News

രഞ്ജി ട്രോഫി; ഇന്ന് കേരളം മധ്യപ്രദേശിനെതിരെ രംഗത്തേക്ക്

By webdesk17

November 16, 2025

ഇന്‍ഡോര്‍: രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഇന്ന് കേരളം മധ്യപ്രദേശിനെ നേരിടുന്നു. ഇന്‍ഡോറിലെ ഹോള്‍ക്കര്‍ സ്റ്റേഡിയത്തില്‍ രാവിലെ 9 മണിക്ക് മത്സരത്തിന് തുടക്കം കുറിക്കും.

സൗരാഷ്ട്രയ്ക്കെതിരായ കഴിഞ്ഞ മത്സരത്തില്‍ നേടിയ മികച്ച പ്രകടനത്തിന്റെ ആത്മവിശ്വാസത്തിലാണ് കേരളം ഇന്ന് ഇറങ്ങുന്നത്. ആദ്യ ഇന്നിങ്സ് ലീഡിന്റെ അടിസ്ഥാനത്തില്‍ കേരളം ആ മത്സരത്തില്‍ നിന്ന് മൂന്ന് പോയിന്റ് നേടി. ഇതോടെ കേരളത്തിന്റെ മൊത്തം പോയിന്റ് അഞ്ചായി ഉയര്‍ന്നു.

മറുവശത്ത്, നാല് മത്സരങ്ങളില്‍ നിന്ന് 15 പോയിന്റ് നേടി മധ്യപ്രദേശ് ഗ്രൂപ്പ് ബി-യില്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. മികച്ച ഫോം തുടരുന്ന ശക്തമായ മധ്യപ്രദേശിനെതിരെ കേരളത്തിന് പ്രതിസന്ധികളും അവസരങ്ങളും നിറഞ്ഞ മത്സരമായിരിക്കും ഇന്നത്തെ ഏറ്റുമുട്ടല്‍.

കേരള ടീമിലെ കളിക്കാര്‍:

മുഹമ്മദ് അസറുദ്ദീന്‍, അഭിഷേക് പി നായര്‍, അഭിഷേക് ജെ നായര്‍, കൃഷ്ണ പ്രസാദ്, രോഹന്‍ എസ് കുന്നുമ്മല്‍, അഹമ്മദ് ഇമ്രാന്‍, സച്ചിന്‍ ബേബി, ബാബ അപരാജിത്, വരുണ്‍ നായനാര്‍, നിധീഷ് എംഡി, ഏദന്‍ ആപ്പിള്‍ ടോം, അഭിജിത് പ്രവീണ്‍, ഹരികൃഷ്ണന്‍ എംയു, വൈശാഖ് ചന്ദ്രന്‍, അങ്കിത് ശര്‍മ്മ, സിബിന്‍ പി ഗിരീഷ്, ശ്രീഹരി എസ് നായര്‍, അജിത് വി.