Connect with us

columns

വഴിയില്‍ ഭയക്കുന്ന പിണറായി സര്‍ക്കാര്‍-റിയാസ് പുലിക്കണ്ണി

പലപ്പോഴായി കേരളത്തില്‍ രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ച ഒട്ടനവധി സംഭവങ്ങള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്, അപ്പോഴെല്ലാം പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രതിഷേധങ്ങളും പ്രകടനങ്ങളും ഭരിക്കുന്ന പാര്‍ട്ടികളെ പ്രതിസന്ധിയിലാക്കുകയും പ്രതിക്കൂട്ടില്‍ പ്രതിഷ്ഠിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ അവയോടെല്ലാം ജനാധിപത്യ രീതിയില്‍ പെരുമാറാനും പ്രതികരിക്കാനുമാണ് അതത് കാലത്തെ സര്‍ക്കാരുകള്‍ സന്നദ്ധമായത്. പൊതുജനാഭിപ്രായം അംഗീകരിക്കലും അനുസരിക്കലും ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാറിന്റെ ധാര്‍മിക ഉത്തരവാദിത്വമാണെന്ന ബോധമാണതിന്ന് അവരെ പ്രാപ്തരാക്കിയതും പ്രേരിപ്പിച്ചതും. മാത്രമല്ല പ്രതിപക്ഷ സ്വരങ്ങളോട് നീരസം പ്രകടിപ്പിക്കുമ്പോഴും പ്രതികരിക്കാനാകാത്ത വിധം അവരെ അടിച്ചമര്‍ത്തലും അടിച്ചൊതുക്കലും ജനകീയ സര്‍ക്കാരിന് യോചിച്ചതല്ലന്ന തിരിച്ചറിവും.

Published

on

പലപ്പോഴായി കേരളത്തില്‍ രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ച ഒട്ടനവധി സംഭവങ്ങള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്, അപ്പോഴെല്ലാം പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രതിഷേധങ്ങളും പ്രകടനങ്ങളും ഭരിക്കുന്ന പാര്‍ട്ടികളെ പ്രതിസന്ധിയിലാക്കുകയും പ്രതിക്കൂട്ടില്‍ പ്രതിഷ്ഠിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ അവയോടെല്ലാം ജനാധിപത്യ രീതിയില്‍ പെരുമാറാനും പ്രതികരിക്കാനുമാണ് അതത് കാലത്തെ സര്‍ക്കാരുകള്‍ സന്നദ്ധമായത്. പൊതുജനാഭിപ്രായം അംഗീകരിക്കലും അനുസരിക്കലും ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാറിന്റെ ധാര്‍മിക ഉത്തരവാദിത്വമാണെന്ന ബോധമാണതിന്ന് അവരെ പ്രാപ്തരാക്കിയതും പ്രേരിപ്പിച്ചതും. മാത്രമല്ല പ്രതിപക്ഷ സ്വരങ്ങളോട് നീരസം പ്രകടിപ്പിക്കുമ്പോഴും പ്രതികരിക്കാനാകാത്ത വിധം അവരെ അടിച്ചമര്‍ത്തലും അടിച്ചൊതുക്കലും ജനകീയ സര്‍ക്കാരിന് യോചിച്ചതല്ലന്ന തിരിച്ചറിവും.

പക്ഷെ കേരളത്തിലെ വര്‍ത്തമാന കാല സംഭവങ്ങള്‍ സൂചിപ്പിക്കുന്നത് മറ്റൊന്നാണ്. രാഷ്ട്രീയ പ്രേരിതമായി ഉയരുന്ന ആരോപണങ്ങളെ പോലും രാഷ്ട്രീയമായി നേരിടുന്നതിന്നു പകരം തുടര്‍ച്ചയായി ഭരണം കയ്യാളുന്നതിന്റെ ഹുങ്കില്‍ നിയമപാലകരെ ഉപയോഗിച്ച് പ്രതിരോധിക്കുന്നതും നിലംപരിശാക്കുന്നതുമാണ് നാം നിരന്തരം കാണുന്നത്. തീര്‍ത്തും അശുഭകരമായ അന്തരീക്ഷത്തിലേക്കാണ് കാര്യങ്ങളുടെ പോക്ക്. എതിര്‍ ശബ്ദങ്ങളെ മുഴുവന്‍ അടച്ചാക്ഷേപിച്ചും അടിച്ചൊതുക്കിയും പിണറായി സര്‍ക്കാര്‍ നടത്തി ക്കൊണ്ടിരിക്കുന്ന ജനവിരുദ്ധ നിലപാടുകള്‍ കേന്ദ്രം ഭരിക്കുന്ന സംഘ പരിവാര്‍ രാഷ്ട്രീയത്തിന്റെ സേച്ഛാധിപത്യ സ്വഭാവത്തിന് സമാനമാണ്.

സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ് ഉന്നയിച്ച ആരോപണങ്ങള്‍ക്ക് പിന്നാലെയാണ് മുന്‍ മാധ്യമ പ്രവര്‍ത്തകനും ഇപ്പോള്‍ റിയല്‍ എസ്‌റ്റേറ്റ് ബിസിനസുകാരനുമായ ഷാജ് കിരണും എ.ഡി.ജി.പി.എം ആര്‍ അജിത് കുമാറും തമ്മില്‍ 19 തവണ ഫോണില്‍ വിളിച്ചതും വാട്‌സാപ് സന്ദേശങ്ങള്‍ കൈമാറിയതും അതിലൂടെ ബിലീവേഴ്‌സ് ചര്‍ച്ച് മുഖേന മുഖ്യമന്ത്രിയും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരിയും അമേരിക്കയിലേക്ക് പണം എത്തിച്ചെന്ന ഗുരുതര ആരോപണം ഓഡിയോ വഴി പുറത്തുവന്നതും.എന്നാല്‍ ഗുരുതരമായ ഈ ആരോപണങ്ങള്‍ക്ക് കൃത്യമായ മറുപടി നല്‍കാനാകാതെ ഒളിച്ചോടുന്ന സമീപനമാണ് പാര്‍ട്ടി സെക്രട്ടറിയും മുഖ്യമന്ത്രി പിണറായി വിജയനും നടത്തിയത്. സത്യത്തില്‍ സ്വപ്‌നയുടേയും ഷാജ് കിരണിന്റേയും ഈ വെളിപ്പെടുത്തലുകള്‍ മുഖ്യമന്ത്രിയേയും കോടിയേരിയേയും മാത്രമല്ല പ്രതിസന്ധിയിലാക്കിയത് മറിച്ച് സി.പി.എമ്മിനേയും സംസ്ഥാന സര്‍ക്കാറിനേയും ഒരു പോലെ വെട്ടിലാക്കിയെന്നു വേണം കരുതാന്‍. അല്ലെങ്കില്‍ പിന്നെന്തിനാണ് പിന്നീടുള്ള മണിക്കൂറുകളില്‍ യുദ്ധസമാനമായ അന്തരീക്ഷം സൃഷ്ടിച്ച് മുമ്പൊന്നും കണ്ടിട്ടില്ലാത്ത രീതിയില്‍ വന്‍ സുരക്ഷ കവചങ്ങളുടെ അകമ്പടിയോടെ മുഖ്യമന്ത്രി പൊതുപരിപാടികളില്‍ പങ്കെടുക്കുന്നതും പതിവിന്നു വിപരീതമായി ദ്രുതഗതിയില്‍ പിരിഞ്ഞു പോകുന്നതും.

മാത്രമല്ല ജനങ്ങളെ സേവിക്കുന്ന ഒരു മുഖ്യമന്ത്രി അതുവരെയില്ലാത്ത തോതില്‍ സുരക്ഷാ സംവിധാനങ്ങള്‍ ക്രമീകരിച്ച് ഏക ചക്രാധിപതിയെ പോലെ രണ്ടര കിലോമീറ്റര്‍ ചുറ്റളവില്‍ പോലീസിനെ വിന്യസിച്ചും നാല് കറുത്ത ഇന്നോവകളുടെയും മിനി സ്‌കോഡിന്റേയും ബോംബ് സ്‌കോഡിന്റേയും ആംബുലന്‍സിന്റേയും അകമ്പടി സേവിച്ചും നൂറ്റി ഇരുപത്തിയഞ്ചില്‍പരം വരുന്ന പൊലീസ് വലയങ്ങള്‍ ഒരുക്കിയും സഞ്ചരിക്കുന്നത് കേരളീയ പൊതു സമാജത്തിന് പരിചിതമില്ലാത്ത കാഴ്ചയാണ്. മുഖ്യമന്ത്രിയുടെ തന്നെ ഭാഷ കടമെടുത്താല്‍ മടിയില്‍ കനമുള്ളവനെ വഴിയില്‍ ഭയക്കേണ്ടതുള്ളൂ. അങ്ങനെയെങ്കില്‍ അസാധാരണമായി ഒന്നും അരങ്ങേറാത്ത സമാധാനപൂര്‍ണമായ കോട്ടയം നഗരത്തില്‍ സാധാരണക്കാരേയും സ്ത്രീകളേയും കുട്ടികളേയും ബന്ദികളാക്കി വിരട്ടിയും കറുപ്പ് നിറത്തിലുള്ള മാസ്‌കും ഡ്രസും വിലക്കിയും ഭീകരാന്തരീക്ഷം സൃഷ്ടിച്ച നിയമപാലകര്‍ ആരുടെ നിര്‍ദേശമനുസരിച്ചാണ് പ്രവര്‍ത്തിച്ചതെന്ന് ആഭ്യന്തര മന്ത്രിയും കൂടിയായ മുഖ്യമന്ത്രി തന്നെ ഉത്തരം നല്‍കേണ്ടതുണ്ട്.

എന്തു തന്നെയായാലും മേല്‍ പരാമര്‍ശിക്കപ്പെട്ട സംഭവങ്ങളില്‍ നിന്നും ഒരു കാര്യം വ്യക്തമാണ്, സ്വര്‍ണ്ണക്കടത്ത് പ്രതി സ്വപ്‌ന സുരേഷിന്റേയും ബിസിനസ് ദല്ലാള്‍ ഷാജ് കിരണിന്റെയും ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് പറയാന്‍ നിര്‍വാഹമില്ല. കൂടാതെ പുറത്തുവന്ന കാര്യങ്ങള്‍ വസ്തുതകളാണെന്നു തെളിഞ്ഞാല്‍ പൊതുജന മദ്ധ്യേ തലയില്‍ മുണ്ടിട്ടു നടക്കേണ്ട ജാള്യത താങ്ങാവുന്നതിലും അപ്പുറമാണെന്ന തിരിച്ചറിവ് പാര്‍ട്ടി സെക്രട്ടറിയുടേയും മുഖ്യമന്ത്രിയുടേയും നിലവിലെ സമനില തെറ്റിയ അസ്വാഭാവിക നിയമനടപടികളില്‍ നിന്ന് ബോധ്യപ്പെടുന്നുമുണ്ട്. എന്നാല്‍ കേരളീയ രാഷ്ട്രീയ ചരിത്രത്തില്‍ ഒരു മുഖ്യമന്ത്രിയും ഇന്നേവരെ നേരിടാത്ത ഗുരുതരമായ ആരോപണങ്ങളില്‍ മുഖ്യമന്ത്രി പ്രതി ചേര്‍ക്കപ്പെട്ടിട്ടും പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രതിഷേധങ്ങള്‍ പരിഗണിച്ചോ ധാര്‍മിക ഉത്തരവാദിത്തം മുഖവിലക്കെടുത്തോ രാജിവെക്കാന്‍ പിണറായി വിജയന്‍ സന്നദ്ധമാകുന്നില്ല എന്നു മാത്രമല്ല സര്‍വ സുരക്ഷ സന്നാഹങ്ങളും ഒരുക്കി ജനരോഷം മാനിക്കാതെ ഏകാധിപതിയായി നിരത്തിലൂടെ വിലസുകയുമാണ്. ഈ ഗര്‍വും ധാര്‍ഷ്ഠ്യവും സംസ്ഥാനം ഭരിക്കുന്ന ഒരു മുഖ്യമന്ത്രിക്ക് യോചിച്ചതല്ല.

വിശിഷ്യാ തൊഴിലാളികളെ പ്രതിനിധീകരിക്കുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാവിന്, കേരളത്തിലെ കഴിഞ്ഞ കാല രാഷ്ട്രീയ കീഴ് വഴക്കങ്ങളും ചരിത്രങ്ങളും അതാണ് നമ്മെ ഓര്‍മപ്പെടുത്തുന്നത്, ആറ് പതിറ്റാണ്ടുകാലം കേരള രാഷ്ട്രീയത്തില്‍ നിറഞ്ഞുനിന്നിട്ടും മുഖ്യമന്ത്രി പദം രാജിവെച്ച് പോകേണ്ടി വന്നപ്പോള്‍ അനന്തപുരിയില്‍നിന്ന് ആനവണ്ടിയില്‍ പുസ്തക കെട്ടുകളുമായി പുതുക്കാട്ടെ മണ്ണില്‍ വന്നിറങ്ങിയമുന്‍ മുഖ്യമന്ത്രി ചേലാട്ട് അച്യുതമേനോനും രാഷ്ട്രീയ കാരണങ്ങളാല്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചു കോഴിക്കോട്ടെ ജില്ലാ കമ്മിറ്റി ഓഫിസിലെ ബഞ്ചില്‍ കിടന്നുറങ്ങിയ ഇ.കെ നായനാരും കമ്മ്യൂണിസ്റ്റുകാരന്‍ തന്നെയായിരുന്നുവെന്ന് കോടികളുടെ കള്ളക്കടത്ത് ആരോപണങ്ങളില്‍ കുരുങ്ങി രാജിവെക്കാന്‍ ഒരുക്കമല്ലാതെ അധികാര സ്ഥാനങ്ങളില്‍ അട്ടകളെ പോലെ ഒട്ടിയിരിക്കുന്ന കേരളത്തിലെ അഭിനവ കമ്മ്യൂണിസ്റ്റ് നേതാക്കന്‍മാര്‍ ഓര്‍ക്കുന്നത് അഭികാമ്യമായിരിക്കും.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

columns

‘ഓള്‍ഡ് പൊളിറ്റിക്കല്‍’- എഡിറ്റോറിയല്‍

രാജ്യത്ത് അധിവസിക്കുന്ന മുഴുവന്‍ ജനവിഭാഗങ്ങളുടെയും പുരോഗതിയാണ് രാജ്യത്തിന്റെ പുരോഗതി എന്നിരിക്കെ പിന്നോക്ക അധസ്ഥിത വിഭാഗങ്ങളുടെ ഉന്നമനത്തിനുവേണ്ടിയുള്ള ശ്രമങ്ങളൊന്നുമില്ല എന്ന ഒറ്റക്കാര്യം തന്നെ ഈ ബജറ്റിനെ അപ്രസക്തമാക്കുന്നു.

Published

on

ബജറ്റ് അവതരണത്തില്‍ അന്തരീക്ഷ മലിനീകരണത്തിനു കാരണമാകുന്ന പഴയ വാഹനങ്ങള്‍ മാറ്റുന്ന പദ്ധതിയെ കുറിച്ച് പരാമര്‍ശിക്കവെ ധനമന്ത്രിക്കുണ്ടായ നാക്ക് പിഴയായിരുന്നു ഓള്‍ഡ് പൊളിറ്റിക്കല്‍ എന്ന രണ്ടുവാക്കുകള്‍. ഓള്‍ഡ് പൊല്യൂട്ടഡ് വെഹിക്കിള്‍സ് എന്നതിനു പകരമാണ് സഭയില്‍ ചിരിപടര്‍ത്തിയ ഈ പ്രയോഗമുണ്ടായത്. യാദൃശ്ചികമായി സംഭവിച്ച അബദ്ധമാണെങ്കിലും ഇന്നലെ അവതരിപ്പിക്കപ്പെട്ട കേന്ദ്ര ബജറ്റിനുള്ള കൃത്യമായ വിശേഷണമാണ് ഓള്‍ഡ് പൊളിറ്റിക്കല്‍. പറഞ്ഞു പഴകിയ വാഗ്ദാനങ്ങളും കക്ഷി രാഷ്ട്രീയ താല്‍പര്യങ്ങളും നിറഞ്ഞുനില്‍ക്കുന്നതുമാണ് കേന്ദ്ര ബജറ്റ്. കേരളത്തിന്റെ പരിപ്രേക്ഷ്യത്തിലൂടെ വിലയിരുത്തുമ്പോള്‍ പ്രത്യേകിച്ചും. സംസ്ഥാനത്തിന്റെ ആവശ്യങ്ങള്‍ പൂര്‍ണമായും നിരാകരിക്കപ്പെട്ടു എന്നതോടൊപ്പം കേരളമുള്‍പ്പെടെയുള്ള ഉപഭോക സംസ്ഥാനങ്ങളുടെ മുന്നോട്ടുള്ള പ്രയാണത്തെ ബജറ്റ് ആശങ്കപ്പെടുത്തുകയും ചെയ്യുന്നു എന്നത് ഒറ്റനോട്ടത്തില്‍ തന്നെ വായിച്ചെടുക്കാവുന്നതാണ്. വര്‍ഷങ്ങളുടെ പഴക്കമുള്ള എയിംസ് എന്ന ആവശ്യം ഇത്തവണയും നിരാകരിക്കപ്പെട്ടത് കേരളത്തിലെ ജനങ്ങളോടുള്ള വെല്ലുവിളിയാണ്. സ്ഥലമുള്‍പ്പെടെ തയാറാക്കിവെച്ചുള്ള ഈ കാത്തിരിപ്പിനോടുള്ള മുഖം തിരിക്കലിനുള്ള കാരണമായി രാഷ്ട്രീയ വിരോധമല്ലാതെ മറ്റൊന്നും കണ്ടെത്താനാകുന്നില്ല.

പ്രവാസികള്‍ക്ക് പ്രത്യേക പാക്കേജ് അനുവദിക്കുക, തൊഴിലുറപ്പ് തൊഴില്‍ ദിനങ്ങള്‍ കൂട്ടുക, ക്ഷേമ പെന്‍ഷന്റെ കേന്ദ്ര വിഹിതം വര്‍ധിപ്പിക്കുക, കിഫ്ബി കടമെടുപ്പ് വായ്പ കടമെടുപ്പ് പരിധിയില്‍ നിന്ന് ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ സംസ്ഥാനത്തിന്റെതായി മുന്നോട്ടുവെക്കപ്പെട്ടെങ്കിലും അതിന്റെയെല്ലാം സ്ഥാനം ചവറ്റുകുട്ടയിലായിമാറി. കശുവണ്ടി മേഖലയിലെ പ്രത്യേക പാക്കേജ് എന്ന ആവശ്യം തള്ളിയത് മോദിസര്‍ക്കാറിന്റെ ഇരട്ടത്താപ്പിന്റെ കൂടി ഉദാഹരണമാണ്. സത്രീ ശാക്തീകരണത്തിന് ഊന്നല്‍ നല്‍കുന്ന ബജറ്റ് എന്ന അവകാശ വാദമുന്നയിക്കുമ്പോഴാണ് മഹാ ഭൂരിപക്ഷം സ്ത്രീകള്‍ തൊഴിലെടുക്കുന്ന ഈ മേഖലയെ നിഷ്‌കരുണം തള്ളിയത്. സംസ്ഥാനങ്ങള്‍ക്കുള്ള കേന്ദ്ര വിഹിതത്തില്‍ കുറവു വരുത്തിയതും പലിശ രഹിത വായ്പയുടെ കാര്യത്തിലെ അവ്യക്തതയും കേരളത്തെ പ്രതിസന്ധിയിലേക്ക് തള്ളിവിടുന്നതാണ്. എന്നാല്‍ സില്‍വര്‍ ലൈനിന് അനുമതിയില്ലാത്തത് നിരാശക്കിടയിലും മലയാളികള്‍ക്ക് ലഭിച്ച ഏക ആശ്വാസമാണ്. സാധാരണക്കാരെ പൂര്‍ണമായും കൈയ്യൊഴിഞ്ഞെങ്കിലും കോര്‍പറേറ്റുകള്‍ക്ക് വാരിക്കോരി നല്‍കുന്ന മോദി സര്‍ക്കാറിന്റെ പ്രഖ്യാപിത നിലപാട് പൂര്‍ണമായും ബജറ്റില്‍ പ്രതിഫലിപ്പിക്കാന്‍ ധനമന്ത്രി നിര്‍മല സീതാരാമശ്രദ്ധിച്ചിട്ടുണ്ട്. രാജ്യത്തെ ലക്ഷക്കണക്കായ പട്ടിണിപ്പാവങ്ങളുടെ അടുപ്പ് പുകയിച്ച, യു.പി.എ സര്‍ക്കാറിന്റെ അഭിമാന പദ്ധതിയായ മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയില്‍ നിന്ന് ഘട്ടം ഘട്ടമായി സര്‍ക്കാര്‍ പിന്മാറുന്നതിന്റെ ലക്ഷണമാണ് പദ്ധതിക്ക് ധനമനുവദിക്കുന്നതില്‍ ഓരോ തവണയും വരുത്തിക്കൊണ്ടിരിക്കുന്ന കുറവ്. 2022-23 സാമ്പത്തിക വര്‍ഷത്തില്‍ 89400 കോടി അനുവദിച്ചപ്പോള്‍ 23-24 ലേക്ക് അനുവദിച്ചത് 60,000 കോടിയാണ്. 29400 കോടിയുടെ കുറവ്. ചെറുകിട വ്യാപാരികള്‍, സ്വയം തൊഴില്‍ ചെയ്യുന്നവര്‍, കര്‍ഷകര്‍ തുടങ്ങിയ അടിസ്ഥാന വര്‍ഗങ്ങള്‍ നോട്ട് നിരോധനം, ജി.എസ്.ടിയിലെ അപാകത തുടങ്ങിയ സര്‍ക്കാറിന്റെ തന്നെ പിടിപ്പുകേട്‌കൊണ്ട് ജീവിതം

വഴിമുട്ടിനില്‍ക്കുമ്പോള്‍ ബജറ്റിലൂടെ തെല്ലെങ്കിലും ആശ്വാസം പ്രതീക്ഷിച്ചിരുന്നുവെങ്കിലും അതും അസ്ഥാനത്തായി.
ഭക്ഷ്യ സുരക്ഷാ പദ്ധതിക്കും നെല്ല്, ഗോതമ്പ് സംഭരണത്തിനുമുള്ള തുക വെട്ടിക്കുറച്ചത് പാവങ്ങളോടുള്ള വെല്ലുവിളിയും കുത്തകകള്‍ക്ക് നല്‍കുന്ന പ്രതീക്ഷയുമാണ്. സാമ്പത്തിക രംഗത്തെ ഉത്തേജിപ്പാക്കാന്‍ കൊറോണക്കാലത്ത് കൊണ്ടുവന്ന പ്രത്യേക പാക്കേജില്‍ കോര്‍പറേറ്റുകള്‍ക്ക് കൈനിറയെ ആനുകൂല്യങ്ങള്‍ നല്‍കുകയാണ് സര്‍ക്കാര്‍ ചെയ്തത്. വന്‍കിടക്കാരോടുള്ള ഉദാര സമീപനത്തിലൂടെ തൊഴിലവസരങ്ങള്‍ വര്‍ധിക്കുകയും സാധാരണക്കാരുടെ കൈകളില്‍ പണമെത്തുകയും അതുവഴി വിപണിയിലെ മാന്ദ്യം മറികടക്കാന്‍ സാധിക്കുമെന്നുമായിരുന്നു അന്ന് സര്‍ക്കാറിന്റെ ന്യായം. എന്നാല്‍ ഈ നിഗമനങ്ങള്‍ അമ്പേ പാളി എന്നു മാത്രമല്ല, ആ നയംകൊണ്ട് പണക്കാര്‍ കൂടുതല്‍ പണക്കാരാവുകയും പാവപ്പെട്ടവര്‍ കൂടുതല്‍ പാവങ്ങളാവുകയും ചെയ്തുകൊണ്ടേയിരിക്കുകയാണ്. പുതിയ ബജറ്റിലും ഇതേ സമീപനം തന്നെയാണ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. ഇതിന്റെ അനുരണനങ്ങള്‍ വരും നാളുകളില്‍ രാജ്യം അനുഭവിക്കേണ്ടി വരും. തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടുള്ള പ്രഖ്യാപനപ്പെരുമഴ പോലും താഴെതട്ടിലേക്കൊലിച്ചിറങ്ങില്ല എന്നത് വ്യക്തമാണ്. ന്യൂനപക്ഷ ക്ഷേമ പദ്ധതികള്‍ ഒന്നൊന്നായി ഇല്ലാതാക്കിക്കൊണ്ടിരിക്കുന്ന ഒരു സര്‍ക്കാറില്‍ നിന്ന് ന്യൂന പക്ഷ ക്ഷേമ പദ്ധതികള്‍ എന്തെങ്കിലും പ്രതീക്ഷിക്കാന്‍ വകയില്ലെങ്കിലും അത്തരത്തിലൊരു വാക്ക് പോലും ബജറ്റില്‍ വന്നിട്ടില്ല. രാജ്യത്ത് അധിവസിക്കുന്ന മുഴുവന്‍ ജനവിഭാഗങ്ങളുടെയും പുരോഗതിയാണ് രാജ്യത്തിന്റെ പുരോഗതി എന്നിരിക്കെ പിന്നോക്ക അധസ്ഥിത വിഭാഗങ്ങളുടെ ഉന്നമനത്തിനുവേണ്ടിയുള്ള ശ്രമങ്ങളൊന്നുമില്ല എന്ന ഒറ്റക്കാര്യം തന്നെ ഈ ബജറ്റിനെ അപ്രസക്തമാക്കുന്നു.

Continue Reading

Article

ത്രിപുരയേക്കാള്‍ വലുതാണ് സഖാവെ ഇന്ത്യ

യാത്രയില്‍ രാഹുല്‍ഗാന്ധി ബി.ജെ.പി സംഘ്പരിവാര്‍ വിരുദ്ധ പ്രസംഗം അല്ലാതെ മറ്റൊന്നും പറഞ്ഞിട്ടില്ല. ഭാരത് ജോഡോ യാത്ര കോണ്‍ഗസ് പാര്‍ട്ടിയുടെ കേവലം ജനസമ്പര്‍ക്ക യാത്ര മാത്രമല്ല. വിളിപ്പാടകലെ എത്തിനില്‍ക്കുന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ രാജ്യത്ത് ബി.ജെ.പിയും ആര്‍.എസ്.എസും പരീക്ഷിച്ച വെറുപ്പിന്റെ രാഷ്ട്രീയത്തെ ഇല്ലായ്മ ചെയ്യാനുള്ള മുന്നൊരുക്കത്തിന്റെ ഭാഗം തന്നെയാണ്. ആത്മാര്‍ത്ഥയുള്ള ഫാസിസ്റ്റ് വിരുദ്ധ പോരാട്ടമാണ് സി. പി.എം നടത്തുന്നതെങ്കില്‍ ആ മുന്നൊരുക്കത്തില്‍നിന്ന് എങ്ങിനെയാണ് സി. പി.എമ്മിന് മാറിനില്‍ക്കാനാവുക.

Published

on

അഡ്വ. കെ.എ ലത്തീഫ്

2023 ജനുവരി 21ന് ത്രിപുരയിലെ അഗര്‍ത്തലയില്‍ നടന്ന റാലി കൗതുകകരമായിരുന്നു. സി.പി.എമ്മും കോണ്‍ഗ്രസുമാണ് ത്രിപുരയില്‍ സംയുക്ത റാലി നടത്തിയത്. ആയിരക്കണക്കിന് ആളുകള്‍ പങ്കെടുത്തു എന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. പാര്‍ട്ടി പതാകകള്‍ക്ക്പകരം ദേശീയ പതാകയുമായാണ് രബീന്ദ്രഭവന് മുന്നില്‍ റാലി നടത്തിയത്. ത്രിപുര മുന്‍മുഖ്യമന്ത്രിയും സി.പി. എം പോളിറ്റ് ബ്യൂറോ അംഗവുമായ മാണിക്ക് സര്‍ക്കാര്‍, മുന്‍മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സമീര്‍ രജ്ജന്‍ ബര്‍മന്‍, സി.പി.എം സംസ്ഥാന സെക്രട്ടറി ജിതേന്ദ്ര ചൗധരി, ഇടതുമുന്നണി ചെയര്‍മാന്‍ നാരാണ്‍കര്‍, കോണ്‍ഗ്രസ് ത്രിപുര സംസ്ഥാന പ്രസിഡണ്ട് ബിരാജിക് സിന്‍ഹ, ത്രിപുരയുടെ ചുമതലയുള്ള എ.സി.സി ജനറല്‍ സെക്രട്ടറി അജയ്കുമാര്‍ എന്നിവരാണ് റാലിക്ക് നേതൃത്വം കൊടുത്തത്.

ഇരുപാര്‍ട്ടികളുടെയും അഖിലേന്ത്യ തലത്തില്‍തന്നെ അറിയപ്പെടുന്ന മുതിര്‍ന്ന നേതാക്കള്‍ എന്ത് രാഷ്ട്രീയ വിമര്‍ശനങ്ങള്‍ ആരൊക്കെ ഉന്നയിച്ചാലും റാലി ഉയര്‍ത്തിപ്പിടിച്ച മുദ്രാവാക്യവും അത് നല്‍കുന്ന സന്ദേശവും മതേതര ഭാരതത്തിന്റെ ഭാവി അപകടകരമായിനില്‍ക്കുന്ന ഘട്ടത്തില്‍ പ്രതീക്ഷയുടെ പുതുനാമ്പാണ്. ഒരു കാലത്ത് ത്രിപുര സംസ്ഥാനം ഭരിച്ച, കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള മുഴുവന്‍ പ്രതിപക്ഷ രാഷ്ട്രീയത്തേയും കായികമായി ഉള്‍പ്പെടെ അടിച്ചൊതുക്കി സ്റ്റാലിനിസ്റ്റ് രീതിയില്‍ ഭരണം നടത്തിയ, സി.പി.എം പാര്‍ട്ടി ഇന്ന് നിലനിലപ്പിന്റെ ജീവവായു തേടുന്ന ഘട്ടത്തിലാണ് പിടിവള്ളിയായി കോണ്‍ഗ്രസിന്റെ കൈപിടിക്കാന്‍ തയ്യാറായത്.

ആ തീരുമാനത്തെ ഫാസിസ്റ്റ് വിരുദ്ധ രാഷ്ട്രിയ കൂട്ടായ്മ സ്വാഗതം ചെയ്യേണ്ടത് തന്നെയാണ്. രബീന്ദ്രഭവന് മുന്നില്‍ നടന്ന റാലിക്ക്‌ശേഷം ഇരുപാര്‍ട്ടിയിലേയും നേതാക്കള്‍ ചീഫ് ഇലക്ടറല്‍ ഓഫീസറെ സമീപിച്ച് ഫിബ്രവരി 16ന് നടക്കുന്ന അസംബ്ലി തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ക്ക് നിര്‍ഭയമായി വോട്ട് ചെയ്യാന്‍ അവസരം സൃഷ്ടിക്കണമെന്ന് ആവശ്യപ്പെടുകയുണ്ടായി.

ഇന്ത്യ എന്ന പ്രവിശാലമായ രാജ്യത്തെ ഒരു കൊച്ചു സംസ്ഥാനം മാത്രമാണ് ത്രിപുര. 60 അസംബ്ലി മെമ്പര്‍മാര്‍ മാത്രമുള്ള നിയമസഭ. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ 42.22 ശതമാനം വോട്ടും 16 എം.എല്‍. എമാരുമുള്ള സി.പി.എം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ കൈപിടിക്കാന്‍ ഉണ്ടായ ചേതോവികാരം 2021ല്‍ നടന്ന ത്രിപുര ട്രൈബല്‍ ഏരിയ ഓട്ടേണമെസ് ജില്ല കൗണ്‍സില്‍ തിരെഞ്ഞടുപ്പ് ഫലത്തിലെ ചില സൂചനകളാണ്. ആ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയെയും സി.പി.എമ്മിനെയും ഞെട്ടിച്ചാണ് ഇന്‍ഡീജിയസ് നാഷനിലിസ്റ്റ് പാര്‍ട്ടി ഓഫ് ത്രിപുര 28 കൗണ്‍സില്‍ സീറ്റുകളില്‍ 18 ഉം പിടിച്ചെടുത്തത്. കൗണ്‍സിലില്‍ ബി.ജെ.പി 9 ലേക്ക് ചുരുങ്ങിയപ്പോള്‍ സി.പി.എമ്മിന് ഒരു സീറ്റ് പോലും നേടാനായില്ല. മുമ്പ് കൈയ്യില്‍ ഉണ്ടായിരുന്ന 25 സീറ്റ്കളാണ് സി.പി.എമ്മിന് നഷ്ടപ്പെട്ടത്.

കൂടാതെ കഴിഞ്ഞതവണ ലഭിച്ച 49 ശതമാനം വോട്ട് 12 ശതമാനമായി കുറഞ്ഞു. അതായത് 37 ശതമാനത്തിന്റെ വോട്ട് ചോര്‍ച്ച. നിയമസഭയിലെ ആകെ 60 സീറ്റില്‍ 20 എണ്ണവും ഈ മേഖലയില്‍ നിന്നാണ്. നടക്കാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ വരട്ട് തത്വശാസ്ത്രം ഉപേക്ഷിച്ച് ആവശ്യമായ ജാഗ്രത കാണിച്ചില്ലെങ്കില്‍ ത്രിപുരയുടെ മണ്ണില്‍ എന്നന്നേക്കുമായി പാര്‍ട്ടി അവസാനിക്കുമെന്ന തിരിച്ചറിവില്‍നിന്നാണ് സി.പി.എം അഞ്ച് ഇടതുപക്ഷ പാര്‍ട്ടികളും കോണ്‍ഗ്രസുമായി ചേര്‍ന്ന് ജനാധിപത്യ മതേതര സംഖ്യം എന്ന പേരില്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ രംഗത്തിറങ്ങുന്നത്. അതിന്റെ മുന്നോടിയായാണ് സംയുക്ത റാലി നടത്തിയത്. ബി.ജെ.പിക്ക് എതിരെ മതേതര കക്ഷികള്‍ ഒന്നിക്കണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി ജിതേന്ദ്ര ചൗധരിയും യോഗത്തില്‍ പ്രസംഗിച്ചെങ്കിലും പിന്നീട് മാധ്യമങ്ങളോട് പറഞ്ഞതാണ് ഏറെ രസകരം.

ത്രിപുരയില്‍ സി.പി.എം കോണ്‍ഗ്രസുമായി ആശയപരമായ സഖ്യമല്ലെന്നും ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കുന്നതിന് വേണ്ടിയാണ് റാലി എന്നുമായിരുന്നു. കേരളത്തില്‍നിന്നുള്ള തമ്പ്രാക്കന്‍മാരുടെ കണ്ണുരുട്ടലാകാം ഈ വിചിത്ര വാദത്തിന് കാരണം. ഇന്ത്യയിലും കേരളത്തിലും ഇന്നുള്ള ഒരു മുന്നണിയിലേയും പാര്‍ട്ടികള്‍ തമ്മില്‍ ആശയപരമായ സംഖ്യമല്ലെന്ന് ആര്‍ക്കാണ് അറിഞ്ഞുകൂടാത്തത്. സി. പി.എം സെക്രട്ടറി പറഞ്ഞതുപോലെ ജനാധിപത്യവും ഭരണഘടനയും രാജ്യതാല്‍പര്യവും സംരക്ഷിക്കുന്നതിന് അത്തരം ആശയങ്ങളെ തകര്‍ക്കാന്‍ ശ്രമിക്കുന്ന രാഷട്രീയ മുന്നേറ്റത്തിന് എതിരെയുള്ള വിഷയാധിഷ്ഠിത കൂട്ടായ്മയാണ് മുന്നണികളും സഖ്യങ്ങളും. ആശയപരമായ സഖ്യമാണെങ്കില്‍ പിന്നെ രണ്ട് പാര്‍ട്ടികളായി നിലകൊള്ളണ്ട ആവശ്യമില്ലല്ലോ.

ഒന്ന് മറ്റേതില്‍ ലയിക്കുന്നതോടെ തീരാവുന്ന പ്രശ്‌നമല്ലേഉള്ളൂ. ഇതു പറയുമ്പോള്‍ ഇക്കഴിഞ്ഞ ലോകസഭ തിരഞ്ഞെടുപ്പില്‍ കേരളം ഒഴികെയുള്ള സംസ്ഥാനങ്ങളില്‍ സി.പി. എം കോണ്‍ഗ്രസുമായി ഉണ്ടാക്കിയ സംഖ്യത്തെ പാര്‍ട്ടി എന്ത് ഓമനപേരിട്ടാണ് വിളിക്കുക. തമിഴ്‌നാട്ടില്‍ സ്റ്റാലിന്റെ കീഴില്‍ കോണ്‍ഗ്രസും മുസ്‌ലിംലീഗും ഉള്‍പ്പെടെയുള്ള മുന്നണിയില്‍നിന്ന് മത്സരിക്കുക. പ്രചാരണ പരിപാടികളില്‍ ഒന്നിച്ച് പങ്കെടുക്കുക എന്തിന് ഏറെ സി.പി.എം സ്ഥാനാര്‍ത്ഥികളുടെ പ്രചാരണ സാമഗ്രികളിലും മറ്റും രാഹുല്‍ ഗാന്ധിയുടെയും ഖാദര്‍ മൊയ്തീന്റെയും ഉള്‍പ്പെടെ ഫോട്ടോ വെച്ച് വോട്ട് തേടുക. അങ്ങനെ വിജയിച്ചു വരുന്നവരെ മാലയിട്ട് സ്വീകരിച്ച് വിജയാരവം മുഴക്കുക. ഇതിന്റെ പേര് എന്താണ് എന്ന് സി.പി.എം വിശദീകരിക്കണം.

പ്രത്യയശാസ്ത്രപരമായ തകര്‍ച്ച നേരിട്ട് കൊണ്ടിരിക്കുന്ന ഒരേയൊരു പാര്‍ട്ടി സി. പി.എം ആണ്. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ശ്രീനഗറില്‍ നടക്കുന്ന രാഹുല്‍ഗാന്ധിയുടെ ഭാരത ജോഡോ യാത്രയില്‍ പങ്കെടുക്കാനുള്ള കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജ്ജുന ഖാര്‍ഗെയുടെ ക്ഷണം നിരസിച്ചതിലൂടെ സി.പി.എം ചെയ്ത്‌രിക്കുന്നത്. ക്ഷണം നിരസിക്കാന്‍ പാര്‍ട്ടി പറഞ്ഞ ന്യായമാണ് പരിഹാസ്യ മാകുന്നത്. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ജനസമ്പര്‍ക്ക പരിപാടിയായി ജോഡോ യാത്ര തുടങ്ങിയതിന് ശേഷം സമാപനത്തില്‍ യാത്രയെ പ്രതിപക്ഷത്തിന്റെ വേദിയാക്കി മാറ്റുന്നതിനോട് യോജിക്കുന്നില്ലെന്നാണ് ജനറല്‍ സെക്രട്ടറി സീതാറാം യേച്ചൂരി പറഞ്ഞത്, അല്ലെങ്കില്‍ അദ്ദേഹത്തിന് മുകളിലുള്ള ചില അദൃശ്യ ശക്തികള്‍ പറയിപ്പിച്ചത്.

യാത്ര കോണ്‍ഗ്രസിന്റെ പരിപാടിയാണെന്നും അതിന് വിജയം ആശംസിക്കുന്നതായും സെക്രട്ടറി തുടര്‍ന്ന് പറയുന്നു. കന്യാകുമാരിയില്‍നിന്ന് കശ്മീര്‍ വരെ ഒരു മനുഷ്യന്‍ നടക്കുന്നു. രാഷ്ട്രീയ-സാംസ്‌കാരിക-സാമൂഹ്യ-വിദ്യാഭ്യാസ-കലാരംഗത്ത അതികായകര്‍ അദ്ദേഹത്തോടൊപ്പം നടക്കുന്നു. സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ മുന്നേറ്റം. ഭരണഘടനയും ജനാധിപത്യവും നിലനില്‍ക്കണമെന്ന് ആഗ്രഹിക്കുന്ന ഓരോ ഇന്ത്യക്കാരന്റെയും മനസ്സില്‍ കുളിര്‍മഴ പെയ്യിപ്പിക്കുന്ന അനുഭവം.

വെയിലും മഴയും മഞ്ഞും പൊടിയും വകവെക്കാതെ നടക്കുന്ന ആ മനുഷ്യന്‍ കന്യാകുമാരിയില്‍നിന്ന് സ്റ്റാലിന്റെ കൈയ്യില്‍നിന്ന് ഏറ്റ്‌വാങ്ങിയത് ദേശീയ പതാകയായിരുന്നു. അഗര്‍ത്തലയിലെ രബീന്ദ്രഭവന് മുന്നിലേക്ക് സി.പി.എമ്മും കോണ്‍ഗ്രസും നടത്തിയ സംയുക്ത റാലിയില്‍ പിടിച്ച അതേ ദേശീയ പതാക. യാത്ര ആരംഭിച്ചത് മുതല്‍ രാഹുല്‍ ഗാന്ധി പറഞ്ഞുകൊണ്ടേയിരിക്കുന്നത് വെറുപ്പിന്റെ രാഷ്ട്രീയത്തിന് എതിരെയും ഫാസിസത്തില്‍ നിന്ന് മോചിപ്പിച്ച് ഇന്ത്യയെ ഒന്നിപ്പിക്കുന്നതിനെ കുറിച്ചുമാണ്.

ഈ യാത്രയില്‍ രാഹുല്‍ഗാന്ധി ബി.ജെ.പി സംഘ്പരിവാര്‍ വിരുദ്ധ പ്രസംഗം അല്ലാതെ മറ്റൊന്നും പറഞ്ഞിട്ടില്ല. ഭാരത് ജോഡോ യാത്ര കോണ്‍ഗസ് പാര്‍ട്ടിയുടെ കേവലം ജനസമ്പര്‍ക്ക യാത്ര മാത്രമല്ല. വിളിപ്പാടകലെ എത്തിനില്‍ക്കുന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ രാജ്യത്ത് ബി.ജെ.പിയും ആര്‍.എസ്.എസും പരീക്ഷിച്ച വെറുപ്പിന്റെ രാഷ്ട്രീയത്തെ ഇല്ലായ്മ ചെയ്യാനുള്ള മുന്നൊരുക്കത്തിന്റെ ഭാഗം തന്നെയാണ്. ആത്മാര്‍ത്ഥയുള്ള ഫാസിസ്റ്റ് വിരുദ്ധ പോരാട്ടമാണ് സി. പി.എം നടത്തുന്നതെങ്കില്‍ ആ മുന്നൊരുക്കത്തില്‍നിന്ന് എങ്ങിനെയാണ് സി. പി.എമ്മിന് മാറിനില്‍ക്കാനാവുക. രാഹുല്‍ഗാന്ധിയും കോണ്‍ഗ്രസും സ്റ്റാലിനും നീതിഷും പവാറും അടക്കമുള്ള പ്രതിപക്ഷ നേതാക്കള്‍ ഉഴുത് മറിച്ച മണ്ണില്‍ അവസാനമായി വിളവെടുക്കാന്‍ നേരത്ത് അരിവാളുമായി സി.പി.എം ഇറങ്ങും എന്നതാണ് മുന്‍ അനുഭവം.

ദേശീയ തലത്തില്‍ ബി.ജെ.പിക്ക് ബദലായി അംഗബലം കൊണ്ടും അധികാര പങ്കാളിത്തം കൊണ്ടും ജനപിന്തുണകൊണ്ടും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് മാത്രമേ ഉള്ളൂ എന്ന് കുട്ടികള്‍ക്കു പോലും അറിയാമെന്നിരിക്കെ രാഷ്ട്രീയ ട്രിപ്പീസ് കളിക്കുന്ന സി.പി.എം ചില വസ്തുതകള്‍ തിരിച്ചറിയേണ്ടതുണ്ട്. 2019 ലെ പാര്‍ലിമെന്റ് തിരഞ്ഞെടുപ്പില്‍ ആകെ വോട്ടവകാശം ഉണ്ടായിരുന്നവര്‍ തൊണ്ണൂറ്റി ഒന്ന് കോടി പത്തൊമ്പത് ലക്ഷത്തി അമ്പതിനായിരത്തി എഴുന്നൂറ്റി മുപ്പത്തിനാല് ആണ്. 37.36 ശതമാനം വോട്ട് മാത്രം വാങ്ങിയാണ് ബി.ജെ.പി 303 സീറ്റ് തനിച്ച് കരസ്ഥമാക്കിയത്. സി.പി.എം പാര്‍ട്ടിക്ക് ലഭിച്ചത് 1.75 ശതമാനം വോട്ടുകള്‍ മാത്രം.

71 സീറ്റില്‍ മത്സരിച്ച പാര്‍ട്ടി ജയിച്ചത് 3 സീറ്റില്‍ മാത്രം. 1980ല്‍ ഏഴാം ലോക്‌സഭയില്‍ 64 സീറ്റില്‍ മത്സരിച്ച് 37 എം.പിമാരുണ്ടായ പാര്‍ട്ടിക്ക് 2019 ല്‍ മൂന്ന് സീറ്റിലേക്ക് ചുരുങ്ങിയത് അനുഭവത്തില്‍ നിന്ന് പാഠം പടിക്കാന്‍ പാര്‍ട്ടി തയ്യാറാവുന്നില്ല എന്നതുകൊണ്ടാണ്. ഇന്ത്യയുടെ ജനസംഖ്യയായ നൂറ്റി നാല്‍പത് കോടിയാണോ വലുത് ത്രിപുരയിലെ ജനസംഖ്യയായ നാല്‍പ്പത്തി ഒന്ന് ലക്ഷമാണോ വലുത് എന്ന് തിരിച്ചറിയാനാവാത്തവിധം അന്തമായ കോണ്‍ഗ്രസ് വിരോധം ചുമലിലേറ്റിയവര്‍ തെറ്റ് തിരുത്തി ജോഡോ യാത്രയില്‍ പങ്കെടുത്ത് ത്രിപുരയേക്കാള്‍ വലുതാണ് സഖാക്കളെ ഇന്ത്യ എന്ന് ഉറക്കെ വിളിച്ച് പറയുക. അതല്ലെങ്കില്‍ സി.പി.എം പാര്‍ട്ടിയുടെ ബി.ജെ.പി വാചോടകം തട്ടിപ്പ് മാത്രമാണെന്ന് മതേതര ഇന്ത്യ വിധിയെഴുതും.

 

Continue Reading

Article

വര്‍ഗീയതക്കെതിരായ സി.പി.എം ഒളിച്ചുകളി – എഡിറ്റോറിയല്‍

യാത്രയെ പിന്തുണക്കാതിരിക്കാനുള്ള കാരണമായി കമ്യൂണിസ്റ്റ് പാര്‍ട്ടി ന്യായം പറഞ്ഞത് ബി.ജെ.പിയെ നേരിടുന്നതിനുള്ള പ്രാപ്തി കോണ്‍ഗ്രസിനില്ലെന്നും അവരുടെ പോരാട്ടങ്ങള്‍ക്ക് ആത്മാര്‍ത്ഥതയില്ലെന്നുമായിരുന്നു. എന്നാല്‍ തങ്ങളുടെ നിലനില്‍പ്പിന്റെ വിഷയം വന്നപ്പോള്‍ അതേ കോണ്‍ഗ്രസിനെ ഒപ്പംകൂട്ടാന്‍ ഒരു തരത്തിലുള്ള പ്രത്യയശാസ്ത്ര പ്രശ്‌നങ്ങളും അവര്‍ക്ക് തടസമായിത്തീര്‍ന്നില്ല.

Published

on

ഫാസിസ്റ്റുകള്‍ക്കെതിരെയുള്ള പോരാട്ടത്തില്‍ സി.പി.എമ്മിന്റെ ഒളിച്ചുകളി നിര്‍ലജ്ജം തുടരുന്നതിന്റെ നഖചിത്രങ്ങളാണ് രാജ്യം ഏതാനും ദിവസങ്ങളിലായി കണ്ടുകൊണ്ടിരിക്കുന്നത്. രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയില്‍നിന്ന് മുടന്തു ന്യായങ്ങള്‍ പറഞ്ഞു വിട്ടുനിന്ന അവര്‍ ത്രിപുരയില്‍ നിലനില്‍പ്പിനുവേണ്ടി അതേ കോണ്‍ഗ്രസുമായി കൈകോര്‍ക്കാന്‍ തയാറായിരിക്കുകയാണ്. ഏതു പ്രതിസന്ധിഘട്ടത്തിലും സ്വന്തം താല്‍പര്യങ്ങള്‍ മാത്രമാണ് തങ്ങള്‍ക്കു പ്രധാനമെന്നാണ് ഈ നീക്കത്തിലൂടെ സി.പി.എം വീണ്ടും തെളിയിച്ചിരിക്കുന്നത്.

രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര കോണ്‍ഗ്രസ് പാര്‍ട്ടി പോലും പ്രതീക്ഷിച്ചതിനേക്കാള്‍ വലിയ ഓളങ്ങള്‍ സൃഷ്ടിച്ചാണ് കശ്മീരിന്റെ മണ്ണില്‍ സമാപനത്തിലേക്കെത്തുന്നത്. തമിഴ്‌നാട്ടില്‍ നിന്നാരംഭിച്ച യാത്ര സഞ്ചരിച്ച വഴികളിലെല്ലാം ആവേശകരമായ സ്വീകരണമാണ് രാഹുലിനും സംഘത്തിനും ലഭിച്ചത്. രാജ്യത്തെ തകര്‍ക്കുകയും ജനങ്ങളെ ഭിന്നിപ്പിക്കുകയും ചെയ്യുന്ന കേന്ദ്രസര്‍ക്കാറിനെതിരെയുള്ള ജനങ്ങളുടെ പ്രതിഷേധം അവര്‍ ഭാരത് ജോഡോയാത്രക്കൊപ്പം നടന്ന് പ്രകടിപ്പിക്കുകയായിരുന്നു.

സാധാരണക്കാര്‍ മാത്രമല്ല വര്‍ഗീയതയെ എതിര്‍ക്കുന്ന മുഴുവന്‍ രാഷ്ട്രീയ പാര്‍ട്ടികളും രാജ്യത്തിന്റെ ഐക്യവും പുരോഗതിയും ആഗ്രഹിക്കുന്ന സകല സംഘടനകളും വ്യക്തികളുമെല്ലാം ഈ യാത്രയെ ഏറെ പ്രതീക്ഷയോടെയാണ് നോക്കിക്കണ്ടത്. യാത്ര ഉദ്ഘാടനം ചെയ്തുകൊണ്ട് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ നല്‍കിയ പിന്തുണ രാജ്യത്തുടനീളം ജാഥക്ക് ലഭിച്ചുകൊണ്ടേയിരുന്നു.

ശരത് പവാര്‍, ഫാറൂഖ് അബ്ദുല്ല, കമല്‍ഹാസന്‍, റിസര്‍വ് ബാങ്ക് മുന്‍ഗവര്‍ണര്‍ രഘുറാം രാജന്‍, സാമൂഹ്യ പ്രവര്‍ത്തകരായ മേധാ പട്കര്‍, പ്രശാന്ത് ഭൂഷണ്‍ അങ്ങിനെ ആ പട്ടിക നീണ്ടു കിടക്കുകയാണ്. എന്നാല്‍ യാത്ര ആരംഭിച്ചതുമുതല്‍ ക്ഷീരമുള്ളോരകിടിന്‍ ചുവട്ടിലും ചോരതന്നെ കൊതുകിന് കൗതുകം എന്ന സമീപനമാണ് സി.പി.എം സ്വീകരിച്ചത്. കണ്ടെയിനര്‍ യാത്രയെന്ന് ആക്ഷേപിച്ച് ആരംഭിച്ച വിമര്‍ശനം മുഖ്യമന്ത്രി പിണറായി വിജയന്‍ വരേ ഏറ്റുപിടിച്ച് അവരുടെ ഫാസിസ്റ്റു വിരുദ്ധ പോരാട്ടം എത്രമാത്രം കാപട്യം നിറഞ്ഞതാണെന്ന തെളിയിക്കുകയുണ്ടായി.

യാത്രയെ പിന്തുണക്കാതിരിക്കാനുള്ള കാരണമായി കമ്യൂണിസ്റ്റ് പാര്‍ട്ടി ന്യായം പറഞ്ഞത് ബി.ജെ.പിയെ നേരിടുന്നതിനുള്ള പ്രാപ്തി കോണ്‍ഗ്രസിനില്ലെന്നും അവരുടെ പോരാട്ടങ്ങള്‍ക്ക് ആത്മാര്‍ത്ഥതയില്ലെന്നുമായിരുന്നു. എന്നാല്‍ തങ്ങളുടെ നിലനില്‍പ്പിന്റെ വിഷയം വന്നപ്പോള്‍ അതേ കോണ്‍ഗ്രസിനെ ഒപ്പംകൂട്ടാന്‍ ഒരു തരത്തിലുള്ള പ്രത്യയശാസ്ത്ര പ്രശ്‌നങ്ങളും അവര്‍ക്ക് തടസമായിത്തീര്‍ന്നില്ല. ബംഗാളിലെ പോലെ ത്രിപുരയിലും തുടച്ചുനീക്കപ്പെടുമെന്നുവന്നപ്പോഴാണ് സംയുക്തറാലി നടത്താനും മുന്നണിയായി മത്സരിക്കാനും സീറ്റുകള്‍ വീതംവെക്കാനുമെല്ലാം സി.പി.എം മുന്‍കൈ എടുത്തത്.

എന്നാല്‍ ബംഗാളിലെ കോണ്‍ഗ്രസ് സി.പി.എം സഖ്യത്തിന് അള്ളുവെച്ച കേരളഘടകമാകട്ടേ ഇവിടെ നിശബ്ദമാണ്. അത്രമേല്‍ പരിതാപകരമായ അവസ്ഥയിലാണ് മണിക്‌സര്‍ക്കാറും കൂട്ടരുമെന്നതാണ് അതിനു കാരണം. കോണ്‍ഗ്രസിനൊപ്പം ചേര്‍ന്നുള്ള ഈ സമീപനം രാജ്യത്താകമാനം സ്വീകരിക്കണം എന്ന നിലപാടാണ് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉള്‍പ്പെടെയുള്ള പാര്‍ട്ടി ദേശീയ നേതൃത്വത്തിലെ ഭൂരിഭാഗത്തിനുമുള്ളത്. എന്നാല്‍ പാര്‍ട്ടിയുടെ ദേശീയ നേതൃത്വം എക്കാലത്തെയും വലിയ ദൗര്‍ബല്യത്തിലൂടെ കടന്നുപോകുമ്പോള്‍ തല്‍ക്കാലം അവര്‍ക്ക് കേരള ഘടകത്തിന് മുന്നില്‍ അപേക്ഷിക്കാനേ നിര്‍വാഹമുള്ളൂ.

മറുഭാഗത്താവട്ടേ മതേതര വിശ്വാസികളെ വീണ്ടും വീണ്ടും നിരാശപ്പെടുത്തുന്ന രീതിയിലുള്ള സമീപനം പിണറായി വിജയന്റെ നേതൃത്വത്തില്‍ തുടര്‍ന്നുകൊണ്ടിരിക്കുകയാണ്.

കോണ്‍ഗ്രസിനെ ഉള്‍പ്പെടുത്താതെയുള്ള മതേതരസഖ്യം രൂപപ്പെടുത്താനുള്ള ശ്രമത്തിലാണ് അദ്ദേഹം. അതിന്റെ ഭാഗമായാണ് തെലുങ്കാനയില്‍ ചന്ദ്രശേഖര റാവുവിന്റെ നേതൃത്വത്തിലുള്ള കൂട്ടായ്മയില്‍ അദ്ദേഹം ആവേശത്തോടെ പങ്കുകൊണ്ടിരിക്കുകയാണ്. കോണ്‍ഗ്രസ് ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോഴും രാജ്യത്ത് മൂന്നു സംസ്ഥാനങ്ങളില്‍ ഭരണവും നാലു സംസ്ഥാനങ്ങളില്‍ മുഖ്യ പ്രതിപക്ഷത്തിന്റെ റോളും ആ പാര്‍ട്ടിക്കുണ്ട്.

രാജ്യത്താകമാനം വേരുകളുള്ള ഒരു പ്രസ്ഥാനത്തെ പുറത്തുനിര്‍ത്തിക്കൊണ്ടുള്ള ബി.ജെ.പിക്കെതിരായ പൊരാട്ടം അധര വ്യായാമമാണെന്നറിയാത്തവരല്ല കേരളത്തിലെ സി.പി.എം നേതാക്കള്‍. എന്നിട്ടും പക്ഷേ ഈ പൊറാട്ടു നാടകത്തിന് അവര്‍ മുതിരുന്നതിന്റെ പിന്നില്‍ ഒരൊറ്റ ലക്ഷ്യമേയുള്ളൂ. അത് വരുന്ന ലോകസഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിലെങ്കിലും ഒന്നോ രണ്ടോ സീറ്റുകള്‍ നേടിയെടുക്കുക എന്നതു മാത്രമാണത്. ഈ നീക്കംവഴി മതേതര വോട്ടുകള്‍ ചിന്നിച്ചിതറിപ്പോവുമെന്നതോ ഫാസിസ്റ്റുകള്‍ കൂടുതല്‍ കരുത്തരാകുമെന്നതോ അവരെ തെല്ലും അലോസരപ്പെടുത്തുന്നില്ല.

 

Continue Reading

Trending