Connect with us

Health

അവഗണനയുടെ വാര്‍ഡില്‍ ശ്വാസംമുട്ടി ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സുമാര്‍

Published

on

കഴിഞ്ഞ ഒന്നര വര്‍ഷക്കാലമായി കോവിഡ് മഹാമാരിയുടെ പിടിയിലമര്‍ന്ന് ശ്വാസം മുട്ടുകയാണ് കേരളം. ഈ മഹാമാരിയെ ചെറുത്ത് നിര്‍ത്തി നമ്മളെ മുന്നോട്ട് നയിക്കുന്നത് കോവിഡ് മുന്നണിപോരാളികളെന്ന് വിളിക്കുന്ന നഴ്‌സുമാരും ഡോക്ടര്‍മാരും ആരോഗ്യ പ്രവര്‍ത്തകരുമാണ്. നഴ്‌സ് എന്ന് പറയുമ്പോള്‍ നമുക്ക് അറിയാവുന്നത് ആസ്പത്രി സേവനങ്ങളില്‍ മുഴുകിയവരെ മാത്രമാണ്. എന്നാല്‍ ഫീല്‍ഡ് തലത്തില്‍ കോവിഡ് പ്രതിരോധം തീര്‍ക്കുന്ന ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സസ് എന്ന വലിയ വിഭാഗത്തെ സര്‍ക്കാര്‍ പൂര്‍ണമായും അവഗണിക്കുന്നു.
കോവിഡ് വരാതിരിക്കാനുള്ള മുന്‍കരുതല്‍ മുതല്‍ ഒരു തുള്ളിപോലും കളയാതെ വാക്‌സിന്‍ എത്തിക്കുന്നത് വരെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതും ചെയ്യുന്നതും ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സുമാരാണ്. മാത്രമല്ല കോവിഡ് പോസിറ്റീവായവരെ വിളിച്ചറിയിക്കുകയും അവര്‍ക്കുള്ള നിര്‍ദേശങ്ങള്‍ നല്‍കുകയും മരുന്നുകളെത്തിക്കുകയും, നിരന്തരം ബന്ധപ്പെട്ട് വിവരങ്ങള്‍ അന്വേഷിക്കുകയും ചെയ്യുന്നതും ഇവര്‍ തന്നെ. ജോലിഭാരം കൂടിയപ്പോഴാണ് ആശാവര്‍ക്കര്‍മാരെ ആശ്രയിക്കാന്‍ തുടങ്ങിയത്. കോവിഡ് വാക്‌സിന്‍ കൃത്യമായി എത്തിക്കുന്നതില്‍ ഇവര്‍ വഹിക്കുന്ന പങ്ക് വലുതാണ്. സംസ്ഥാന സ്റ്റോറില്‍ നിന്നും റീജിയണല്‍ സ്‌റ്റോറിലേക്കും ശേഷം ജില്ലാ സ്‌റ്റോറിലേക്കുമെത്തുന്ന വാക്‌സിന്‍ താലൂക്ക് ആസ്പത്രി, പ്രൈമറി ഹെല്‍ത്ത് സെന്റര്‍, പ്രൈവറ്റ് ആസ്പത്രികള്‍, മറ്റ് വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലേക്ക് സ്വീകരിക്കുന്നതും തുടര്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതും ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സുമാരാണ്. മാത്രമല്ല ഒരു ദിവസം എത്ര പേര്‍ വാക്‌സിന്‍ സ്വീകരിച്ചു, എത്ര ഡോസ് വാക്‌സിന്‍ ഓരോ കേന്ദ്രങ്ങളിലും ബാക്കിയുണ്ട്, എത്ര വാക്‌സിന്‍ കഴിഞ്ഞു തുടങ്ങിയ കാര്യങ്ങളെ കുറിച്ച് അതത് ദിവസം വൈകിട്ട് തന്നെ വിവരങ്ങള്‍ അധികൃതര്‍ക്ക് നല്‍കണം. ഈ കണക്കനുസരിച്ചാണ് പിറ്റേ ദിവസത്തെ വാക്‌സിനേഷന്‍ പ്രക്രിയ തീരുമാനിക്കുന്നത്. കോവിഡ് സ്മാര്‍ട്ട് ടെസ്റ്റ് സെന്ററുകളിലും ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരോടൊപ്പവും ഇവര്‍ ഡ്യൂട്ടിയെടുക്കുന്നു.
കോവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ വിവരങ്ങള്‍ അപ്‌ലോഡ് ചെയ്യുന്നതും ഈ വിഭാഗം തന്നെ. അതായത് ഒരു ദിവസം എത്ര കോവിഡ് പോസിറ്റീവ് രോഗികളുണ്ട്, പോസിറ്റീവായവരില്‍ എത്രപേര്‍ നെഗറ്റീവായി, ആസപ്ത്രികളില്‍ എത്ര പേര്‍ ചികിത്സയിലുണ്ട്, വീടുകളില്‍ ചികിത്സയിലുള്ളവര്‍ തുടങ്ങിയ കാര്യങ്ങളെല്ലാം അതത് ദിവസം വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്യണം. രാവിലെ 9 മുതല്‍ 4 വരെയാണ് ഇവരുടെ ജോലി സമയം. ഡ്യൂട്ടി സമയം ഇത്തരം കാര്യങ്ങള്‍ ചെയ്യാന്‍ ഇവര്‍ക്ക് സാധിക്കാറില്ല. അതിനാല്‍ ഡ്യൂട്ടി കഴിഞ്ഞുള്ള സമയങ്ങളിലാണ് സൈറ്റില്‍ വിവരങ്ങള്‍ അപ്‌ലോഡ് ചെയ്യുന്നത്. ഉറങ്ങുന്ന സമയമൊഴിച്ച് സദാസമയവും ഇവര്‍ കര്‍മനിരതരാണ്.
സംസ്ഥാനത്തൊട്ടാകെ 5568 ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സുമാരുണ്ട്. ഓരോ ജില്ലയിലും ഏകദേശം 450 പേരാണുള്ളത്. ഈ വിഭാഗത്തില്‍ സ്ത്രീകള്‍ മാത്രമാണുള്ളത്. പ്ലസ്ടു സയന്‍സും രണ്ട് വര്‍ഷത്തെ ജൂനിയര്‍ പബ്ലിക് നഴ്‌സ് ഡിപ്ലോമ കോഴ്‌സും പൂര്‍ത്തിയാക്കി പിഎസ്‌സി മുഖേനയാണ് ഇവര്‍ നിയമിക്കപ്പെടുന്നത്. ഇവരില്‍ പലരും പിജി കഴിഞ്ഞവരുമാണ്. ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സായി സര്‍വീസില്‍ കയറുന്ന ഇവര്‍ പിന്നീട് പ്രൊമോഷന്‍ ലഭിച്ച് പബ്ലിക് ഹെല്‍ത്ത് നഴ്‌സിംഗ് സൂപ്രണ്ട്, ഡിസ്ട്രിക്റ്റ് പബ്ലിക് ഹെല്‍ത്ത് നഴ്‌സ്, മെറ്റേണല്‍ ആന്റ് ചൈല്‍ഡ് വെല്‍ത്ത് ഓഫീസര്‍ എന്നീ പദവികള്‍ വരെ വഹിക്കുന്നു.

 

 

 

 

Health

മലപ്പുറത്ത് ഹെപ്പറ്റൈറ്റിസ് രോഗബാധ; രണ്ട് മരണം

പോത്തുകല്ല്, എടക്കര പഞ്ചായത്തുകളിലാണ് രോഗബാധ സ്ഥിരീകരിച്ചത്.

Published

on

വൈറല്‍ ഹെപ്പറ്റൈറ്റിസ് രോഗബാധയെ തുടർന്ന് മലപ്പുറത്ത് രണ്ട് മരണം. പോത്തുകല്ല്, എടക്കര പഞ്ചായത്തുകളിലാണ് രോഗബാധ സ്ഥിരീകരിച്ചത്. 152 പേർക്ക് രോഗം സ്ഥിരീകരിച്ചതായാണ് ആരോഗ്യവകുപ്പ് അറിയിക്കുന്നത്. 38 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പ്രദേശത്ത് ആറ് കിണറുകളിലെ വെള്ളം പരിശോധിച്ചതില്‍ മൂന്ന് കിണറുകളിലെ വെള്ളം ഉപയോഗശൂന്യമാണെന്ന് കണ്ടെത്തിയിരുന്നു. കിണറുകളിലെ വെള്ളം മൂന്ന് ദിവസത്തിലൊരിക്കല്‍ ക്ലോറിനേറ്റ് ചെയ്ത് ശുചിയാക്കാനുള്ള നടപടികളും ആരോഗ്യപ്രവർത്തകരുടെ നേതൃത്വത്തില്‍ ആരംഭിച്ചു.

സ്ഥലത്ത് പ്രതിരോധ പ്രവർത്തനങ്ങള്‍ ഊർജിതമാക്കിയിട്ടുണ്ട്. തദ്ദേശ സ്ഥാപനങ്ങളുടെ അടക്കം സഹകരണത്തോടെയാണ് പ്രതിരോധ പ്രവർത്തനം. വീടുകള്‍ കയറിയിറങ്ങി ബോധവത്കരണവും നല്‍കുന്നുണ്ട്. പനി, ക്ഷീണം, ഛർദ്ദി, വയറുവേദന തുടങ്ങിയ ലക്ഷണങ്ങള്‍ കണ്ടാല്‍ ചികിത്സതേടണമെന്നും ആരോഗ്യപ്രവർത്തകരെ അറിയിക്കണമെന്നും നിർദേശമുണ്ട്.

Continue Reading

crime

ഉത്സവ പറമ്പിലെ ചോക്കുമിഠായിയില്‍ കണ്ടെത്തിയത് മാരക രാസവസ്തുവായ റോഡമിന്‍ ബി; പിടികൂടിയത് പാലക്കാട് ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ പരിശോധനയില്‍

വസ്ത്രങ്ങളില്‍ നിറം പകരാന്‍ ഉപയോഗിക്കുന്ന രാസവസ്തുവാണ് റോഡമിന്‍ ബി. ഉത്സവപ്പറമ്പിലെ ചോക്ക് മിഠായിയിലാണ് ഇത് നിറത്തിനായി ഉപയോഗിച്ചിരിക്കുന്നത്.

Published

on

ഉത്സവപറമ്പില്‍ നിന്നും റോഡമിന്‍ ബി കലര്‍ന്ന മിഠായികള്‍ പിടികൂടി. പാലക്കാട് മണപ്പുള്ളിക്കാവില്‍ ഉത്സവ പറമ്പില്‍ നിന്നുമാണ് റോഡമിന്‍ ബി കലര്‍ന്ന മിഠായികള്‍ പിടികൂടിയത്. പാലക്കാട് ജില്ലാ ഭക്ഷ്യസുരക്ഷാ വിഭാഗം നടത്തിയ പരിശോധനയിലാണ് മിഠായികള്‍ കണ്ടെത്തിയത്. ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍ വി ഷണ്മുഖന്റെ നേതൃത്വലായിരുന്നു പരിശോധന.

വസ്ത്രങ്ങളില്‍ നിറം പകരാന്‍ ഉപയോഗിക്കുന്ന രാസവസ്തുവാണ് റോഡമിന്‍ ബി. ഉത്സവപ്പറമ്പിലെ ചോക്ക് മിഠായിയിലാണ് ഇത് നിറത്തിനായി ഉപയോഗിച്ചിരിക്കുന്നത്. റോഡമിന്‍ ബി ശരീരത്തില്‍ ചെന്നാല്‍ കാന്‍സറും കരള്‍ രോഗങ്ങളും ഉണ്ടാകുമെന്ന് പഠനങ്ങള്‍ പറയുന്നു. യു എസ് നാഷണല്‍ ലൈബ്രറി ഓഫ് മെഡിസിന്‍ വെബ്സൈറ്റ് അപകടകാരിയായി വിലയിരുത്തിയ രാസവസ്തുവാണ് റോഡമിന്‍ ബി. ഭക്ഷ്യവസ്തുക്കളില്‍ ഉപയോഗിക്കുന്ന ഫുഡ് കളറന്റാണ് ഇത്. മുളകുപൊടിയിലും മറ്റും വളരെ ചെറിയ അളവില്‍ റോഡിമിന്‍ ബി ഉപയോഗിക്കുന്നതായി കാണപ്പെടാറുണ്ട്.

റോഡമിന്‍ബിയുടെ ദീര്‍ഘകാലത്തെ ഉപയോഗം ശരീരകോശങ്ങള്‍ നശിക്കാന്‍ കാരണമാകും. റോഡിമിന്‍ ശരീരത്തില്‍ പ്രവേശിക്കുന്നതോടെ ഈ രാസവസ്തു കോശങ്ങളില്‍ ഓക്സിഡേറ്റിവ് സ്ട്രെസ് ഉണ്ടാക്കും. പിന്നാലെ കരളിന്റെ പ്രവര്‍ത്തനം താളംതെറ്റുകയും, ക്യാന്‍സറിന് വരെ കാരണമാവുകയും ചെയ്യും. ഒപ്പം, തലച്ചോറിലെ സെറിബെല്ലം കോശങ്ങളിലും ബ്രെയിന്‍ സ്റ്റെമ്മിലും അപോപ്റ്റോസിസിന്റെ വേഗത കൂട്ടുകയും ചെയ്യും.

റോഡമിന്‍ ബിയുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് ഈ അടുത്ത് തമിഴ്‌നാട്ടില്‍ പഞ്ഞിമിഠായി നിരോധിച്ചിരുന്നു. റോഡമിന്‍ ബിയുടെ സാന്നിധ്യത്തിന്റെ പേരില്‍ പോണ്ടിച്ചേരിയിലും പഞ്ഞിമിഠായിയുടെ വില്‍പ്പന നിരോധിക്കാന്‍ ലഫ്റ്റനന്റ് ഗവര്‍ണര് തമിഴിസൈ സൗന്ദര്‍രാജന്‍ മുന്‍പ് ഉത്തരവിട്ടിരുന്നു.

Continue Reading

Health

കുടിശിക 500 കോടി; ജീവൻരക്ഷാ മരുന്നുകൾക്കു ക്ഷാമം

കമ്പനികൾക്കു കഴിഞ്ഞ വർഷത്തെ 200 കോടി രൂപയും ഈ വർഷത്തെ 300 കോടി രൂപയിലേറെയുമാണു നൽകാനുള്ളത്.

Published

on

മരുന്നുകമ്പനികൾക്ക് 500 കോടി രൂപയിലേറെ കുടിശിക വരുത്തിയതിനാൽ സർക്കാർ ആശുപത്രികളിൽ ജീവൻരക്ഷാ മരുന്നുകൾക്കു ക്ഷാമം. കമ്പനികൾക്കു കഴിഞ്ഞ വർഷത്തെ 200 കോടി രൂപയും ഈ വർഷത്തെ 300 കോടി രൂപയിലേറെയുമാണു നൽകാനുള്ളത്. തുകയ്ക്കുവേണ്ടി ആരോഗ്യവകുപ്പു പലവട്ടം ധനവകുപ്പിനെ സമീപിച്ചെങ്കിലും സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി കൈമലർത്തി.

കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ മുഖേനയാണ് ആശുപത്രികൾക്കുള്ള മരുന്നു സംഭരിക്കുന്നത്. 3 ഘട്ടങ്ങളിലായി കമ്പനികൾ നൽകിയ മരുന്നിനു പണം നൽകാനായിട്ടില്ല. അതിനാൽ ഒട്ടേറെ കമ്പനികൾ അവസാനഘട്ട മരുന്നു വിതരണം മരവിപ്പിച്ചു. ധനവകുപ്പ് കനിഞ്ഞില്ലെങ്കിൽ മാർച്ച് വരെ മരുന്നു ക്ഷാമം തുടരും.

പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ മുതൽ മെഡിക്കൽ കോളജ് ആശുപത്രികളിൽ വരെ മരുന്നുക്ഷാമമുണ്ട്.  മെഡിക്കൽ കോളജ് ആശുപത്രികളിലെ അർബുദ ചികിത്സാ വിഭാഗങ്ങളിൽ ആവശ്യമായ മരുന്നുകളുടെ മൂന്നിലൊന്നു മാത്രമേ ലഭ്യമായിട്ടുള്ളൂ. ഹൃദ്രോഗം, പക്ഷാഘാതം എന്നിവയ്ക്കുള്ള മരുന്നുകളും വേണ്ടത്രയില്ല.

പ്രമേഹ രോഗികൾക്കുള്ള ഇൻസുലിനും മെറ്റ്ഫോർമിനും ഗ്ലിമിപ്രൈഡ് ഉൾപ്പെടെ വിവിധയിനം മരുന്നുകളും പല ആശുപത്രികളിലും ലഭ്യമല്ല.

രക്താതിമർദം കുറയ്ക്കാനുള്ള ആംലോ, കൊളസ്ട്രോളിനുള്ള അറ്റോർവസ്റ്റാറ്റിൻ, രക്തം കട്ടപിടിക്കുന്നത് ഒഴിവാക്കാനുള്ള ക്ലോപിഡോഗ്രൽ, ഫംഗൽ ഇൻഫെക്‌ഷൻ മാറ്റാനുള്ള ഫ്ലൂക്കോനാസോൾ, ഇൻഫെക്‌ഷൻ ബാധിതർക്കു നൽകുന്ന ആന്റിബയോട്ടിക്കായ അസിത്രോമൈസിൻ, അസിഡിറ്റി കുറയ്ക്കാനുള്ള പാന്റോപ്രസോൾ എന്നിവ ഉൾപ്പെടെ ഒട്ടേറെ മരുന്നുകൾക്കു ക്ഷാമമുണ്ട്.

ആശുപത്രികൾ തമ്മിലുള്ള മരുന്നു കൈമാറ്റം നിലച്ചതും ക്ഷാമത്തിനു വഴിവച്ചു. 2 വർഷം മുൻപുവരെ എല്ലാ മാസവും ജില്ലാതലത്തിൽ സർക്കാർ ഫാർമസിസ്റ്റുകളുടെ അവലോകന യോഗം നടന്നിരുന്നു. അവിടെ ഓരോ ആശുപത്രിയിലെയും മരുന്നു ലഭ്യത പരിശോധിച്ചു കൂടുതൽ സ്റ്റോക്ക് ഉള്ള ആശുപത്രിയിൽ നിന്നു കുറവുള്ള ആശുപത്രിയിലേക്കു നൽകുന്നതായിരുന്നു പതിവ്. ഈ യോഗം നിർത്തലാക്കിയതോടെ ഇത്തരത്തിലുള്ള മരുന്നു കൈമാറ്റത്തിനുള്ള അവസരം ഇല്ലാതായി.

Continue Reading

Trending