Connect with us

india

സിദ്ധരാമയ്യക്കെതിരെ കൊലവിളി; ബി.ജെ.പി നേതാക്കള്‍ക്കെതിരെ കേസ്

നിയമസഭാ തിരഞ്ഞെടുപ്പ് വിജയം ആഘോഷിക്കാനായി ബല്‍ത്തങ്ങാടിയില്‍ ബി.ജെ.പി സംഘടിപ്പിച്ച സമ്മേളനത്തിലായിരുന്നു എം.എല്‍.എയുടെ വിവാദ പ്രസ്താവന.

Published

on

ബെംഗളൂരു: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മുഖ്യമന്ത്രി സിദ്ധരാമയ്യയെ അവസാനിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ മുന്‍ മന്ത്രിയും ബി.ജെ.പി നേതാവുമായ സി.എന്‍ അശ്വന്ത് നാരയണനെതിരെ കേസെടുത്തു. ഉറിഗൗഡ നഞ്ചഗൗഡ ടിപ്പുവിനെ വകവരുത്തിയ പോലെ സിദ്ധരാമയ്യയെ വകവരുത്തുമെന്നായിരുന്നു മണ്ഡ്യയിലെ സാത്തനൂരില്‍ വെച്ച് നാരായണ പ്രസംഗിച്ചത്.

കെ.പി.സി.സി വക്താവ് എം. ലക്ഷ്മണയുടെ നേതൃത്വത്തില്‍ മൈസൂരു ജില്ല കോണ്‍ഗ്രസ് കമ്മിറ്റി നാരായണനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് പൊലീസില്‍ പരാതി നല്‍കിയിരുന്നു. ദേവരാജ പൊലീസ് ഐ.പി.സി 506, 153 വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിട്ടുള്ളത്. നേരത്തെ കുടകില്‍ വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച സമയത്ത് അദ്ദേഹത്തിനെതിരെ കൊലപാതക ശ്രമം നടന്നതിനാല്‍ പരാതി ഗൗരവത്തിലെടുക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു. സിദ്ധരാമയ്യ 24 ഹിന്ദുക്കളെ കൊലപ്പെടുത്തിയെന്ന വിവാദ പരാമര്‍ശത്തില്‍ ബി.ജെ.പി ബല്‍ത്തങ്ങാടി എം.എല്‍.എ ഹരീഷ് പൂഞ്ചക്കെതിരെയും പൊലീസ് കേസെടുത്തു.

നിയമസഭാ തിരഞ്ഞെടുപ്പ് വിജയം ആഘോഷിക്കാനായി ബല്‍ത്തങ്ങാടിയില്‍ ബി.ജെ.പി സംഘടിപ്പിച്ച സമ്മേളനത്തിലായിരുന്നു എം.എല്‍.എയുടെ വിവാദ പ്രസ്താവന. ഇതിനെതിരെ ബല്‍ത്തങ്ങാടി മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ പൊലീസില്‍ പരാതി നല്‍കിയിരുന്നു. എം.എല്‍.എക്കു പുറമെ ബി.ജെ.പി മണ്ഡലം പ്രസിഡന്റ് ജയന്ത് കൊട്ടിയനെതിരേയും പൊലീസ് ഐ.പി.സി 153, 153 എ, 505 വകുപ്പുകള്‍ പ്രകാരം എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതേ സംഭവത്തില്‍ പുത്തൂര്‍ പൊലീസ് സ്റ്റേഷനിലും കോണ്‍ഗ്രസ് പരാതി നല്‍കിയിട്ടുണ്ട്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

അരിക്കൊമ്പന്‍ കാടുകയറി;കാടിറങ്ങി വന്നാല്‍ മയക്കുവെടി വയ്ക്കും

ആന ഇനി ജനവാസമേഖലയില്‍ ഇറങ്ങിയില്‍ നേരിടാന്‍ കുങ്കിയാനകളെ കമ്പത്ത് തയ്യാറാക്കി നിര്‍ത്തിയിട്ടുണ്ട്

Published

on

അരിക്കൊമ്പന്‍ ഇനി ജനവാസമേഖലയില്‍ ഇറങ്ങിയില്‍ നേരിടാന്‍ കുങ്കിയാനകളെ കമ്പത്ത് തയ്യാറാക്കി നിര്‍ത്തി തമിഴ്‌നാട് വനംവകുപ്പ്. ആന ഇപ്പോള്‍ ഉള്‍കാട്ടിലേക്ക് തിരിച്ചു പോയിട്ടുണ്ടെന്നാണ് കണക്കുകൂട്ടല്‍. നിലവില്‍ കുത്തനച്ചി വനത്തിലാണ് ആരിക്കൊമ്പനുള്ളത്. ആന കാടിറങ്ങി വന്നാല്‍ ഉടനെ മയക്കുവെടി വയ്ക്കാനാണ് തീരുമാനം.

ഈ സാഹചര്യത്തില്‍ ആനയെ മയക്കുവെടി വച്ച് പ്രദേശത്തു നിന്ന് മാറ്റേണ്ടിവന്നാല്‍ സഹായത്തിനാണ് ആനമല ടോപ് സ്ലിപ്പില്‍ നിന്നു കുങ്കിയാനകളെ കൊണ്ടുവന്നത്. ഗൂഡല്ലൂര്‍- തേനി ബൈപാസിന്റെ സമീപത്തെ തോട്ടത്തില്‍ ഇന്നലെ പുലര്‍ച്ചെയെത്തിയ കുങ്കിയാനകളെ വൈകീട്ടോടെ കമ്പം ഫോറസ്റ്റ് റേഞ്ച് ഓഫിസിലേക്ക് മാറ്റി.

 

Continue Reading

india

പാര്‍ലമെന്റ് മാര്‍ച്ച്: ഗുസ്തി താരങ്ങള്‍ക്കെതിരെ കേസെടുത്ത് ഡല്‍ഹി പൊലീസ്‌

കലാഹശ്രമം, നിയമവിരുദ്ധമായി സംഘം ചേരല്‍, പൊതുപ്രവര്‍ത്തകരുടെ ജോലി തടസ്സപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങളാണ് താരങ്ങള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്

Published

on

പുതിയ പാര്‍ലമെന്റ് മന്ദിരത്തിലേക്ക് മാര്‍ച്ച് നടത്തിയ ഗുസ്തി താരങ്ങള്‍ക്കെതിരെ ഡല്‍ഹി പൊലീസ് കേസെടുത്തു. കലാഹശ്രമം, നിയമവിരുദ്ധമായി സംഘം ചേരല്‍, പൊതുപ്രവര്‍ത്തകരുടെ ജോലി തടസ്സപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങളാണ് താരങ്ങള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

സംഭവത്തില്‍ പ്രതികരിച്ച് ഗുസ്തി താരങ്ങളും ശക്തമായി രംഗത്തുവന്നിട്ടുണ്ട്. രാജ്യം ഇനി കാണാന്‍ പോകുന്നത് ഏകാധിപത്യം അല്ല മറിച്ച് വനിതാ ഗുസ്തി താരങ്ങളുടെ സത്യാഗ്രഹമാണെന്ന് സാക്ഷി മാലിക്ക് വ്യക്തമാക്കി. ഇന്നലെ നടന്ന സംഘര്‍ഷങ്ങള്‍ക്ക് പിന്നാലെ സമരവേദി ഡല്‍ഹി പൊലീസ് പൊളിച്ചുമാറ്റിയിരുന്നു.

പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത പുതിയ പാര്‍ലമെന്റ് മന്ദിരത്തിന് രണ്ട് കിലോമീറ്റര്‍ അകലെയാണ് സംഘര്‍ഷം. പുതിയ പാര്‍ലമെന്റ് മന്ദിരത്തിന് സമീപം പ്രതിഷേധിച്ച് മഹാപഞ്ചായത്ത് നടത്താനുള്ള ഗുസ്തി താരങ്ങളുടെ നീക്കത്തിനിടെയായിരുന്നു സംഘര്‍ഷമുണ്ടായത്.

Continue Reading

Cricket

മഴ വില്ലനായി; ഐപിഎല്‍ ഫൈനല്‍ ഇന്ന്

ചെന്നൈ സൂപ്പര്‍ കിംഗ്‌സും ഗുജറാത്ത് ടൈറ്റന്‍സും തമ്മിലുള്ള പോരാട്ടമാണ് ഇന്ന് നടക്കാനുള്ളത്

Published

on

ഐപിഎല്‍ ഫൈനല്‍ ഇന്നത്തേക്ക് മാറ്റി. അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയത്തില്‍ കനത്ത മഴ തുടരുന്നതാണ് കാരണം. ഇന്ന് കൃത്യം 7:30ന് മത്സരം തുടങ്ങുമെന്നാണ് അധികൃതര്‍ അറിയിച്ചു.
ചെന്നൈ സൂപ്പര്‍ കിംഗ്‌സും ഗുജറാത്ത് ടൈറ്റന്‍സും തമ്മിലുള്ള പോരാട്ടമാണ് ഇന്ന് നടക്കാനുള്ളത്.

കനത്ത മഴയെ തുടര്‍ന്ന് ഫൈനല്‍ പോരാട്ടത്തിന്റെ ടോസ് വൈകിയിരുന്നു. ഒടുവില്‍ രാത്രി 10.54ന് മൈതാനത്ത് അവസാനഘട്ട പരിശോധന നടത്തിയ അമ്പയര്‍മാരും മാച്ച് റഫറിയും ഇന്നലെ ഇനി മത്സരം നടക്കില്ലെന്ന് അറിയിക്കുകയായിരുന്നു.

 

 

Continue Reading

Trending