Connect with us

News

സഹോദരിക്ക് കൂടുതല്‍ അധികാരം നല്‍കി കിം ജോങ് ഉന്‍; ജോലി ഭാരവും സമ്മര്‍ദവും കുറക്കാനെന്ന് റിപ്പോര്‍ട്ട്

അമേരിക്കയോടും തെക്കന്‍ കൊറിയയോടുമുള്ള നയം രൂപീകരിക്കുന്നതിനുള്ള ചുമതലയും സഹോദരിക്ക് നല്‍കിയെന്നാണ് റിപ്പോര്‍ട്ട്.

Published

on

സിയോള്‍: സഹോദരി കിം യോ ജോങിന് കൂടുതല്‍ അധികാരങ്ങള്‍ നല്‍കിയുള്ള രാഷ്ട്രീയ നീക്കത്തിലാണ് വടക്കന്‍ കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നെന്ന് റിപ്പോര്‍ട്ട്. അമേരിക്കയോടും തെക്കന്‍ കൊറിയയോടുമുള്ള നയം രൂപീകരിക്കുന്നതിനുള്ള ചുമതലയും സഹോദരിക്ക് നല്‍കിയെന്നാണ് റിപ്പോര്‍ട്ട്. ഭരണത്തില്‍ കിം ജോങ് ഉന്‍ തന്നെ സമ്പൂര്‍ണ മേധാവിത്തം തുടരും.

ജോലിഭാരവും സമ്മര്‍ദ്ദവും കുറക്കുന്നതിനാണ് അടുത്ത അനുയായികളുമായി ചില ഉത്തരവാദിത്തങ്ങള്‍ പങ്കുവെച്ചത്. തെക്കന്‍ കൊറിയയുടെ രഹസ്യാന്വേഷണ വിഭാഗമാണ് വിവരം പുറത്തുവിട്ടത്.

അതേസമയം, ഉത്തരകൊറിയന്‍ തലസ്ഥാനമായ പ്യോങ്യാങിലെ എല്ലാ വളര്‍ത്തുപട്ടികളെയും കസ്റ്റഡിയില്‍ എടുക്കാന്‍ കഴിഞ്ഞ ?ദിവസം കിം ജോങ് ഉന്‍ ഉത്തരവിട്ടിരുന്നു. ചോസണ്‍ലിബോ എന്ന പത്രമായിരുന്നു ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്ത് കൊവിഡ് സാഹചര്യത്തില്‍ ഭക്ഷ്യവസ്തുക്കള്‍ക്ക് കടുത്ത ക്ഷാമം ഉണ്ടായിരിക്കുന്ന സവിശേഷ സാഹചര്യത്തിലാണ് ഇങ്ങനെ ഒരു വിചിത്രമായ ഉത്തരവ് കിമ്മില്‍ നിന്ന് ഉണ്ടായിരിക്കുന്നത്.

കഴിഞ്ഞ മാസം അവസാനം തൊട്ടുതന്നെ, പട്ടികളെ വളര്‍ത്തുക എന്ന ‘നികൃഷ്ടമായ’, ‘പാശ്ചാത്യ ബൂര്‍ഷ്വാ’ പ്രവണത നിരോധിക്കാന്‍ കിം ഒരുങ്ങുന്നുണ്ടെന്ന തരത്തിലുള്ള വിവരങ്ങള്‍ അനൗദ്യോഗികമായി പുറത്തു വരുന്നിരുന്നു.

 

kerala

സത്യഭാമയ്ക്ക് തിരിച്ചടി; അറസ്റ്റ് തടയണമെന്ന ആവശ്യം ഹൈക്കോടതി തള്ളി

കേസിൽ സത്യഭാമയുടെ അറസ്റ്റ് തടയണമെന്ന ആവശ്യം ഹൈക്കോടതി തള്ളി.

Published

on

നര്‍ത്തകനും നടന്‍ കലാഭവന്‍ മണിയുടെ സഹോദരനുമായ  ആർ എൽ വി രാമകൃഷ്ണനെ ജാതീയമായി അധിക്ഷേപിച്ച കേസിൽ സത്യഭാമയ്ക്ക് തിരിച്ചടി. കേസിൽ സത്യഭാമയുടെ അറസ്റ്റ് തടയണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി വെള്ളിയാഴ്ച പരിഗണിക്കും. മുന്‍കൂര്‍ ജാമ്യം ആവശ്യപ്പെട്ട് കലാമണ്ഡലം സത്യഭാമ ഹൈക്കോടിതിയെ സമീപിക്കുകയായിരുന്നു. ഹര്‍ജിയില്‍ ആര്‍ എല്‍ വി രാമകൃഷ്ണന് ഹൈക്കോടതി നോട്ടീസയച്ചു.

നെടുമങ്ങാട് പട്ടിക ജാതി – പട്ടിക വർഗ പ്രത്യേക കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതോടെയാണ് സത്യഭാമ ഹൈക്കോടതിയെ സമീപിച്ചത്. ജാതി അധിക്ഷേപത്തിൽ തിരുവനന്തപുരം കണ്ടോൺമെന്റ് പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് സത്യഭാമ മുൻകൂർ ജാമ്യം തേടിയിരിക്കുന്നത്.

ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് കലാമണ്ഡലം സത്യഭാമ, ഡോ. ആര്‍എല്‍വി രാമകൃഷ്ണനെതിരെ ജാതി അധിക്ഷേപം നടത്തിയത്. മോഹിനിയായിരിക്കണം എപ്പോഴും മോഹിനിയാട്ടം കളിക്കുന്ന വ്യക്തികള്‍. പുരുഷന്മാരാണ് മോഹിനിയാട്ടം കളിക്കുന്നതെങ്കില്‍ സൗന്ദര്യമുള്ള പുരുഷന്മാരായിരിക്കണം. ചിലരുണ്ട്, കാക്കയുടെ നിറമാണ്. മോഹിനിയാട്ടത്തിന് കൊള്ളില്ല. പെറ്റതള്ള പോലും കണ്ടാല്‍ സഹിക്കില്ലെന്നും സത്യഭാമ പറഞ്ഞിരുന്നു. പിന്നാലെ, ആരോപണം തനിക്കെതിരെയാണെന്ന് വ്യക്തമാക്കി ആര്‍എല്‍വി രാമകൃഷ്ണന്‍ രംഗത്തെത്തുകയായിരുന്നു.

പ്രസ്താവന വിവാദമായപ്പോഴും പിന്‍വലിക്കാന്‍ തയ്യാറായില്ലെന്ന് മാത്രമല്ല, ഉറച്ചുനില്‍ക്കുകയാണ് സത്യഭാമ ചെയ്തത്. കൂടുതല്‍ കടുത്ത ഭാഷയില്‍ ഇവര്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയും ചെയ്തു. ‘മോഹനന്‍ മോഹിനിയാട്ടം കളിച്ചാല്‍ ശരിയാവില്ല. മോഹിനിയാട്ടം കളിക്കണമെങ്കില്‍ അത്യാവശ്യം സൗന്ദര്യം വേണം. നിറത്തിന് സൗന്ദര്യത്തില്‍ പ്രാധാന്യമുണ്ട്. ഇല്ലെങ്കില്‍ ഏതെങ്കിലും കറുത്ത കുട്ടിക്ക് സൗന്ദര്യമത്സരത്തില്‍ ഒന്നാം സ്ഥാനം ലഭിച്ചിട്ടുണ്ടോ? ആരൊക്കെ വന്നാലും എന്റെ അഭിപ്രായത്തില്‍ ഉറച്ചുനില്‍ക്കും’ എന്നാണ് സത്യഭാമ പറഞ്ഞത്.

Continue Reading

india

രാഹുൽഗാന്ധിക്കെതിരായ അധിക്ഷേപം: അൻവറിനെ ന്യായീകരിച്ച മുഖ്യമന്ത്രിയുടെ സമനില തെറ്റി: രമേശ് ചെന്നിത്തല

മോദി ഇത്തവണ താഴെ വീഴും എന്ന് വ്യക്തമായതോടെ പിണറായിക്കും സി.പി.എമ്മിനും സമനില തെറ്റിയിരിക്കുകയാണ്. അതാണ് അവരുടെ ഇന്ന് പ്രതികരണങ്ങളില്‍ കാണുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Published

on

രാഹുല്‍ ഗാന്ധിയെക്കുറിച്ച് സമനില തെറ്റിയ പരാമര്‍ശം നടത്തിയ പി.വി അന്‍വറിൻ്റെ പ്രസ്ഥാവനയെ ന്യായീകരിച്ച മുഖ്യമന്ത്രി വില കുറഞ്ഞ മാനസിക നിലവാരത്തിലേക്ക് താഴ്ന്നിരിക്കുകയാണെന്ന് രമേശ് ചെന്നിത്തല.

ബി.ജെ.പി യജമാനന്മാരെ സുഖിപ്പിക്കാന്‍ എന്തും പറയാമെന്ന അവസ്ഥയിലേക്ക് സി.പി.എം നേതൃത്വം തരം താണിരിക്കുന്നു. സി.പി.എം ഇപ്പോള്‍ അധിക്ഷേപിക്കുന്നതും തോന്ന്യാസ പരാമര്‍ശങ്ങള്‍ നടത്തുന്നതുമെല്ലാം ബി.ജെ.പിക്കെതിരെയല്ല. രാഹുൽ ഗാസിക്കെതിരെയാണ് പിണറായി വിജയനും സി.പി.എം നേതാക്കളും നരേന്ദ്ര മോദിക്കെതിരെ ഒരക്ഷരം ഉരിയാടുന്നില്ല.

മ്ലേച്ഛമായ തരത്തില്‍ രാഹുല്‍ഗാന്ധിയെ കടന്നാക്രമിക്കുകയാണ്. മോദി ഇത്തവണ താഴെ വീഴും എന്ന് വ്യക്തമായതോടെ പിണറായിക്കും സി.പി.എമ്മിനും സമനില തെറ്റിയിരിക്കുകയാണ്. അതാണ് അവരുടെ ഇന്ന് പ്രതികരണങ്ങളില്‍ കാണുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

രാഹുൽ ഗാന്ധിയുടെ ഡി.എൻ.എ പരിശോധിക്കണമെന്നാണ് അന്‍വര്‍ എം.എല്‍. എ പറഞ്ഞത്. പാലക്കാട് ഇടത്തനാട്ടുകര എൽ.ഡി.എഫ് ലോക്കൽ കമ്മറ്റി സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പിണറായിയെ ജയിലിലടയ്ക്കാത്തതെന്തെന്ന രാഹുലിന്റെ ചോദ്യമാണ് അൻവറിനെ ചൊടിപ്പിച്ചത്. പേരിനൊപ്പമുള്ള ഗാന്ധി എന്ന പേര് ഒഴിവാക്കി രാഹുൽ എന്ന് മാത്രമേ വിളിക്കൂവെന്ന് അദ്ദേഹം വ്യക്തമാക്കി.

പി.വി അൻവർ നടത്തിയ അധിക്ഷേപ പരാമർശമത്തെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്ത് എത്തിയിരുന്നു. രാഹുൽ ഗാന്ധി പറയുമ്പോൾ ശ്രദ്ധിക്കണം. തിരിച്ചുകിട്ടുമെന്ന് നല്ലവണ്ണം കണക്കാക്കണം. അങ്ങനെ തിരിച്ചുകിട്ടാതിരിക്ക വ്യക്തിത്വമൊന്നുമല്ല രാഹുൽ ഗാന്ധി. അദ്ദേഹം കേരളത്തിൽ വന്നു പറഞ്ഞ കാര്യങ്ങൾ സാധാരണ രാഷ്ട്രീയ നേതാവിന് ചേർന്നതല്ല- ഇങ്ങനെയായിരുന്നു മുഖ്യമന്ത്രിയുടെ ന്യായീകരണം.

Continue Reading

india

‘ഇസ്‍ലാം പഠിപ്പിക്കുന്നത് മറ്റ് മതങ്ങളെ ബഹുമാനിക്കാൻ’; മോദിക്കെതിരെ വിമർശനവുമായി ഫാറൂഖ് അബ്ദുല്ല

ഞായറാഴ്ച രാജസ്ഥാനിലെ ബൻസ്വാരയിൽ നടന്ന ചടങ്ങിനിടെയായിരുന്നു മുസ്‍ലിം മതവിഭാ​ഗത്തിനെതിരെ അപകീർത്തികരമായ പരാമർശങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി രം​ഗത്തെത്തിയത്.

Published

on

മുസ്‍ലിംകൾക്കെതിരായ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദ്വേഷ പ്രസം​ഗത്തെ അപലപിച്ച് നാഷനൽ കോൺഫറൻസ് പ്രസിഡന്റും മുൻ മുഖ്യമന്ത്രിയുമായ ഫാറൂഖ് അബ്ദുല്ല. ഇസ്‍ലാം മതവും അല്ലാഹുവും എല്ലാവരോടുമൊപ്പം നടക്കാനാണ് പഠിപ്പിക്കുന്നതെന്നും മറ്റ് മതങ്ങളെ അപകീർത്തിപ്പെടുത്താനല്ലെന്നും അദ്ദേഹം പറഞ്ഞു.

“ഇസ്‍ലാം മതവും അല്ലാ​ഹുവും പഠിപ്പിക്കുന്നത് എല്ലാവരോടുമൊപ്പം നടക്കാനാണ്. മറ്റ് മതങ്ങളെ അപകീർത്തിപ്പെടുത്താനല്ല, മറിച്ച് മറ്റ് മതങ്ങളെയും ബഹുമാനിക്കാനാണ് ഇസ്‍ലാം നമ്മെ പഠിപ്പിക്കുന്നത്. മം​ഗല്യസൂത്ര തട്ടിയെടുക്കുന്ന ഒരാൾ മുസൽമാനല്ല. അയാൾക്ക് ഇസ്‍ലാമിനെ മനസ്സിലാകുകയുമില്ല,“ ഫാറൂഖ് അബ്ദുല്ല പറഞ്ഞു.

ഞായറാഴ്ച രാജസ്ഥാനിലെ ബൻസ്വാരയിൽ നടന്ന ചടങ്ങിനിടെയായിരുന്നു മുസ്‍ലിം മതവിഭാ​ഗത്തിനെതിരെ അപകീർത്തികരമായ പരാമർശങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി രം​ഗത്തെത്തിയത്. കോൺ​ഗ്രസ് അധികാരത്തിലെത്തിയാൽ ജനങ്ങളുടെ സ്വത്ത് മുസ്ലിങ്ങൾക്ക് വീതം വെച്ച് നൽകുമെന്നും രാജ്യത്തെ സമ്പത്തിന്റെ പ്രഥമ അവകാശികൾ മുസ്‍ലിംകളാണെന്ന് കോൺ​ഗ്രസ് നേതാവും മുൻ പ്രധാനമന്ത്രിയുമായ മൻമോഹൻ സിങ് പറഞ്ഞിട്ടുണ്ടെന്നുമായിരുന്നു മോദിയുടെ പരാമർശം.

സാധാരണക്കാരായ ജനങ്ങൾ കഷ്ടപ്പെട്ട് സമ്പാദിച്ച പണം നുഴഞ്ഞുകയറ്റക്കാർക്കും കൂടുതൽ കുട്ടികൾ ഉള്ളവർക്കും നൽകാനാണ് കോൺ​ഗ്രസിന്റെ പദ്ധതിയെന്നും മോദി വിദ്വേഷ പ്രസംഗത്തിൽ പറഞ്ഞു.

Continue Reading

Trending