അബുദാബി: അബുദാബി ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ മലയാളിക്ക് 1.2 കോടി ദിര്‍ഹം (20.7 കോടി രൂപ) സമ്മാനം. 42കാരനായ ഹരികൃഷ്ണന്‍ വി.നായര്‍ക്കാണ് സമ്മാനം ലഭിച്ചത്. ദുബൈയില്‍ ജോലി ചെയ്യുന്ന ഹരികൃഷ്ണന്റെ 086828 നമ്പര്‍ ടിക്കറ്റിനാണ് നറുക്കുവീണത്. വര്‍ഷാവസാനത്തെ ഏറ്റവും ഉയര്‍ന്ന സമ്മാനം നല്‍കുന്ന നറുക്കെടുപ്പാണിത്. ഏഴു നറുക്കെടുപ്പുകളാണ് ഇന്നലെ നടന്നത്. ഇതില്‍ രണ്ടും ഏഴും സമ്മാനങ്ങള്‍ ഫിലിപ്പീന്‍സ്, നേപ്പാള്‍ സ്വദേശികള്‍ക്ക് ലഭിച്ചു. ബാക്കി അഞ്ചു സമ്മാനങ്ങളും ഇന്ത്യക്കാര്‍ക്കാണ്.