kerala

പനി ബാധിച്ച ഒന്നരവയസുകാരിയുമായി ആശുപത്രിയിലേക്ക് പോകും വഴി അപകടം; കുട്ടി മരിച്ചു

By webdesk11

June 04, 2023

ചേര്‍ത്തലയില്‍ പനി ബാധിച്ച കുട്ടിയുമായി ആശുപത്രിയിലേക്ക് പോകുംവഴി കാര്‍ അപകടത്തില്‍പ്പെട്ട് ഒന്നരവയസ്സുള്ള കുട്ടിക്ക് ദാരുണാന്ത്യം. ഇന്നലെ രാത്രി 11.30 ഓടെയാണ് സംഭവം നടന്നത്.

ചേര്‍ത്തല നഗരസഭ നാലാം വാര്‍ഡില്‍ നെടുംമ്പ്രക്കാട് കിഴക്കെ നടുപ്പറമ്പില്‍ മൂനീറിന്റെയും അസ്‌നയുടെയും മകള്‍ ഹസ്‌നയാണ് മരിച്ചത്. കുട്ടിക്ക് പനി അധികമായപ്പോള്‍ മാതാപിതാക്കള്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് അപകടമുണ്ടായത്. നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ പോസ്റ്റിലിടിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. അപകടം നടന്ന ഉടന്‍ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കലും ജീവന്‍ രക്ഷിക്കാനായില്ല.