍ മൊഴികളില്‍ ആവര്‍ത്തിക്കപ്പെടുന്ന മാഡം ആരാണെന്നാണ് പോലീസ് ഇപ്പോള്‍ തിരയുന്നത്.

മൊഴികളില്‍ നേരത്തെ സുനി മാഡം എന്ന് പറഞ്ഞിരുന്നു. എന്നാല്‍ ആ മാഡം കാവ്യമാധവനല്ലെന്ന് പോലീസ് വ്യക്തമായിക്കഴിഞ്ഞു. എന്നാല്‍ അത് കാവ്യയുടെ അമ്മ ശ്യാമളയാണോയെന്ന് പോലീസ് അന്വേഷിച്ചുവരികയാണ്. അങ്ങനെയെങ്കില്‍ മാഡം കേസിലെ മുഖ്യപ്രതിയാവുന്നതിനാണ് സാധ്യത. സംഭവത്തെക്കുറിച്ച് ഗൂഢാലോചന നടത്തിയതില്‍ മാഡത്തിന് വ്യക്തമായ പങ്കുണ്ട്. മാഡത്തിന്റെ സാമ്പത്തികസ്രോതസ്സും പോലീസ് അന്വേഷിക്കുന്നുണ്ട്. അറസ്റ്റിലായ രണ്ടുപേരുമായുമായും മാഡത്തിന്റെ ബന്ധവും അന്വേഷിച്ചുവരികയാണ്.

മാഡത്തിന്റെ പങ്ക് അന്വേഷിക്കുന്ന പോലീസ് കാവ്യക്ക് ഇതില്‍ യാതൊരു പങ്കുമില്ലെന്ന് തീര്‍പ്പാക്കി കഴിഞ്ഞതായാണ് പുറത്തുവരുന്ന വിവരം. കാവ്യയെ അറിയിച്ച് ഇങ്ങനൊരു കാര്യം നടത്താനാവില്ലെന്നാണ് പോലീസ് നിഗമനം. നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് നടി മഞ്ജുവാര്യറെ ചോദ്യം ചെയ്തിരുന്നതായി വാര്‍ത്തകളുണ്ടായിരുന്നു. അന്വേഷണം നടക്കുന്നതിനാല്‍ വിദേശത്തേക്ക് പോകരുതെന്ന് പോലീസ് നിര്‍ദ്ദേശമുണ്ടായിരുന്നതായും പ്രചാരണമുണ്ടായിരുന്നു.