കോഴിക്കോട്: തന്റെ പേരില്‍ ഇറക്കിയ വര്‍ഗീയ വിദ്വേഷം പരത്തുന്ന നോട്ടിസിന്റെ ഉറവിടം സംബന്ധിച്ച് എം.വി നികേഷ് കുമാര്‍ നുണപരിശോധനക്ക് തയ്യാറുണ്ടോ എന്ന് കെ.എം ഷാജി എം.എല്‍.എ. ഞാന്‍ പൂര്‍ണ ഉത്തരവാദിത്തത്തോടെയാണ് പറയുന്നത്. നോട്ടീസ് ഇറക്കിയത് ആരെന്നറിയാന്‍ നുണപരിശോധന നടത്താന്‍ ഞാന്‍ തയ്യാറാണ്. നികേഷ് കുമാര്‍ തയ്യാറുണ്ടോ എന്ന് വ്യക്തമാക്കണം. സുപ്രീംകോടതി വിധി എന്തായാലും അംഗീകരിക്കുമെന്ന് കോടതിയെ വെല്ലുവിളിക്കില്ലെന്നും ഷാജി വ്യക്തമാക്കി.