പാല: അറുപത്തിയൊന്നാമത് സംസ്ഥാന സ്‌കൂള്‍ കായിക മേളയിലെ ആദ്യ സ്വര്‍ണം പാലക്കാടിന്. സീനിയര്‍ ബോയ്‌സിന്റെ അയ്യായിരം മീറ്ററില്‍ പാലക്കാട് പി.എന്‍. എച്.എസ്.എസ് പറലി സ്‌കൂളിലെ അജിതാണ് സ്വര്‍ണ്ണം നേടിയത്. കോതമംഗലം മാര്‍ബേസില്‍ സ്‌കൂളിലെ ആദര്‍ശ് ഗോപിക്കാണ് വെള്ളി. അജിത് 1500 മീറ്ററിലും മത്സരിക്കുന്നുണ്ട്. രണ്ടാം സ്വര്‍ണ്ണം എറണാംകുളം നേടി. സീനിയര്‍ പെണ്‍കുട്ടികളുടെ മുവ്വായിരം മീറ്ററിലാണ് കോതമംഗലം മാര്‍ബോസിലിലെ അനുമോള്‍ തമ്പി സ്വര്‍ണ്ണം നേടിയത്. ജൂനിയര്‍ ആണ്‍കുട്ടികളുടെ 3000 മീറ്ററിലാണ് തിരുവനന്തപുരം സായിയിലെ സല്‍മാന്‍ സ്വര്‍ണ്ണം നേടിയത്. മേളയുടെ ഉദ്ഘാടനം വൈകുന്നേരം മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിക്കും.