Connect with us

More

രണ്ടേകാല്‍ ലക്ഷം ആളുകള്‍ ക്യാമ്പുകളില്‍; മരണം 171 കടന്നു

Published

on

കോഴിക്കോട്: മഴക്ക് നേരിയ ശമനം ഉണ്ടായെങ്കിലും സംസ്ഥാനത്ത് വെല്ലപ്പൊക്കകെടുതികള്‍ തുടരുന്നു. വെള്ളിയാഴ്ച വരെയുള്ള കണക്കുകള്‍ പ്രകാരം 52856 കുടുംബങ്ങളിലെ രണ്ടുലക്ഷത്തി ഇരുപത്തിമൂവായിരം ആളുകള്‍ 1568 ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

പ്രളയമേഖലയില്‍ ജീവനു വേണ്ടി കേഴുന്നവരെ സൈന്യമിറങ്ങിയിട്ടും ഇതുവരെയും രക്ഷപ്പെടുത്താനായില്ല. പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശൂര്‍ ജില്ലകളില്‍ ഒറ്റപ്പെട്ടുകഴിയുന്നവരെ രക്ഷിക്കാന്‍ കേന്ദ്ര-സംസ്ഥാന സേനാ വിഭാഗങ്ങളും പ്രാദേശിക സന്നദ്ധപ്രവര്‍ത്തകരും ശ്രമം തുടരുകയാണ്. മഴതുടങ്ങിയ ആഗസ്റ്റ് എട്ടു മുതലുള്ള കണക്കനുസരിച്ച് ഇതുവരെ 171 പേര്‍ മരണപ്പെട്ടിട്ടുണ്ടെന്നാണ് ഔദ്യോഗിക കണക്ക്. എന്നാല്‍ മരണ സംഖ്യ 200 കടന്നുവെന്നാണ് അനൗദ്യോഗിക കണക്ക്.

പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശൂര്‍ ജില്ലകളിലാണ് ഏറ്റവും പ്രതിസന്ധി നേരിടുന്നത്. ദുരന്തത്തില്‍ ആയിരക്കണക്കിനാളുകളാണ് ഒറ്റപ്പെട്ടിരിക്കുന്നത്. അതേസമയം സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ ഒറ്റപ്പെട്ടു കഴിയുന്നവരെ രക്ഷപ്പെടുത്താനുള്ള ശ്രമം ഊര്‍ജിതമായി തുടരുകയാണെന്നും പിണറായി വിജയന്‍ പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോഴിക്കോട് ജില്ലയില്‍ മഴക്ക് നേരിയ ശമനം ഉണ്ടായെങ്കിലും കെടുതികള്‍ തുടരുന്നു. ചാലിയാര്‍, പൂനൂര്‍, ഇരുവഴിഞ്ഞി പുഴകള്‍ കരകവിഞ്ഞൊഴുകിതോടെ ജില്ല മുഴുവന്‍ വെള്ളത്തില്‍ മുങ്ങി. കക്കോടി, തണ്ണീര്‍പന്തല്‍, പറമ്പില്‍ബസാര്‍ തുടങ്ങിയ കേന്ദ്രങ്ങളില്‍ നിരവധി കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു. വീടുകളുടെ മുകള്‍നിലയില്‍ അഭയം തേടിയവര്‍ക്കും രക്ഷയില്ലാത്തവിധം വെള്ളത്തിന്റെ നിരപ്പ് ഉയരുകയുണ്ടായി. കക്കോടി പാലത്തിന് സമീപം പൂനൂര്‍പുഴ കരകവിഞ്ഞതോടെ റോഡ് വെള്ളത്തില്‍ മുങ്ങി. ഇതോടെ ബാലുശ്ശേരി റൂട്ടില്‍ വാഹനഗതാഗതം തടസ്സപ്പെട്ടു. ചാലിയാര്‍ കരകവിഞ്ഞതോടെ ഫറോക്ക്, കടലുണ്ടി ഭാഗങ്ങളില്‍ വീടുകളില്‍ വെള്ളം കയറി. ഇവിടെയെല്ലാം ദുരിതാശ്വാസക്യാമ്പുകള്‍ തുറന്നുകഴിഞ്ഞു.

ഇടക്കിടെ തിമര്‍ത്ത് പെയ്യുന്ന മഴ നഗരത്തെ വെളളത്തിലാഴ്ത്തി. മാവൂര്‍റോഡിലെ കടകള്‍ക്ക് മുന്നില്‍ വെള്ളക്കെട്ട് പ്രത്യക്ഷപ്പെട്ടു. വാഹനങ്ങള്‍ വെള്ളത്തിലൂടെയാണ് നീങ്ങുന്നത്. മാവൂര്‍റോഡിലെ കടകളെല്ലാം വെള്ളക്കെട്ട് കാരണം അടച്ചു. മൊഫ്യൂസല്‍ സ്റ്റാന്റും വെള്ളത്തില്‍ മുങ്ങി. സമീപത്തുള്ള വീടുകളെല്ലാം വെള്ളത്തിലാണ്. മാനാഞ്ചിറ നിറഞ്ഞുകവിയുന്ന അവസ്ഥയാണ്. ഇതുകാരണം ടൗണ്‍ഹാള്‍ റോഡില്‍ വെള്ളക്കെട്ട് പ്രത്യക്ഷപ്പെട്ടു. നഗരപരിധിയില്‍ കോട്ടൂളി, പറയഞ്ചേരി, പൊറ്റമ്മല്‍, പാലാഴി എന്നിവിടങ്ങളിലെല്ലാം വെള്ളം കയറി. വലിയങ്ങാടിയിലും പുതിയങ്ങാടിയിലും കെട്ടിടം തകര്‍ന്നുവീണു. ആളപായമില്ല.
മാങ്കാവ് ഭാഗത്തും വെള്ളപ്പൊക്കം രൂക്ഷമായിരുന്നുവെങ്കിലും ഇന്നലെ വെള്ളം ഇറങ്ങിതുടങ്ങി. മാങ്കാവ് ശ്മശാനത്തിന് സമീപം 40 വീടുകളില്‍ വെള്ളം കയറിയിരുന്നു. നിരവധി കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. മാവൂര്‍, വാഴക്കാട്, ഊര്‍ക്കടവ് ഭാഗങ്ങളില്‍ നൂറ്കണക്കിന് വീടുകള്‍ വെള്ളത്തിലായി. ചാലിയാര്‍ കരകവിഞ്ഞതാണ് വെള്ളപ്പൊക്കത്തിന് കാരണം. ദുരിതാശ്വാസക്യാമ്പുകളിലേക്ക് ആളുകളെ മാറ്റി. വെള്ളം കയറുന്നതിനൊപ്പം ഒഴുക്ക് ശക്തമായതും പ്രതിസന്ധി സൃഷ്ടിക്കുകയുണ്ടായി. ഇന്നലെ താരതമ്യേന മഴ കുറഞ്ഞത് ആശ്വാസമായി.

ചേവരമ്പലം ഹരിതനഗറില്‍ നിരവധി കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു. കല്ലുത്താന്‍കടവ് കോളനിക്കാരെയും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. ബേബി മെമ്മോറിയല്‍ ആസ്പത്രി കോമ്പൗണ്ടിലും വെള്ളം കയറി. ഒളവണ്ണയിലും നല്ലളം ബസാറിലും അരീക്കാട് ഭാഗത്തും താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. പുത്തൂര്‍മഠം സ്‌കൂളില്‍ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. കനോലികനാലും കല്ലായിപുഴയും ചാലിയാറും കരകവിഞ്ഞൊഴുകുകയാണ്. കോട്ടൂളി ഭാഗത്ത് തോണിയിലാണ് ആളുകളെ സുരക്ഷാകേന്ദ്രങ്ങളിലേക്ക് മാറ്റിയത്.കക്കോടി, ബാലുശ്ശേരി, മാവൂര്‍ ഭാഗങ്ങളില്‍ ഗതാഗതം തടസ്സപ്പെട്ടു. പാലാഴിയില്‍ ഇന്നലെ വെള്ളക്കെട്ട് കുറഞ്ഞെങ്കിലും ദുരിതം അവസാനിച്ചിട്ടില്ല.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Education

കീം 2024 : ഏപ്രിൽ 17 വരെ അപേക്ഷിക്കാം

വിശദാംശങ്ങളടങ്ങിയ പ്രോസ്പെക്റ്റസ് www.cee.kerala.gov.in ൽ ലഭ്യമാണ്.

Published

on

കേരള എഞ്ചിനീയറിംഗ്/ആർക്കിടെക്‌ചർ/ഫാർമസി/മെഡിക്കൽ/ മെഡിക്കൽ അനുബന്ധ മേഖലകളിലെ ബിരുദ കോഴ്സുകളുടെ പ്രവേശനത്തിന് (KEAM 2024) അപേക്ഷാ സമർപ്പണം ആരംഭിച്ചു. എല്ലാ കോഴ്സുകൾക്കും ഒറ്റ അപേക്ഷ മതി.
അപേക്ഷയുടെയോ രേഖകളുടെയോ പകർപ്പ് പ്രവേശന കാര്യാലയത്തിലേയ്ക്ക് അയക്കേണ്ടതില്ല. വിശദാംശങ്ങളടങ്ങിയ പ്രോസ്പെക്റ്റസ് www.cee.kerala.gov.in ൽ ലഭ്യമാണ്.

കോഴ്സുകൾ

മെഡിക്കൽ : എം.ബി.ബി.എസ് , ബി.ഡി.എസ്, ബി.എച്ച്. എം.എസ് ഹോമിയോ) ,ബി.എ.എം എസ് (ആയുർവേദ ), ബി.എസ്.എം എസ് ‘.(സിദ്ധ), ബി.യു.എം.എസ് (യുനാനി) ) ,
മെഡിക്കൽ അനുബന്ധം : ബി.എസ് സി (ഓണേഴ്സ് ) അഗ്രികൾച്ചർ, ബി.എസ് സി (ഓണേഴ്സ് ) ഫോറസ്ട്രി, ബി.എസ് സി (ഓണേഴ്സ് ) കോ- ഓപ്പറേഷൻ & ബാങ്കിംഗ്, ബി.എസ് സി (ഓണേഴ്സ് ) ക്ലൈമറ്റ് ചേഞ്ച് & എൻവിയോൺമെൻ്റൽ സയൻസ്, ബി.ടെക് ബയോടെക്നോളജി (കാർഷിക സർവ്വകലാശാലയിൽ),
ബി.വി.എസ് സി & എ.എച്ച് (വെറ്ററിനറി ) , ബി.എഫ്.എസ് സി (ഫിഷറീസ് ) ,
എൻജിനിയറിങ് : എ.പി.ജെ അബ്ദുൽ കലാം ടെക്നോളജിക്കൽ യൂണിവേഴ്സിറ്റി,
കേരള കാർഷിക,വെറ്റിനറി & ആനിമൽ സയൻസസ്,
ഫിഷറീസ് & ഓഷ്യൻ സ്റ്റഡീസ് സർവ്വകലാശാലകളിലെ ബി.ടെക് പ്രോഗ്രാമുകൾ ,
ബി.ആർക്ക് (ആർക്കിടെക്ചർ),
ബി.ഫാം (ഫാർമസി)

പരീക്ഷ എഞ്ചിനീയറിംഗ്/ഫാർമസിക്ക് മാത്രം

എൻജിനീയറിങ്,ഫാർമസി പ്രവേശനങ്ങൾക്ക് മാത്രമേ പ്രവേശന പരീക്ഷാ കമ്മീഷണർ പരീക്ഷ നടത്തുകയുള്ളൂ.
മെഡിക്കൽ,മെഡിക്കൽ അനുബന്ധ കോഴ്സുകളുടെ പ്രവേശനം നീറ്റ് യു.ജി 2024 സ്കോറടിസ്ഥാനത്തിലാണ്. ആർക്കിടെക്ച്ചർ പ്രവേശനം നാറ്റാ (NATA) സ്കോറും യോഗ്യതാ പരീക്ഷയുടെ മാർക്കും തുല്യാനുപാതത്തിൽ പരിഗണിച്ചാണ് . എങ്കിലും കേരളത്തിലെ പ്രവേശനത്തിന് പരിഗണിക്കപ്പെടണമെങ്കിൽ എല്ലാ സ്ട്രീമുകാരും ‘കീം’ അപേക്ഷ സമർപ്പിക്കേണ്ടതുണ്ട്.അപേക്ഷയിൽ പരിഗണിക്കപ്പെടേണ്ട സ്ട്രീമുകൾ വ്യക്തമാക്ക ണം.എഞ്ചിനീയറിംഗിലെ ബ്രാഞ്ചുകൾ, മെഡിക്കൽ, മെഡിക്കൽ അനു ബന്ധ മേഖലകളിലെ വിവിധ പ്രോഗ്രാമുകൾ എന്നിവ അപേക്ഷിക്കുമ്പോൾ തിരഞ്ഞെടുക്കേണ്ടതില്ല.

ഓൺലൈൻ പരീക്ഷ

കമ്പ്യൂട്ടർ അധിഷ്ഠിത ഓൺലൈൻ രീതിയിലാണ് ഇത്തവണ പരീക്ഷ .ജൂൺ 1 മുതൽ 9 വരെയാണ് പരീക്ഷ. ജൂൺ 4 ന് പരീക്ഷയില്ല. ജൂൺ 8,9 റിസർവ് ദിനങ്ങളാണ്. മെയ് 20 മുതൽ അഡ്മിറ്റ് കാർഡ് ലഭ്യമാകും.കേരളത്തിൽ എല്ലാ ജില്ലകളിലും ന്യൂഡൽഹി, മുംബൈ, ദുബൈ എന്നിവിടങ്ങളിലും പരീക്ഷയെഴുതാം
150 ചോദ്യങ്ങളടങ്ങിയ മൂന്ന് മണിക്കൂർ പരീക്ഷ. ഒബ്ജക്റ്റീവ് ടൈപ്പ് മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങൾ .
മാത്തമാറ്റികസിൽ 75, ഫിസിക്സിൽ 45,കെമിസ്ട്രിയിൽ 30 വീതം ചോദ്യങ്ങൾ. ശരിയുത്തരത്തിന് 4 മാർക്ക്, ഉത്തരം തെറ്റിയാൽ ഒരു മാർക്ക് നഷ്ടപ്പെടും .
ഫിസിക്സ്,കെമിസ്ട്രി, ‘ പേപ്പറുകളിൽ ലഭിക്കുന്ന സ്കോറാണ് ഫാർമസി കോഴ്സ് (ബി.ഫാം) പ്രവേശനത്തിനു പരിഗണിക്കുക.
ഫാർമസിക്ക് മാത്രമായി അപേക്ഷിക്കുന്നവർ 75 ചോദ്യങ്ങളടങ്ങിയ ഒന്നരമണിക്കൂർ പരീക്ഷയെഴുതിയാൽ മതി.
ഓരോ സെഷനിലും
വ്യത്യസ്ത ചോദ്യപേപ്പർ ഉപയോഗിക്കുന്നതിനാൽ നോർമലൈസേഷൻ തത്ത്വം നടപ്പാക്കിയായിരിക്കും സ്കോർ കണക്കാക്കുക.
പ്ലസ് ടുവിൽ ഫിസിക്സ്,കെമിസ്ട്രി മാത്തമാറ്റിക്സ് വിഷയങ്ങളിൽ ലഭിച്ച മാർക്കിനും പ്രവേശന പരീക്ഷയിൽ ലഭിച്ച
മാർക്കിനും തുല്യ പരിഗണന നൽകിയാണ് എഞ്ചിനീയറിംഗ് റാങ്ക് പട്ടിക തയ്യാറാക്കുക.

യോഗ്യത

അപേക്ഷകന് 2024 ഡിസംബർ 31 ന് 17 വയസ് തികഞ്ഞിരിക്കണം. ഉയർന്ന പ്രായ പരിധിയില്ല .
മെഡിക്കൽ,മെഡിക്കൽ അനുബന്ധ
കോഴ്സുകളുടെ പ്രവേശനത്തിന് ഫിസിക്സ്,കെമിസ്ട്രി,ബയോളജി എന്നിവയിൽ മൊത്തം 50 ശതമാനം മാർക്കോടെ പ്ലസ് ടു
ജയിച്ചിരിയ്ക്കണം
എന്നതാണ് പൊതുവായ യോഗ്യത .
വിവിധ കോഴ്സുകൾക്കനുസരിച്ചുള്ള അധിക യോഗ്യതകൾ പ്രോസ്പെക്ടസിൽ വിശദമാക്കിയിട്ടുണ്ട്.
എൻജിനീയറിംഗ് പ്രവേശനത്തിന് മാത്തമാറ്റിക്സ്,ഫിസിക്സ്,കെമിസ്ട്രി എന്നിവയ്ക്ക് മൊത്തം 45 ശതമാനം മാർക്ക് വാങ്ങി പ്ലസ് ടു ജയിച്ചിരിയ്ക്കണം.
പ്ലസ് ടുവിൽ കെമിസ്ട്രി പഠിച്ചില്ലെങ്കിൽ കമ്പ്യൂട്ടർ സയൻസും ഇവ രണ്ടും പഠിച്ചില്ലെങ്കിൽ ബയോടെക്നോളജിയും ഇവ മൂന്നും പഠിച്ചിട്ടില്ലെങ്കിൽ ബയോളജിയും മൂന്നാം വിഷയമായി പരിഗണിക്കും.
ബി.ഫാം പ്രവേശനത്തിന് ഇംഗ്ലീഷ്,ഫിസിക്സ്,കെമിസ്ട്രി,മാത്തമാറ്റിക്സ് /ബയോളജി പഠിച്ച് പ്ലസ് ടു ജയിച്ചിരിയ്ക്കണം. ബി.ആർക്ക് പ്രവേശനത്തിന് മാത്തമാറ്റിക്സ്, ഫിസിക്സ്,കെമിസ്ട്രി എന്നിവയ്ക്ക് മൊത്തം 50 ശതമാനം മാർക്കോടെ പ്ലസ്ടു ജയിച്ചിരിയ്ക്കണം. മാത്തമാറ്റിക്സ് ഉൾപ്പെട്ട മൂന്ന് വർഷ ഡിപ്ലോമയിൽ മൊത്തം 50 ശതമാനം മാർക്ക് നേടിയാലും മതി.

അപേക്ഷ

www.cee.kerala.gov.in വഴി ഏപ്രിൽ 17 വൈകുന്നേരം 5.00 മണിവരെ അപേക്ഷ സമർപ്പിക്കാം.
രജിസ്ട്രേഷൻ, അപേക്ഷ പൂരിപ്പിക്കൽ,ഫീസ് അടയ്ക്കൽ, ഇമേജ് /
സർട്ടിഫിക്കറ്റ് അപ്‌ലോഡിംഗ്, അക്നോളഡ്ജ്മെൻറ് പ്രിൻറിംഗ് എന്നിവയാണ് അപേക്ഷയുടെ വിവിധ ഘട്ടങ്ങൾ. അപേക്ഷയിൽ നൽകുന്ന മൊബൈൽ നമ്പറും ഇ മെയിൽ ഐഡിയും വിദ്യാർത്ഥിയുടെയോ രക്ഷിതാക്കളുടെയോ ആയിരിക്കണം.
അപേക്ഷാ ഫീസ് ഓൺലൈനായാണ് അടക്കേണ്ടത് .
എഞ്ചിനീയറിംഗും ഫാർമസിയും ചേർത്തോ ഒറ്റയായോ 875 രൂപ, ആർക്കിടെക്ചർ,മെഡിക്കൽ & അലൈഡ് എന്നിവ ചേർത്തോ ഒറ്റയായോ 625 രൂപ, എല്ലാ കോഴ്സുകളും ചേർത്ത് 1125 രൂപ.
പട്ടികജാതി വിഭാഗക്കാർക്ക് ഇത് യഥാക്രമം 375, 250,500 രൂപ മതി. പട്ടികവർഗ വിഭാഗക്കാർക്ക് ഫീസില്ല.
ദുബായിയിൽ പരീക്ഷയെഴുതാൻ 15000 രൂപ അധികമായി അടക്കേണ്ടി വരും.

നൽകേണ്ട രേഖകൾ

അപേക്ഷകൻ്റെ പാസ്പോർട്ട് സൈസ് ഫോട്ടോ,ഒപ്പ് (jpg/jpeg ഫോർമാറ്റിൽ),
എസ്.എസ്.എൽ.സി/തത്തുല്യ സർട്ടിഫിക്കറ്റ്, ജനനതീയതി, നേറ്റിവിറ്റി എന്നിവ തെളിയിക്കുന്നതിനുള്ള രേഖകൾ
എന്നിവ നിർബന്ധമായും അപേക്ഷയോടൊപ്പം അപ് ലോഡ് ചെയ്യണം.
എന്നാൽ സംവരണമുൾപ്പടെ
വിവിധ യോഗ്യതകൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, മറ്റ് അനുബന്ധ രേഖകൾ എന്നിവ അപ്ലോഡ് ചെയ്യുന്നതിന് ഏപ്രിൽ 24 വൈകുന്നേരം 5:00 മണിവരെ അവസരമുണ്ട്. സംവരണത്തിന് യോഗ്യരല്ലാത്തവരും ഫീസാനുകൂല്യം, സ്കോളർഷിപ്പ് എന്നിവ ലഭിക്കുന്നതിനായി വരുമാന സർട്ടിഫിക്കറ്റ് നൽകണം.അപേക്ഷയിൽ /രേഖകളിൽ വല്ല ന്യൂനതകളുണ്ടോ എന്നറിയാനായി
ഇടയ്ക്കിടെ കാൻഡിഡേറ്റ് പോർട്ടൽ / ഹോം പേജ് സന്ദർശിക്കേണ്ടതാണ്.

Continue Reading

india

മൊബൈൽ റീചാർജിങ് നിരക്ക് വർധിപ്പിച്ചേക്കും

എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മൊബൈൽ റീ ചാർജിങ് നിരക്ക് വർധിക്കുമെന്ന് റിപ്പോർട്ടുകൾ. എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
15 മുതൽ 17 ശതമാനം വരെയായിരിക്കും വർധന. 2027 സാമ്പത്തിക വർഷത്തോടെ എയർടെൽ എആർപിയു (ഓരോ ഉപയോക്താവിൽ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം) 208 രൂപയിൽ നിന്ന് 286 രൂപയായി ഉയർത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഏപ്രിൽ 19 നും ജൂൺ 4 നും ഇടയിൽ ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.
നിരക്ക് ഉയർത്തുന്നതോടെ അടുത്ത മൂന്ന് വർഷത്തിൽ എയർടെല്ലിന്റെ വരുമാനം ഇരട്ടി വർധിക്കുമെന്നും പറയുന്നു. അതേസമയം, ചെലവിൽ ​ഗണ്യമായ കുറവും വരും. അതുകൊണ്ടുതന്നെ, ഭാരതി എയർടെല്ലിൻ്റെ വരുമാനം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വ്യവസായ ശരാശരിയുടെ ഇരട്ടിയായി വളരുമെന്ന് അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നു. 2024-26 കാലയളവിൽ ഭാരതി എയർടെല്ലിൻ്റെ മൂലധനച്ചെലവ് 75,000 കോടി രൂപയായിരിക്കും. കൂടാതെ 5G വരുന്നതോടെ ചെലവ് വീണ്ടും കുറയുമെന്നും വിദ​ഗ്ധർ പറയുന്നു. എയർടെൽ നിരക്ക് ഉയർത്തുന്നതോടെ ജിയോ അടക്കമുള്ള മറ്റു കമ്പനികളും നിരക്ക് ഉയർത്തും.
വോഡഫോൺ ഐഡിയയുടെയും ബിഎസ്എൻഎല്ലിൻ്റെയും തകർച്ചക്കിടയിലും കഴിഞ്ഞ അഞ്ച് വർഷമായി ജിയോയും എയർടെല്ലും എങ്ങനെയാണ് വിപണി വിഹിതം വർധിപ്പിക്കുന്നതെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.ഈ കാലയളവിൽ വിപണി വിഹിതം 21.6 ശതമാനത്തിൽ നിന്ന് 39.7 ശതമാനമായി ഉയർത്തിയ ജിയോയാണ് ഏറ്റവും വലിയ ഗുണഭോക്താവ് .

Continue Reading

Film

‘പിവിആർ സിനിമാസിനെ ബഹിഷ്ക്കരിക്കും’; മലയാള സിനിമ പ്രദർശിപ്പിക്കില്ലെന്ന നിലപാടിനെതിരെ ഫെഫ്ക

ഇന്ത്യയിലെ മുഴുവൻ സ്ക്രീനുകളിലെയും മലയാള സിനിമകളുടെ ബുക്കിങ്ങാണ് പിവിആർ ഏപ്രിൽ 11-ന് ബഹിഷ്കരിച്ചത്

Published

on

പിവിആർ– മലയാള സിനിമ തർക്കം പുതിയ തലത്തിലേക്ക്. പ്രദർശനം നിർത്തിയതിനെ തുടർന്നുണ്ടായ നഷ്ടം നികത്താതെ മലയാള സിനിമകൾ ഇനി പിവിആർ തിയറ്ററുകളിൽ പ്രദർശിപ്പിക്കില്ലെന്നു ഫെഫ്ക അറിയിച്ചു. വിർച്വൽ പ്രിന്റ് ഫീ (വിപിഎഫ്) വിഷയത്തിൽ പിവിആറും പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായുള്ള ചർച്ചകൾ നടക്കുന്നതിനിടെ ഏകപക്ഷീയമായി രാജ്യത്താകെയുള്ള പിവിആർ സ്ക്രീനുകളിൽ മലയാള സിനിമകൾ ബഹിഷ്കരിച്ചെന്നു ഫെഫ്ക ജനറൽ സെക്രട്ടറി ബി.ഉണ്ണികൃഷ്ണൻ പറഞ്ഞു.

ഇന്ത്യയിലെ മുഴുവൻ സ്ക്രീനുകളിലെയും മലയാള സിനിമകളുടെ ബുക്കിങ്ങാണ് പിവിആർ ഏപ്രിൽ 11-ന് ബഹിഷ്കരിച്ചത്. ഡിജിറ്റൽ കണ്ടന്റ് പ്രൊജക്‌ഷനെ തുടർന്നുള്ള തർക്കവുമായി ബന്ധപ്പെട്ടായിരുന്നു തീരുമാനം. 11-ന് റിലീസിനൊരുങ്ങിയ മൂന്നിലധികം മലയാള സിനിമകളുടെ പിവിആറിലെ ഷോകളാണ് ഇതോടെ മുടങ്ങിയത്. കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലൊന്നും മലയാള സിനിമകളുടെ പ്രദർശനം പിവിആർ് ഇപ്പോൾ നടത്തുന്നില്ല.

ഉണ്ണികൃഷ്ണനെ കൂടാതെ സിബി മലയിൽ, രൺജി പണിക്കർ, സോഹൻ സീനുലാൽ, നിലവിൽ തിയറ്ററുകളിൽ പ്രദർശിപ്പിക്കുന്ന സിനിമകളെ പ്രതിനിധീകരിച്ച് ബ്ലെസി, വിനീത് ശ്രീനിവാസൻ, വിശാഖ് സുബ്രഹ്മണ്യം, അൻവർ റഷീദ്, സൗബിൻ ഷാഹിർ, ജിത്തു മാധവന്‍ തുടങ്ങിയവർ ചേർന്നാണു തീരുമാനങ്ങള്‍ പ്രഖ്യാപിച്ചത്. മുൻകൂറായി വിപിഎഫ് തുക അടച്ചിട്ടുപോലും ആടുജീവിതത്തിന്റെ പ്രദർശനം നിർത്തുന്നതു ഫോൺ വഴി പോലും അറിയിച്ചില്ലെന്നു ബ്ലെസി പറഞ്ഞു. മറ്റു സംസ്ഥാനങ്ങളിലെങ്കിലും പ്രദർശിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും അംഗീകരിച്ചില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Continue Reading

Trending